For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംഭോഗം കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാല്‍ ഗര്‍ഭധാരണം?

ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ നോക്കി എങ്ങനെ മനസ്സിലാക്ാകം എന്ന് നോക്കാം

|

ഗര്‍ഭിണി ആകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍, ഗര്‍ഭധാരണത്തിനായുള്ള കാത്തിരിപ്പ് അത്ര എളുപ്പമല്ല. ഏതൊരു സ്ത്രീയുടെയും ക്ഷമ പരീക്ഷിക്കുന്ന ഒന്നാണ് ഈ കാത്തിരിപ്പ്.

സ്ത്രീയുടെ ശരീരത്തില്‍ ഉല്‍പാദിക്കപ്പെട്ട അണ്ഡം പുരുഷബീജവുമായി സംയോജിക്കുമ്പോഴാണ് സ്ത്രീ ഗര്‍ഭിണിയാകുന്നത്. എന്നാല്‍, ഇത് സംഭവിച്ച ഉടനെ ഗഭാധാരണം സംഭവിക്കുമോ എന്ന് പറയുക അസാധ്യമാണ്.

ഗര്‍ഭകാലത്തെ ദഹനപ്രശ്‌നം; ഉലുവയെന്ന ഒറ്റമൂലിഗര്‍ഭകാലത്തെ ദഹനപ്രശ്‌നം; ഉലുവയെന്ന ഒറ്റമൂലി

കാരണം, "ഹ്യൂമന്‍ കോറിയോണിക്ക് ഗോണാഡോട്രോഫിന്‍" എന്ന പ്രത്യേകതരം ഹോര്‍മോണ്‍ സ്ത്രീ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ ഗര്‍ഭധാരണം സ്ഥിരീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. സ്ത്രീ അണ്ഡവും പുരുഷബീജവും സംയോജിച്ചത് ഗര്‍ഭപാത്രഭിത്തിയിലേക്ക് ഒട്ടിച്ചേടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

സംഭോഗം കഴിഞ്ഞ് എത്ര ദിവസം

സംഭോഗം കഴിഞ്ഞ് എത്ര ദിവസം

പ്രധാന ചോദ്യം എന്തെന്നാല്‍, സംഭോഗം കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാല്‍ ഗര്‍ഭധാരണം സ്ഥിരീകരിക്കാന്‍ സാധിക്കും എന്നതാണ്.

രക്ത പരിശോധന

രക്ത പരിശോധന

രക്ത പരിശോധന ഗുണം എന്തെന്നാല്‍, സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധപ്പെടലിന് ശേഷം 7-12 ദിവസത്തിനകം നിങ്ങള്‍ക്ക് ഈ പരിശോധന നടത്താം എന്നതാണ്. മൂത്ര പരിശോധനയെക്കാള്‍ ഫലപ്രദവുമാണിത്. ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കില്‍, സംയോഗത്തിനുശേഷം 3-4 ദിവസം കഴിഞ്ഞും, അണ്ഡ ബീജ സങ്കലനം നടന്ന് 9-10 ദിവസത്തിനുശേഷവും രക്ത പരിശോധനാഫലം അനുകൂലമായി കാണിക്കുന്നതാണ്.

മൂത്രപരിശോധന

മൂത്രപരിശോധന

ഇത് വളരെ പഴക്കമുള്ളതും എളുപ്പവുമായ പരിശോധനാ മാര്‍ഗ്ഗമാണ്. ഇതിനായി "പ്രെഗ്നന്‍സി ടെസ്റ്റ്‌ കിറ്റ്‌" മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതില്‍ നമ്മുടെ മൂത്ര സാമ്പിള്‍ സംയോജിപ്പിച്ച് കുറച്ച് നിമിഷം വയ്ക്കുക, അതില്‍ കാണിച്ചിരിക്കുന്ന ഫലസൂചനയില്‍ ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കാണിക്കുന്നതാണ്. ഇത് നിങ്ങളുടെ മാസമുറ തെറ്റുന്ന ഘട്ടത്തില്‍, വീട്ടില്‍ വച്ച് തന്നെ ആരുടെയും സഹായം കൂടാതെ സ്വയം നടത്താവുന്ന പരിശോധനയാണ്.

 മാസമുറ തെറ്റുന്നതിന് മുന്‍പ്

മാസമുറ തെറ്റുന്നതിന് മുന്‍പ്

എന്നാല്‍, ഈ പരിശോധനയുടെ ഒരു പ്രശ്നം എന്തെന്നാല്‍, ഇത് എപ്പോഴും ശരിയായ ഫലം നല്‍കണം എന്നില്ല എന്നതാണ്. ഇതിന്‍റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്, നിങ്ങള്‍ക്ക് മാസമുറ തെറ്റുന്നതിന് മുന്‍പ് തന്നെ ഇവ ഫലസൂചന നല്‍കുന്നു എന്നാണെങ്കിലും, വാസ്തവത്തില്‍ ഏകദേശം 25% സ്ത്രീകള്‍ക്ക് മാത്രമേ മാസമുറ തെറ്റുന്നതിന് 2 ദിവസം മുന്‍പെങ്കിലും പരിശോധിച്ചപ്പോള്‍ അനുകൂല ഫലം ലഭിച്ചിട്ടുള്ളൂ.

ഗര്‍ഭധാരണ പരിശോധനകള്‍ എപ്പോഴും കുറ്റമറ്റതാണോ?

ഗര്‍ഭധാരണ പരിശോധനകള്‍ എപ്പോഴും കുറ്റമറ്റതാണോ?

വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ഇത്തരം പരിശോധനകള്‍ പലതും നിങ്ങള്‍ക്ക് മാസമുറ തെറ്റുന്ന ദിവസം പരിശോധിച്ചാല്‍ 99% ശതമാനവും കുറ്റമറ്റതാണെന്നാണ്‌ വാദമെങ്കിലും, ഒരു ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ് എപ്പോഴും നല്ലത്. കാരണം, ഡോക്ടറുടെ പരിശോധനകള്‍ ആണ് കൂടുതല്‍ ശരിയാകാറുള്ളത്.

ഗവേഷണങ്ങള്‍

ഗവേഷണങ്ങള്‍

ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതും ഇത്തരം പരിശോധനാമാര്‍ഗ്ഗങ്ങള്‍ക്ക് എല്ലായെപ്പോഴും ഗര്‍ഭധാരണം ആദ്യമേ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല എന്നാണ്. വാസ്തവം എന്തെന്നാല്‍, ഇത്തരം വീട്ടില്‍ വച്ച് തന്നെ ചെയ്യാവുന്ന പരിശോധനകള്‍ അവയുടെ പായ്ക്കറ്റില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിച്ചെങ്കില്‍, അതും മാസമുറ തെറ്റി ഒരാഴ്ചക്കകം ചെയ്തെങ്കില്‍ മാത്രമേ ഫലം കാണുകയുള്ളൂ എന്നാണ്.

English summary

How Pregnancy Can Be Detected The Earliest

Although getting pregnant is an exciting process for any woman, but waiting for pregnancy to take place is not that easy.
Story first published: Saturday, June 24, 2017, 13:02 [IST]
X
Desktop Bottom Promotion