For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ദിവസത്തെ ബന്ധം, ഗര്‍ഭധാരണസാധ്യത കൂട്ടും

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

|

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാവാത്തതാണ് പല ദമ്പതികളേയും ജീവിതത്തില്‍ ഏറ്റവും അധികം വിഷമിപ്പിക്കുന്ന ഒരു കാര്യം. ആരോഗ്യപരമായ കുഴപ്പങ്ങള്‍ ഇല്ലാതിരുന്നിട്ടു പോലും കുട്ടികളുണ്ടാവാത്ത ദമ്പതികള്‍ നിരവധിയാണ്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഗര്‍ഭധാരണത്തിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്.

ഭാര്യ ഗര്‍ഭിണിയെങ്കില്‍ ഭര്‍ത്താവറിയേണ്ട രഹസ്യംഭാര്യ ഗര്‍ഭിണിയെങ്കില്‍ ഭര്‍ത്താവറിയേണ്ട രഹസ്യം

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ അതുണ്ടാക്കുന്ന മാനസിക വിഷമം ചില്ലറയല്ല. ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൃത്യമായ ചികിത്സയും ഇനി പറയുന്ന കാര്യങ്ങളും കൂടി ശ്രദ്ധിച്ചാല്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉത്പാദനക്ഷമത കൂടിയ ദിവസങ്ങള്‍

ഉത്പാദനക്ഷമത കൂടിയ ദിവസങ്ങള്‍

നിങ്ങളുടെ ഉത്പാദന ക്ഷമത കൂടിയ ദിവസങ്ങള്‍ ആദ്യം കണ്ടെത്തണം. അതിനായി ആര്‍ത്തവം കൃത്യമാകണം. എന്നാല്‍ മാത്രമേ ഓവുലേഷന്‍ പിരിയഡ് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ഇന്നത്തെ കാലത്ത് ഓവുലേഷന്‍ പിരിയഡ് കണ്ട് പിടിക്കാന്‍ ആപ്പ് വരെയുണ്ട് എന്നതാണ് സത്യം.

 ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യമുള്ള ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും പുറകിലേക്ക് പോവരുത്. ആരോഗ്യകരമായ ഒരു ഡയറ്റ് ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിറ്റാമിനും മിനറല്‍സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫ്രഷ് പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമാക്കുക.

കൃത്യമായ ശരീരഭാരം

കൃത്യമായ ശരീരഭാരം

കൃത്യമായ ശരീരഭാരം നിലനിര്‍ത്തിക്കൊണ്ടു പോവുക. അമിത തൂക്കവും തൂക്കമില്ലായ്മയും ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ തൂക്കം എപ്പോഴും നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ ശ്രദ്ധിക്കുക.

 വജൈനല്‍ കെമിക്കല്‍സ്

വജൈനല്‍ കെമിക്കല്‍സ്

ഏതെങ്കിലും തരത്തിലുള്ള വജൈനല്‍ കെമിക്കല്‍സ് ഉപയോഗിക്കുന്നവരാണെങ്കില്‍ അതിന്റെ ഉപയോഗം ഇല്ലാതാക്കുകയാണ് മറ്റൊന്ന്. മാത്രമല്ല സ്‌പേം കില്ലേഴ്‌സ് പലപ്പോഴും പലരും ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കളൊന്നും ഉപയോഗിക്കാതിരിക്കുക.

പുരുഷനെങ്കില്‍ ശ്രദ്ധിക്കാന്‍

പുരുഷനെങ്കില്‍ ശ്രദ്ധിക്കാന്‍

പുരുഷന്‍മാരിലാണെങ്കില്‍ അധികസമയവും ബൈക്ക് റൈഡ് ചെയ്യുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ലൈംഗികാവയവത്തിന് തകരാറുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ സമയം ലൈംഗിക ബന്ധം

കൂടുതല്‍ സമയം ലൈംഗിക ബന്ധം

എപ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിര്‍ത്തുക. ഇതൊരിക്കലും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയില്ല. ഇത് ചിലരില്‍ ലൈംഗിക ബന്ധത്തോട് വിരക്തി തോന്നാന്‍ കാരണമാകും.

കൃത്യമായ പൊസിഷന്‍

കൃത്യമായ പൊസിഷന്‍

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി സെക്‌സ് പൊസിഷനുകള്‍ ഉണ്ട്. അത് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മദ്യപാനം പാടേ നിര്‍ത്തുക

മദ്യപാനം പാടേ നിര്‍ത്തുക

മദ്യപാനമെന്ന ശീലത്തെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുക. ഇതും പലപ്പോഴും ഗര്‍ഭധാരണത്തെ തടയുന്ന ശീലങ്ങളില്‍ ഒന്നാണ്.

പ്രഭാത സെക്‌സ്

പ്രഭാത സെക്‌സ്

സ്ത്രീക്കായാലും പുരുഷനായാലും ഏറ്റവും കൂടുതല്‍ പ്രത്യുത്പാദന ശേഷി കൂടുന്ന സമയമാണ് രാവിലെ. അതുകൊണ്ട് തന്നെ രാവിലെയുള്ള സെക്‌സ് ഗര്‍ഭധാരണ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

 മരുന്നുകളോട് അകലം

മരുന്നുകളോട് അകലം

പലരും പല കാരണങ്ങള്‍ കൊണ്ടും നിരവധി മരുന്നുകള്‍ കഴിക്കാറുണ്ട്. പലപ്പോഴും വേദനസംഹാരികളും ഉറക്കഗുളികകളും എല്ലാം ഗര്‍ഭധാരണ സാധ്യതയെ ഇല്ലാതാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം മരുന്നുകളില്‍ നിന്ന് ഒരു അകലം പാലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Great Tips To Improve Your Chances Of Getting Pregnant

However, here are some important and great tips for getting pregnant.
Story first published: Tuesday, August 8, 2017, 12:46 [IST]
X
Desktop Bottom Promotion