ഗര്‍ഭിണികള്‍ക്ക് കിവി നല്‍കുന്ന ഗുണങ്ങള്‍

Posted By: Jibi Deen
Subscribe to Boldsky

കിവിപ്പഴത്തിനു സമ്പന്നമായൊരു ചരിത്രമുണ്ട്.ഇതിന്റെ ഉത്ഭവം ന്യൂസിലാൻഡ് അല്ല തെക്കേ ചൈനയാണ്.ഇതിന്റെ പേരിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്.യാങ്ങ് ടാവോ എന്നാണ് ചൈനയിൽ ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് ചൈനീസ് ഗൂസ്ബെറി എന്നും പിന്നീട് കയറ്റുമതിക്കാരായ ജാക്ക് ട്യുർനെർ ഇതിന് കിവി എന്ന പേരു നൽകുകയും ന്യൂസ്‌ലാന്റിലെ ദേശീയചിഹ്നമായ പറക്കാത്ത പക്ഷിയുടെ പേരും നൽകി.

അങ്ങനെ കിവിപ്പഴം ന്യൂസ്‌ലാന്റിന്റേതാണ് എന്ന തെറ്റിദ്ധാരണ പരന്നു. മഹത്തായ രുചിക്കപ്പുറം ഇതിന് ധാരാളം ആരോഗ്യഗുണങ്ങളും ഉണ്ട്.പ്രത്യേകിച്ച് ഗർഭിണികൾക്കുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചു പറയാം.കിവിപ്പഴത്തെക്കുറിച്ചു ആഴത്തിൽ മനസിലാക്കാൻ തുടർന്ന് വായിക്കുക. ഗർഭകാലത്തു കിവിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

Health Benefits Of Kiwi Fruit During Pregnancy

ഫോളിക് ആസിഡിന്റെ ഉറവിടം

നിങ്ങളെ ഗർഭിണിയാകാൻ ഈ ചെറിയ പഴം സഹായിക്കുമെന്നത് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇതിലെ ഉയർന്ന അളവിലെ ഫോളിക്കാസിഡ് ഗർഭിണിയാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.ഗർഭം അലസിയ പല അമ്മമാരിലും ഇത് പരീക്ഷിച്ചിട്ടുള്ളതാണ്.ഗർഭിണികൾക്ക് വേണ്ടി ഫോളിക്കാസിഡ് ഇല്ലാത്ത ഒരു പഠനം നടത്തുക പ്രയാസമാണ്.

ഗർഭസ്ഥശിശുവിന്റെ ശരിയായ ആരോഗ്യത്തിനും വളർച്ചയ്ക്കും ഫോളിക്കാസിഡ് അത്യാവശ്യമാണ്.ഗർഭിണികൾക്കും വേണ്ട ഏറ്റവും പ്രധാന പോഷണം ഫോളിക്കാസിഡ് ആണ്.ഗർഭസ്ഥശിശുവിന്റെ അവയവങ്ങളുടെ വളർച്ചയ്ക്കും മൊത്തത്തിലുള്ള പരിപാലനത്തിനും ഇത് അത്യാവശ്യമാണ്. വിറ്റാമിൻ ബി കുടുംബത്തിലെ ഒരു അംഗമായ ഫോളേറ്റ് പുതിയ കോശങ്ങളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു.

Health Benefits Of Kiwi Fruit During Pregnancy

ഇത് ശരിയായ അളവിൽ കഴിച്ചാൽ സ്‌പൈന ബിഫിഡ അഥവാ പകുതിവളർച്ച മാത്രമുള്ള സ്‌പൈനൽ കോഡ് തുടങ്ങി നവജാത ശിശുക്കളുടെ വൈകല്യങ്ങൾ തടയാൻ സാധിക്കും.ഗർഭകാലത്തു മാത്രമല്ല ഗർഭിണിയാകാൻ ആഗ്രഹിക്കുന്നവർക്കും ഫോളിക്കാസിഡ് ആവശ്യമാണ്.അതുകൊണ്ടാണ് സമീപഭാവിയിൽ ഗർഭിണിയാകാൻ ആഗ്രഹിക്കുന്നവർക്ക് ഡോക്ടർമാർ ഫോളിക്കാസിഡ് ദിവസവും കഴിക്കണമെന്നു നിർബന്ധമായി പറയുന്നത്.

Health Benefits Of Kiwi Fruit During Pregnancy

നാരുകളുടെ ഉറവിടം

മലബന്ധവും അനുബന്ധപ്രശ്‍നങ്ങളും ഗർഭിണികളിൽ സാധാരണയാണ്.നാരുകൾ ധാരാളമടങ്ങിയ കിവിപ്പഴം ഇതിനു പ്രതിവിധിയാണ്.കിവിപ്പഴം ദിവസേന കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും,ഗ്യാസ്,ഛർദ്ദി ,വയറിലെ അസ്വസ്ഥതകൾ എന്നിവ പരിഹരിക്കുകയും ചെയ്യും.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നം

നിങ്ങളുടെ ഉള്ളിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ വിധം ശക്തമായ ആന്റി ഓക്‌സിഡന്റുകൾ കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.9 മാസത്തോളം നീണ്ട വയ്യായ്കയിൽ നിന്നും ഒരു സുന്ദരമായ കുഞ്ഞു പുറത്തുവരുന്നതാണ് ഗർഭാവസ്ഥ.ബലവും ആരോഗ്യവുമുള്ള ഒരു അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാനാവൂ.

Health Benefits Of Kiwi Fruit During Pregnancy

കിവിയിലെ ആന്റി ഓക്‌സിഡന്റുകൾ അണുബാധ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ആരോഗ്യമുള്ള ഗർഭകാലം പ്രദാനം ചെയ്യുകയും ചെയ്യും.കിവിയിലെ ആന്റി ഓക്സിഡന്റ്കൾ ഫെർട്ടിലിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുന്നു.അതിനാൽ സമീപഭാവിയിൽ നിങ്ങൾ ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നുവെങ്കിൽ കിവിപ്പഴം നിങ്ങളെ സഹായിക്കും.

വിറ്റാമിൻ സി ,ഡി എന്നിവയാൽ സമ്പന്നം

കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതൽ ഊർജ്ജം നൽകുകയും ചെയ്യും.അതിനാൽ അമ്മയാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഴം വളരെ ഗുണം ചെയ്യും. നിങ്ങൾക്ക് കിവിപ്പഴത്തിന്റെ പ്രയോജങ്ങൾ മനസ്സിലായി എന്ന് കരുതുന്നു.അതിനാൽ ഗർഭാവസ്ഥയിൽ ഈ രുചികരമായ പഴം കഴിച്ചു ആരോഗ്യം നേടുക.

English summary

Health Benefits Of Kiwi Fruit During Pregnancy

Health Benefits Of Kiwi Fruit During Pregnancy.