ഗര്‍ഭകാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കണോ?

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് സ്ത്രീകള്‍ കൂടുതല്‍ ഭക്ഷണം കഴിക്കണോ എന്ന് പറയാറുണ്ട് ചിലര്‍. എന്നാല്‍ ഗര്‍ഭകാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കേണ്ടത് അത്യാവശ്യമാണോ? പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത കൂടുതലാണ്. എന്നാല്‍ കഴിക്കുന്നതിന്റെ അളവാണ് ശ്രദ്ധിക്കേണ്ടത്. അമ്മ കഴിക്കുന്ന ഭക്ഷണങ്ങളാണ് കുഞ്ഞിന്റെ ആരോഗ്യത്തേയും സ്വാധീനിക്കുന്നത്.

ഗര്‍ഭകാല സെക്‌സിന്റെ ഗുണമറിയുന്നത് പ്രസവസമയം

കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നോക്കാം. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വേണ്ട കാല്‍സ്യം, അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയവ ശരീരത്തിന് ലഭിച്ചിരിക്കണം. അല്ലാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ മാറ്റേ വരുത്തേണ്ട ആവശ്യമില്ല.

ഗര്‍ഭകാലത്തെ ഭക്ഷണത്തിന്റെ അളവ്

ഗര്‍ഭകാലത്തെ ഭക്ഷണത്തിന്റെ അളവ്

ഗര്‍ഭകാലത്ത് സാധാരണയായി ശരീരഭാരം കൂടാറുണ്ട്. എന്നാല്‍ ഒരു സ്ത്രീ കഴിക്കുന്ന ഭക്ഷണം തന്നെ ഗര്‍ഭകാലത്തും കഴിച്ചാല്‍ മതി. എന്നാല്‍ ആദ്യത്തെ മൂന്ന് മാസത്തിനു ശേഷം ഭക്ഷണം അല്‍പാല്‍പമായി വര്‍ദ്ധിപ്പിക്കാം. പോഷകങ്ങളെ രക്തത്തിലേക്ക് ആഗിരണം ചെയ്യാനുള്ള കഴിവ് വര്‍ദ്ധിക്കുന്നു.

ഊര്‍ജ്ജവും അന്നജവും

ഊര്‍ജ്ജവും അന്നജവും

ഊര്‍ജ്ജവും അന്നജവും ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കണം.ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭിണി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ സ്ഥിരമാക്കണം.

കൊഴുപ്പുകള്‍

കൊഴുപ്പുകള്‍

കൊഴുപ്പുകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കൊഴുപ്പ് ശരീരത്തില്‍ അധികമാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൊഴുപ്പ് വര്‍ദ്ധിച്ചാല്‍ അത് ശരീരത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് കഴിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും 400 മില്ലിഗ്രാം എങ്കിലും ഫോളിക് ആസിഡ് സ്ഥിരമായി കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇലക്കറികള്‍, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കണം.

അയേണ്‍

അയേണ്‍

വിളര്‍ച്ചയാണ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിനാല്‍ അയേണ്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണം ധാരാളം കഴിക്കണം.

കാത്സ്യം

കാത്സ്യം

ഗര്‍ഭാവസ്ഥയില്‍ കാല്‍സ്യത്തിന്റെ അളവ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ എല്ലിന്റെ വളര്‍ച്ചക്ക് ഏറ്റവും അനിവാര്യ ഘടകമാണ് കാത്സ്യം. പാലും പാല്‍ ഉല്‍പ്പന്നങ്ങളും മീനും ഇലക്കറികളും ധാരാളം കഴിക്കണം.

 പഞ്ചസാര

പഞ്ചസാര

പഞ്ചസാരയുടെ ഉപയോഗം വളരെയധികം ശ്രദ്ധിക്കണം. കാരണം ഗര്‍ഭകാലത്ത് പ്രമേഹം വര്‍ദ്ധിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാനും കാരണമാകും.

 വെള്ളം

വെള്ളം

ദിവസവും ധാരാളം വെള്ളം കുടിക്കണം. 12 ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുടിക്കണം. എന്നാല്‍ സോഫ്റ്റ് ഡ്രിങ്ക്‌സ്, പെപ്‌സി, കൊക്കക്കോള എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കണം.

English summary

Foods to Eat When You are Pregnant

Here are eight highly nutritious foods to eat when you’re pregnant.
Story first published: Saturday, August 12, 2017, 14:11 [IST]
Subscribe Newsletter