ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണം

Posted By:
Subscribe to Boldsky

ശരീരം കൊണ്ട് ഗര്‍ഭം ധരിക്കുന്നവളാണ് അമ്മ, എന്നാല്‍ മനസ്സ് കൊണ്ട് ഗര്‍ഭം ധരിക്കുന്ന വ്യക്തിയാണ് അച്ഛന്‍. ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം പുരുഷനില്‍ തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നു. സ്ത്രീയില്‍ ശാരീരികമായാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ പുരുഷന്‍മാരില്‍ അത് മാനസികമായി സംഭവിക്കുന്നു. ഇത്തരത്തില്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ കൊണ്ടാണ് ഒരു കുഞ്ഞ് ജന്മം കൊള്ളുന്നതും. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിന് ആരോഗ്യം ലഭിക്കുന്നതും.

എന്നാല്‍ അച്ഛനാവാന്‍ പോവുന്നതിനു മുന്‍പ് തന്നെ ആരോഗ്യവും ബുദ്ധിയും നിറവും എല്ലാമുള്ള കുഞ്ഞിനെ ലഭിക്കാന്‍ പുരുഷന്‍മാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായും നിര്‍ബന്ധമായും കഴിച്ചാല്‍ അത് നിങ്ങള്‍ക്കുണ്ടാവാന്‍ പോവുന്ന കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വന്ധ്യത ഇന്നത്തെ കാലത്തെ പ്രതിസന്ധികളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് വന്ധ്യതയുടെ തോത് കൂടുതലുള്ളത്.

വെളുത്തുള്ളിയും പാലും; മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഭക്ഷണത്തിലൂടെ കഴിയും. നിങ്ങള്‍ കുഞ്ഞിന് വേണ്ടി പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ആരോഗ്യവും സ്മാര്‍ട്‌നസ്സും ഉള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി എന്തൊക്കെ ഭക്ഷണങ്ങള്‍ പുരുഷന്‍മാര്‍ കഴിക്കണം എന്ന് നോക്കാം.

മുട്ട

മുട്ട

ബീജത്തിന്റെ ആരോഗ്യവും എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുട്ട. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ഇയും പ്രോട്ടീനും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

ചീര

ചീര

ചീര സ്ഥിരമായി കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. ചീര ധാരാളം കഴിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങളില്‍ ജനിതകപരമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 പഴം

പഴം

വിറ്റാമിന്‍ എ, ബി1 സി എന്നിവ ധാരാളം ഉള്ളത് കൊണ്ട് തന്നെ ഇത് പുരുഷന്‍മാരുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴം. ഇത് ആരോഗ്യവും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ബുദ്ധിയും നല്‍കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് മറ്റൊരു ഭക്ഷണം. ഇതില്‍ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ളവയാക്കി മാറ്റുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.

 ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങാണ് മറ്റൊന്ന്. ഇതില്‍ വളരെ ഉയര്‍ന്ന അളവിലാണ് വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളത്. നീന്തുന്നവര്‍ക്ക് ശതാവരിക്കിഴങ്ങ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ശതാവരിക്കിഴങ്ങും പുരുഷന്‍മാര്‍ സ്ഥിരമായി കഴിക്കുക.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളിയും എന്നും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇതില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 9 സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും ബ്രോക്കോളി കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ ധാരാളം കഴിക്കുന്നതും ശീലമാക്കുക. ബീജത്തിന്റെ ആരോഗ്യവും അളവും വര്‍ദ്ധിപ്പിക്കുന്നു. മാതള നാരങ്ങ ജ്യൂസ് ആണ് എന്തുകൊണ്ടും നല്ലത്. ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളിലെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.

 വാള്‍നട്ട്

വാള്‍നട്ട്

വിദേശിയാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ കേമന്‍ തന്നെയാണ് വാള്‍നട്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് വാള്‍നട്ട്. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി ക്ലീന്‍ ചെയ്യാനും സഹായിക്കുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

ആണിന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ബീജോത്പാദനം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം

സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. റെഡ് മീറ്റ്, ബാര്‍ലി, ബീന്‍,് ഓയ്‌സ്‌റ്റേഴ്‌സ് തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുക. ഇത് പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും വന്ധ്യ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.

English summary

Foods To Boost Sperm Count And Increase Your Chance Of Conceiving

Fabulous Foods To Boost His Sperm Count And Increase Your Chance Of Conceiving read on.
Story first published: Tuesday, October 31, 2017, 13:56 [IST]
Please Wait while comments are loading...
Subscribe Newsletter