ഭാര്യ ഗര്‍ഭിണിയെങ്കില്‍ ഭര്‍ത്താവ് ശ്രദ്ധിക്കണം

Posted By:
Subscribe to Boldsky

ഗര്‍ഭകാലം എന്ന് പറയുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയുടെ ഗര്‍ഭകാലം മുതല്‍ തന്നെ അച്ഛനെന്ന അവസ്ഥയിലേക്ക് മനസ്സ് കൊണ്ട് എത്തുന്ന ഒരാളാണ് ഭര്‍ത്താവ്. ഗര്‍ഭിണിയാവുന്നത് മുതല്‍ തന്നെ സ്ത്രീയുടേും പുരുഷന്റേയും ജീവിതം മാറിമറിയുകയാണ്.

സിസേറിയന് ശേഷം അമ്മ നിശബ്ദമായി അനുഭവിക്കുന്നത്

ഈ സമയത്താണ് ഒരു ഭര്‍ത്താവിന്റെ സ്‌നേഹവും കടപ്പാടും നമ്മള്‍ തിരിച്ചറിയേണ്ടത്. ഭാര്യയുടെ ശരീരത്തിലും മനസ്സിലും ഉണ്ടാവുന്ന ഓരോ മാറ്റങ്ങളേയും തിരിച്ചറിയുകയും അവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഭാര്യ ഗര്‍ഭിണിയാവുമ്പോള്‍ ഭര്‍ത്താവ് എങ്ങനെയെല്ലാം അവരെ പിന്തുണക്കണം എന്ന് നോക്കാം.

 സംശയങ്ങള്‍ തീര്‍ക്കണം

സംശയങ്ങള്‍ തീര്‍ക്കണം

ഗര്‍ഭധാരണത്തെക്കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കണം. ഗര്‍ഭകാലത്ത് ഭാര്യയേക്കാള്‍ സംശയം പലപ്പോഴും ഭര്‍ത്താവിനുണ്ടാവും. ഇത്തരം സംശയങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഭര്‍ത്താക്കാന്‍മാര്‍ ശ്രദ്ധിക്കണം.

 ചെക്കപ്പിന് ഭാര്യയോടൊപ്പം

ചെക്കപ്പിന് ഭാര്യയോടൊപ്പം

ചെക്കപ്പിന് പോകുമ്പോള്‍ ഭാര്യയോടൊപ്പം ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക. ആദ്യം മുതല്‍ തന്നെ ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ കൂടെ പോവാന്‍ ശ്രദ്ധിക്കണം. ഇത് ഭാര്യക്കും ഭര്‍ത്താവിനും ഒരു പോലെ ഗുണകരമാണ്.

 മാനസിക സമ്മര്‍ദ്ദങ്ങള്‍

മാനസിക സമ്മര്‍ദ്ദങ്ങള്‍

ഭാര്യക്ക് ഗര്‍ഭകാലത്ത് മാനസിക സമ്മര്‍ദ്ദം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതിനെ പരമാവധി കുറക്കാന്‍ സഹായിക്കേണ്ടത് ഭര്‍ത്താവിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ഭാര്യയുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അവര്‍ക്ക് അല്‍പം പ്രാധാന്യം നല്‍കാം.

 പ്രസവ സമയത്ത് ഭര്‍ത്താവ്

പ്രസവ സമയത്ത് ഭര്‍ത്താവ്

പ്രസവ സമയത്ത് ഭര്‍ത്താവ് കൂടെ നില്‍ക്കണമെന്ന് ആഗ്രഹിക്കാത്ത ഭാര്യമാരുണ്ടാവില്ല. എന്നാല്‍ ചില ആശുപത്രികളില്‍ പ്രസവസമയത്ത് ഭര്‍ത്താക്കന്‍മാരെ ലേബര്‍ റൂമില്‍ കയറ്റുകയില്ല. എന്നാല്‍ എന്തുകൊണ്ടും ഇത്തരം ഒരു കാര്യം വളരെ നല്ലതാണ്.

 ഇഷ്ടങ്ങള്‍ അറിയാം

ഇഷ്ടങ്ങള്‍ അറിയാം

ഭാര്യയുടെ ഇഷ്ടങ്ങള്‍ അറിയാന്‍ ശ്രദ്ധിക്കുക. ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് പെരുമാറാന്‍ ശ്രമിക്കുക. വൈകാരിക പിന്തുണ സ്ത്രീകള്‍ക്ക് വളരെ അത്യാവശ്യമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്.

ഭക്ഷണമറിയാം

ഭക്ഷണമറിയാം

പ്രസവസമയത്തെ സ്ത്രീകളുടെ ഭക്ഷണങ്ങളും ഇഷ്ടാനിഷ്ടങ്ങളും അറിഞ്ഞ് വേണം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരാളാണ് തന്റെ ഭര്‍ത്താവ് എന്ന് ഭാര്യക്ക് തോന്നണം.

 മൂഡ് മാറ്റങ്ങള്‍

മൂഡ് മാറ്റങ്ങള്‍

മൂഡ് മാറ്റങ്ങള്‍ അറിഞ്ഞ് പെരുമാറാന്‍ ശ്രദ്ധിക്കുക. ചിലര്‍ വളരെയധികം സമ്മര്‍ദ്ദത്തിലും ചിലര്‍ക്ക് ഭയവും ഉത്കണ്ഠയും എല്ലാം ഉണ്ടാവും. എന്നാല്‍ ഇതെല്ലാം അറിഞ്ഞ് പെരുമാറാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കണം.

English summary

How to Take Care of a Pregnant Wife

The physical, hormonal and emotional changes that come with pregnancy can be quite overwhelming.
Story first published: Thursday, September 7, 2017, 13:00 [IST]
Subscribe Newsletter