For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉടനെയുള്ള ഗര്‍ഭധാരണത്തിന് ഈ മാര്‍ഗ്ഗങ്ങള്‍

എന്തൊക്കെയാണ് ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം

|

വിവാഹം കഴിഞ്ഞ് ഉടനേയുള്ള ചോദ്യമാണ് വിശേഷമുണ്ടോ എന്നത്. പല ദമ്പതിമാരും ഈ ചോദ്യത്തിന് ഉത്തരം കൊടുത്ത് മടുത്തിട്ടുണ്ടാവും. എന്നാല്‍ ചിലരാകട്ടെ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഗര്‍ഭം ധരിക്കുന്നില്ല. ഇത്തരത്തിലാണെങ്കില്‍ കൃത്യമായി ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യണം. എന്തൊക്കെയാണ് പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി.

<strong>കുഞ്ഞിനോടൊപ്പം തന്നെ അമ്മയുറങ്ങണം</strong>കുഞ്ഞിനോടൊപ്പം തന്നെ അമ്മയുറങ്ങണം

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ മറ്റ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കുഞ്ഞിക്കാല്‍ കാണണമെന്ന് ആഗ്രഹമുള്ളവര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നലല്‍കുക.

 ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് കുഞ്ഞിന്റെ ജനിതകവെകല്യങ്ങള്‍ ഇവ കുറയ്ക്കുകയും ചെയ്യും.

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം അനുസരിച്ച് ബന്ധപ്പെടുകയാണ് മറ്റൊരു വഴി. ആര്‍ത്തവത്തിന് ശേഷമുള്ള അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങള്‍ എണ്ണി കണക്കാക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ കാലയളവാണിത്.

 ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍

ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍

ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്നവ കൂടിയായിരിക്കും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ ഉത്തേജിപ്പിക്കും. ഈന്തപ്പഴം, ബ്രോക്കോളി തുടങ്ങിയവയൊക്കെ ധാരാളം കഴിക്കണം.

 പാല്‍ കഴിക്കുക

പാല്‍ കഴിക്കുക

ഉത്പാദനക്ഷമത ഉയര്‍ത്തുന്ന എഫ്എസ്എച്ച്, എല്‍എച്ച് തുടങ്ങിയ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് പാല്‍ കഴിക്കാം.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കും. ഇവ സ്ത്രീകളുടെ ഉത്പാദനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ നാരങ്ങ, മോസമ്പി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക.

 ലൈംഗിക ബന്ധരീതി

ലൈംഗിക ബന്ധരീതി

ബീജം വളരെ എളുപ്പത്തില്‍ അണ്ഡത്തില്‍ എത്തിച്ചേരുന്ന തരത്തിലായിരിക്കണം പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള ശാരീരിക സ്ഥിതികള്‍. അരയ്ക്ക് താഴെ ഒരു തലയിണ വച്ച് കാലുകള്‍ ഇടുപ്പിന് മുകളിലേക്ക് അല്‍പം ഉയര്‍ത്തി കുറഞ്ഞത് അരമണിക്കൂര്‍ നേരം കിടക്കുക.

ഡോക്ടറെ കൃത്യമായി കാണുക

ഡോക്ടറെ കൃത്യമായി കാണുക

ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുക. വേഗത്തില്‍ ഗര്‍ഭധാരണം നടക്കുന്നതിന് സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള ആത്മവിശ്വാസം ആവശ്യമാണ്.

English summary

Easy Tips for Getting Pregnant

Here are some easy and helpful tips if you want to get pregnant fast.
Story first published: Friday, July 7, 2017, 17:12 [IST]
X
Desktop Bottom Promotion