ഗര്‍ഭകാലത്ത് മധുരത്തിന്റെ ഉപയോഗം നല്ലതോ?

Posted By:
Subscribe to Boldsky

ഗര്‍ഭാവസ്ഥയില്‍ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം എന്നത് എല്ലാ ലേഖനങ്ങളിലും പറയുന്ന കാര്യമാണ്. എന്നാല്‍ ഇതിനെ നിസ്സാരമായി കാണുന്നവര്‍ക്ക് പ്രസവശേഷമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും ഭക്ഷണത്തില്‍ നാം കാണിക്കുന്ന അഭാവമാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്.

ഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടം

എങ്ങനെയെല്ലാം ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം സംരക്ഷിക്കാം എന്നതാണ് അറിയേണ്ട കാര്യം. മധുരത്തിന്റെ ഉപയോഗം ഗര്‍ഭാവസ്ഥയില്‍ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം. മധുരം ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് ഗുണമോ ദോഷമോ എന്ന കാര്യമാണ് ആദ്യം അറിയേണ്ടത്.

ഗര്‍ഭലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ശരീരം കുറച്ച് ലക്ഷണങ്ങള്‍ കാണിക്കുന്നു. ഛര്‍ദ്ദിയും ക്ഷീണവും എല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇത് വര്‍ദ്ധിച്ചാല്‍ അത് ശരീരത്തെ ക്ഷീണത്തിലാക്കുന്നു. ഇത്തരത്തില്‍ ശരീരത്തിനെ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ചില ബുദ്ധിമുട്ടുകള്‍ പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാക്കുന്നു.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവാണ് മറ്റൊരു പ്രശ്‌നം. സാധാരണ ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് ചില ഭക്ഷണങ്ങളോട് ആര്‍ത്തി കൂടുതലായിരിക്കും. പല സ്ത്രീകളും മധുരത്തിനോട് അമിതാവേശം കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പോഷകാഹാരക്കുറവിലേക്ക് പലപ്പോഴും നയിക്കുന്നു.

അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്‍ കൊണ്ട് പോകുന്നത്. ഇതിലുള്ള സുക്രോസ് ആണ് ഇതിന് കാരണം. അമിത ക്ഷീണം ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം പലപ്പോഴും മധുരം തന്നെയാണ്.

 കുഞ്ഞിന് മധുരത്തോട് ആഗ്രഹം

കുഞ്ഞിന് മധുരത്തോട് ആഗ്രഹം

കുഞ്ഞിന് മധുരത്തോടുള്ള ആഗ്രഹവും ഇതിലൂടെ വര്‍ദ്ധിക്കും. ഇത് അമ്മമാര്‍ ഗര്‍ഭകാലത്ത് മധുരം കൂടുതല്‍ കഴിക്കുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്.

 പ്രമേഹം വര്‍ദ്ധിക്കും

പ്രമേഹം വര്‍ദ്ധിക്കും

ഗര്‍ഭകാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ഇത് പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പ്രമേഹം വര്‍ദ്ധിക്കാനും ഗര്‍ഭകാലം കൂടുതല്‍ പ്രതിസന്ധികളുള്ളതാക്കാനും പലപ്പോഴും മധുരത്തിന്റെ ഉപയോഗം കാരണമാകും.

കുറക്കാന്‍ ശ്രദ്ധിക്കേണ്ടത്

കുറക്കാന്‍ ശ്രദ്ധിക്കേണ്ടത്

മധുരത്തിന്റെ ഉപയോഗം കുറക്കാന്‍ പരമാവധി ശ്രദ്ധിക്കുക. അതിനായി മധുരത്തിന് പകരം പഴങ്ങളും മറ്റ് സ്‌നാക്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുക

കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുക

കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. തേന്‍, ഇളനീര്‍ എന്നിവ പകരം ഉപയോഗിക്കാവുന്നതാണ്.

English summary

eating sugar during pregnancy

Do you have a sweet tooth and you are pregnant? Do you want to know if eating sugar while pregnant is good for your health. Read on this article to know more
Story first published: Saturday, July 15, 2017, 13:18 [IST]
Subscribe Newsletter