ഗര്‍ഭിണികള്‍ ജങ്ക് ഫുഡ് കഴിക്കുമ്പോള്‍

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഭക്ഷണത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ജങ്ക് ഫുഡ് ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരിലും വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്. എന്നാല്‍ പലരും ആരോഗ്യത്തേക്കാളുപരി ഭക്ഷണത്തിന്റെ സ്വാദിന് വില നല്‍കുന്നവരാണ്.

എന്നാല്‍ ഗര്‍ഭകാലത്ത് നാം കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചയും അമ്മയുടെ ആരോഗ്യവും കഴിക്കുനന് ഭക്ഷണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാല്‍ ജങ്ക് ഫുഡ് ഗര്‍ഭകാലത്ത് എന്തൊക്കെ ദോഷങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

 മയോണൈസ്, സോസ് എന്നിവയില്‍ നിന്നുള്ള ഉപ്പ്

മയോണൈസ്, സോസ് എന്നിവയില്‍ നിന്നുള്ള ഉപ്പ്

മയോണൈസ്, സോസ് എന്നിവയില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് രക്തസമ്മര്‍ദ്ദത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. ഇതിന്റെ ഫലമായി കാലുകളില്‍ നീരും ശരീരത്തില്‍ വെള്ളത്തിന്റെ അഭാവവും ഉണ്ടാക്കുന്നു.

ധാന്യങ്ങളുടെ അഭാവം

ധാന്യങ്ങളുടെ അഭാവം

ധാന്യങ്ങളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ശരീരത്തിന് അത്യാവശ്യ ഘടകമാണ് പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍. ഇത് വയറിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. എന്നാല്‍ പിസ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ഫൈബറിന്റെ സാന്നിധ്യം വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

ന്യൂട്രിയന്‍സിന്റെ അഭാവം

ന്യൂട്രിയന്‍സിന്റെ അഭാവം

ന്യൂട്രിയന്‍സിന്റെ അഭാവമാണ് മറ്റൊരു പ്രശ്‌നം, ഇത്തരം ജങ്ക് ഫുഡുകള്‍ സ്ഥിരമാക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നം ഗര്‍ഭസ്ഥശിശുവിനെ കൂടി ബാധിക്കുന്നു.

ഗര്‍ഭസ്ഥശിശുവിന്റെ ചലനം

ഗര്‍ഭസ്ഥശിശുവിന്റെ ചലനം

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ചലനം ഏഴ് മാസം മുതല്‍ അനുഭവപ്പെടുന്നു. എന്നാല്‍ ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ചലനം കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മധുരവും കൊഴുപ്പും

മധുരവും കൊഴുപ്പും

മധുരവും കൊഴുപ്പുമാണ് മറ്റൊന്ന്. ജങ്ക് ഫുഡില്‍മധുരത്തിന്റെയും കൊഴുപ്പിന്റേയും അളവ് വളരെ കൂടുതലായിരിക്കും. അനാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Harmful Effects Of Eating Junk Food During Pregnancy

Harmful Effects Of Eating Junk Food During Pregnancy read on...
Story first published: Saturday, August 5, 2017, 11:40 [IST]