ഗര്‍ഭകാലത്ത് മത്സ്യം; രണ്ടാമത് ചിന്തിക്കൂ

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ രണ്ടാമത് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധയില്ലാതെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം പലപ്പോഴും പല വിധത്തിലാണ് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ ബാധിക്കുന്നത്. ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം മുതല്‍ തന്നെ കുഞ്ഞിനും അമ്മക്കും ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.

കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം

പല ഭക്ഷണങ്ങളും ആരോഗ്യത്തിന് ദോഷകരമാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ അമ്മമാര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായി അറിയുകയില്ല. എന്തൊക്കെ ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് കഴിക്കരുതെന്ന് നോക്കാം. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് ദോഷകരമാവുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മെര്‍ക്കുറി അടങ്ങിയ മത്സ്യം

മെര്‍ക്കുറി അടങ്ങിയ മത്സ്യം

മെര്‍ക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ദോഷമുണ്ടാക്കുന്ന ഒന്നാണ്. മെര്‍ക്കുറി മനുഷ്യശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് മത്സ്യം കഴിക്കുന്നതില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. സാല്‍മണ്‍, ട്യൂണ എന്നിവയിലൊക്കെ വളരെ ചുരുങ്ങിയ അളവില്‍ മാത്രമേ മെര്‍ക്കുറി അടങ്ങിയിട്ടുള്ളൂ.

തോടോടു കൂടിയ കടല്‍ വിഭവങ്ങള്‍

തോടോടു കൂടിയ കടല്‍ വിഭവങ്ങള്‍

തോടോട് കൂടിയ കടല്‍ വിഭവങ്ങള്‍ കഴിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. കക്ക, ഞണ്ട് തുടങ്ങിയവയൊക്കെ ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വൈറസ്, ബാക്ടീരിയ തുടങ്ങിയവയാണ് ആരോഗ്യത്തിന് ദോഷം നല്‍കുന്നത്.

പാചകം ചെയ്യാത്ത മുട്ട

പാചകം ചെയ്യാത്ത മുട്ട

ചിലര്‍ക്ക് പകുതി വെന്ത മുട്ടയായിരിക്കും താല്‍പ്പര്യം. എന്നാല്‍ ഗര്‍ഭകാലത്ത് ഒരിക്കലും ഇത്തരത്തില്‍ പകുതിവെന്തതോ പാകം ചെയ്യത്തതോ ആയ മുട്ട കഴിക്കാന്‍ പാടുള്ളതല്ല. ഇത് തലവേദന, ഉയര്‍ന്ന ടെംപറേച്ചര്‍ എന്നിവക്ക് കാരണമാകുന്നു. മാത്രമല്ല കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും ഇത് കാരണമാകുന്നു.

ഇറച്ചി കഴിക്കുമ്പോള്‍

ഇറച്ചി കഴിക്കുമ്പോള്‍

ഇറച്ചി കഴിക്കുമ്പോഴും ശ്രദ്ധിക്കണം. കൃത്യമായി വേവാത്ത ഇറച്ചിയും പഴകിയ ഇറച്ചിയും എല്ലാം പൂര്‍ണമായും ഒഴിവാക്കണം. ഇത് പലപ്പോഴും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പ്രസവസമയത്ത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ഇത് കാരണമാകുന്നു.

തിളപ്പിക്കാത്ത പാല്‍

തിളപ്പിക്കാത്ത പാല്‍

തിളപ്പിക്കാത്ത പാല്‍ ഒരിക്കലും കുടിക്കാന്‍ പാടുള്ളതല്ല. ഇത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും അലര്‍ജിക്കും കാരണമാകുന്നു. കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കഴുകാത്ത പച്ചക്കറികള്‍

കഴുകാത്ത പച്ചക്കറികള്‍

കഴുകാത്ത പച്ചക്കറികളും പഴങ്ങളും ഒരിക്കലും കഴിക്കരുത്. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. കഴുകാത്ത പഴങ്ങളിലും പച്ചക്കറികളിലും ടോക്‌സോപ്ലാസ്മ എന്ന പാരസൈറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അബോര്‍ഷന് വരെ പലപ്പോഴും കാരണമാകുന്നു.

 മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

ചിലര്‍ ആരോഗ്യ സംരക്ഷണം എന്ന് പറഞ്ഞ് മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും ധാന്യങ്ങളും കഴിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതില്‍ സാല്‍മോണല്ല, ഇ കോളി ബാക്ടീരിയ തുടങ്ങിയവയെല്ലാം അടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ചില പഴങ്ങള്‍

ചില പഴങ്ങള്‍

ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും ഗര്‍ഭകാലത്ത് കഴിക്കുന്നതിന് വിലക്കുണ്ട്. പപ്പായ, കറുത്ത മുന്തിരി, പൈനാപ്പിള്‍, കാബേജ്, വഴുതനങ്ങ തുടങ്ങിയവയെല്ലാം ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ലാത്തതാണ്.

 അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. സോയ, കടല, മുട്ട, ബദാം തുടങ്ങിയവയെല്ലാം ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ അലര്‍ജിയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങളെല്ലാം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.

 കൂടുതല്‍ കഫീന്‍

കൂടുതല്‍ കഫീന്‍

കൂടുതല്‍ കഫീന്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഇത് അബോര്‍ഷനുള്ള സാധ്യത 20 ശതമാനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് ചായ, കാപ്പി എല്ലാം കഴിക്കുമ്പോള്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

English summary

Foods To Avoid During Pregnancy

Below, we give list of foods to avoid during pregnancy take a look.
Story first published: Tuesday, October 10, 2017, 11:13 [IST]
Subscribe Newsletter