For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല മലബന്ധം;മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിവിധി

ഗര്‍ഭകാലത്ത് മലബന്ധം ഉണ്ടാക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും

|

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിയ്ക്കാം. ഇതോടൊപ്പം അടിവയറ്റില്‍ വേദനയും ശോധനയ്ക്കുള്ള ബുദ്ധിമുട്ടും എല്ലാം കൊണ്ടും ഗര്‍ഭകാലം പലപ്പോഴും ബുദ്ധിമുട്ടേറിയതായി മാറാം. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധത്തിന് വീട്ടില്‍ തന്നെ നമുക്ക് പ്രതിവിധികള്‍ കണ്ടെത്താം.

സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍

ദഹനം കൃത്യമായി നടക്കാത്തതും ഭക്ഷണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ഭക്ഷണം കൃത്യമായി കഴിയ്ക്കാത്തതും എല്ലാം മലബന്ധത്തിലേക്ക് നയിക്കുന്നു. ഇതിന് ശാരീരികമായ മറ്റ് പല കാരണങ്ങളും ഉണ്ടാവാം. ഗര്‍ഭകാലത്തെ മലബന്ധത്തിന്റെ കാരണങ്ങളും പരിഹാരവും എന്തൊക്കെയെന്ന് നോക്കാം.

ഒരു കഷ്ണം വെളുത്തുള്ളി പറയും പെണ്‍കുഞ്ഞാണെങ്കില്‍ഒരു കഷ്ണം വെളുത്തുള്ളി പറയും പെണ്‍കുഞ്ഞാണെങ്കില്‍

 ഹോര്‍മോണ്‍ ഉത്പാദനം

ഹോര്‍മോണ്‍ ഉത്പാദനം

ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ദഹനത്തെ സാരമായി ബാധിയ്ക്കുന്നു. എന്നാല്‍ ഇതിന്റെ ഒരേ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ഇത് വിറ്റാമിന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും എന്നുള്ളതാണ്.

കുടലിലുണ്ടാവുന്ന സമ്മര്‍ദ്ദം

കുടലിലുണ്ടാവുന്ന സമ്മര്‍ദ്ദം

കുടലിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് മറ്റൊന്ന്. ഗര്‍ഭകാലത്ത് ധാരാളം മരുന്നുകള്‍ കഴിയ്‌ക്കേണ്ടതായി വരുന്നു. അയേണ്‍ സപ്ലിമെന്റ് അടങ്ങിയ പല മരുന്നുകളും കഴിയ്ക്കും. ഇതെല്ലാം ചിലപ്പോള്‍ മലബന്ധത്തിലേക്ക് നയിക്കും.

 നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം

ഗര്‍ഭകാലത്താണെങ്കില്‍ പോലും നാരുകളടങ്ങിയ ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദഹനവ്യവസ്ഥയെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മലബന്ധത്തിലേക്ക് നയിയ്ക്കും.

 പരിഹാരമാര്‍ഗ്ഗങ്ങള്‍

പരിഹാരമാര്‍ഗ്ഗങ്ങള്‍

ഗര്‍ഭിണികളിലെ മലബന്ധത്തിന് ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്തമായ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം കുടിയ്ക്കുകയാണ് ആദ്യത്തെ മാര്‍ഗ്ഗം. ഒരു നാരങ്ങ പകുതി മുറിച്ച് ശുദ്ധമായ വെള്ളത്തില്‍ കലര്‍ത്തി എന്നും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കഴിയ്ക്കുന്നതും നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. ഇത് വയറിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നു.

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ശീലമാക്കാം. ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയെല്ലാം മലബന്ധത്തെ ഇല്ലാതാക്കുന്നു.

തൈര്

തൈര്

തൈരിലടങ്ങിയിട്ടുള്ള പ്രൊബയോട്ടിക് ബാക്ടീരിയ ദഹനത്തെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

how to prevent constipation during pregnancy

Are you suffering from constipation during pregnancy? Don't panic! This condition is not something to worry about. Read on to know natural ways to prevent it.
X
Desktop Bottom Promotion