വയറിനു വലിപ്പം കൂടുതലോ, കാരണം അത് ആണ്‍കുട്ടിയാണ്

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ പൊതുവേ വയറിന് വലിപ്പം കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലിപ്പം വയറിനുണ്ടാവുന്നു. ഇതിന് പിന്നില്‍പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഗര്‍ഭിണിയാവുമ്പോള്‍ തന്നെ നിരവധി ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവും. പക്ഷേ പലതിനും നിങ്ങളില്‍ ഉത്തരമില്ലായിരിക്കും.

ഗര്‍ഭസമയത്ത് തന്നെ കുഞ്ഞ് സ്മാര്‍ട്ടാവാന്‍

ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് സാധാരണ ഗര്‍ഭിണികളേക്കാള്‍ വയറു കാണുന്നുണ്ടോ നിങ്ങള്‍ക്ക്. അതിനു പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടായിരിക്കും. എന്തൊക്കെയാണ് ഗര്‍ഭിണികളില്‍ സാധാരണയില്‍ കവിഞ്ഞ വയറുണ്ടാവുന്നതിനുള്ള കാരണങ്ങള്‍ എന്ന് നോക്കാം. ഇത് ചിലതിന്റെയെല്ലാം മുന്‍കൂട്ടിയുള്ള സൂചനകള്‍ ആണ് എന്നതാണ് സത്യം. ഇവയില്‍ പലതും ശ്രദ്ധിക്കേണ്ടതാണ്.

 ഗര്‍ഭകാലത്തെ പ്രമേഹം

ഗര്‍ഭകാലത്തെ പ്രമേഹം

പ്രമേഹ സംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതിരിക്കുമെങ്കിലും ഗര്‍ഭകാലത്ത് നിങ്ങളില്‍ പ്രമേഹം കാണുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് വയറ് അല്‍പം കൂടുതലായിരിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലായിരിക്കും എന്നതാണ് മനസ്സിലാക്കേണ്ടത്.

കുഞ്ഞ് വലുതെങ്കില്‍

കുഞ്ഞ് വലുതെങ്കില്‍

കുഞ്ഞിന്റെ വലിപ്പമാണ് വയറു കൂടുതല്‍ തോന്നിക്കാനുള്ള മറ്റൊരു കാരണം. ഇത് അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ നമുക്ക് മനസ്സിലാക്കാം. കുഞ്ഞിന്റെ വലിപ്പം മാത്രമല്ല ഹൃദയസ്പന്ദനം, പൊസിഷന്‍ എന്നിവയെല്ലാം അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ മനസ്സിലാക്കാവുന്നതാണ്.

രണ്ടാമത്തെ കുഞ്ഞാണെങ്കില്‍

രണ്ടാമത്തെ കുഞ്ഞാണെങ്കില്‍

ഇനി നിങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞിനാണ് ജന്മം നല്‍കുന്നതെങ്കില്‍ സ്വാഭാവികമായും നിങ്ങളുടെ വയറിന് അല്‍പം വലിപ്പം കൂടുതലായിരിക്കും. എന്നാല്‍ എല്ലാവരുടെ കാര്യത്തിലും ഇത് സംഭവിക്കണം എന്നില്ല.

ആണ്‍കുഞ്ഞാണെങ്കില്‍

ആണ്‍കുഞ്ഞാണെങ്കില്‍

പണ്ടത്തെ കാലത്ത് അമ്മമാരും അമ്മൂമ്മമാരും ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരുന്നു. കാരണം വയറ് വലുതാണെങ്കില്‍ അത് ആണ്‍കുട്ടിയാണ് എന്നാണ് പറയുന്നത്. വയറിന്റെ വലിപ്പം നോക്കി കുഞ്ഞ് ആണോ പെണ്ണോ എന്ന് പറയുന്നത് പണ്ടു മുതല്‍ക്കേ ഉണ്ടായിരുന്നു.

ഗര്‍ഭകാലത്തെ ഭാരക്കൂടുതല്‍

ഗര്‍ഭകാലത്തെ ഭാരക്കൂടുതല്‍

ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് ഒരു കാരണവശാലും നല്ലതല്ല. ഇത് കുറക്കാന്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് കൃത്യമായി ഫോളോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ ഭാരം

നിങ്ങളുടെ ഭാരം

നിങ്ങളുടെ സാധാരണ ശരീരഭാരവും നീളവും അനുസരിച്ചായിരിക്കും കുഞ്ഞിന്റേയും വളര്‍ച്ച. നിങ്ങള്‍ തടി കൂടി നീളം കൂടിയ വ്യക്തിയാണെങ്കില്‍ സ്വാഭാവികമായും കുഞ്ഞും വലുതായിരിക്കും.

English summary

Does a big belly mean a big baby

However, there are a few pointers that might tell you how big your baby will be
Story first published: Wednesday, October 4, 2017, 11:45 [IST]