ഗര്‍ഭകാലത്ത്‌ മുട്ടയുടെ പ്രാധാന്യം

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കുന്ന ശ്രദ്ധ ഗര്‍ഭകാലത്ത് മാത്രമല്ല പ്രസവശേഷവും നല്‍കണം. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കരുത്, ചില ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം എന്നുള്ള ചിലഭക്ഷണങ്ങളുണ്ട്. മുട്ട ഇത്തരത്തില്‍ കഴിക്കേണ്ട ഒരു ഭക്ഷണമാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍.

ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ആദ്യസൂചന ഇതാ

ഗര്‍ഭകാലത്ത് മുട്ട കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

എന്നാല്‍ ഏത് ഭക്ഷണവും മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്നത് തന്നെയാണ് കാര്യം. എന്നാല്‍ കൃത്യമായ അളവിലാണ് മുട്ട കഴിക്കുന്നതെങ്കില്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ മുട്ട കഴിക്കുന്നതിലൂടെ എന്ന് നോക്കാം.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്മാണ് മുട്ട. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് ആവശ്യമുള്ള ഘടകങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. ഇത് കോശങ്ങള്‍ക്ക് വളര്‍ച്ചയും ആരോഗ്യവും നല്‍കുന്നു. മാത്രമല്ല കൃത്യമായ അളവില്‍ മുട്ട കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 കൊളസ്‌ട്രോള്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോള്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോളിന്റെ അളവാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ദിവസവും രണ്ട് മുട്ടയാണ് കഴിക്കേണ്ടത്. ഇത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ നിങ്ങളിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ മുട്ടയിലെ മഞ്ഞക്കരു ഒഴിവാക്കി വേണം കഴിക്കേണ്ടത്.

 കലോറി

കലോറി

മുട്ടയില്‍ 70 കലോറിയാണ് അടങ്ങിയിട്ടുള്ളത്.ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. 200-300 കലോറി കുഞ്ഞിന്റെ ആരോഗ്യത്തിന് ആവശ്യമാണ്.

മുട്ടയില്‍ അനാരോഗ്യവും

മുട്ടയില്‍ അനാരോഗ്യവും

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കില്‍ പോലും അനാരോഗ്യത്തിന്റെ കാര്യത്തിലും മുട്ട മുന്നിലാണ്. മുട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുട്ട ഉണ്ടാക്കുന്നത് അനാരോഗ്യം തന്നെയാണ്.

അടിവയര്‍ വേദന

അടിവയര്‍ വേദന

ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ മുട്ട കഴിക്കുമ്പോള്‍ അടിവയര്‍ വേദനിക്കുന്നു. ഇത് മുട്ടയുടെ എണ്ണവും കൊഴുപ്പും വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ്. അതുകൊണ്ട് തന്നെ ആവശ്യമായ അളവില്‍ മാത്രം കഴിക്കുക.

 ഡയറിയ

ഡയറിയ

ഡയറിയ അതികഠിനമായ ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും മുട്ട ഒരു കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധ അല്‍പം നല്‍കണം. നിര്‍ദ്ദേശിച്ച് അളവില്‍ മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ.

തലവേദന

തലവേദന

തലവേദനയാണ് മറ്റൊന്ന്. അതി കഠിനവമായ തലവേദന ഉള്ളവര്‍ക്കും മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരും ഒരിക്കലും മുട്ട സ്ഥിരമായി മുട്ട കഴിക്കരുത്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

English summary

Is It Harmful To Eat Eggs During Pregnancy

Is it harmful to eat eggs during pregnancy journey? Read on the article for more information. It will help you to solve all your query.