ഗര്‍ഭകാലത്ത് ഈ സൗന്ദര്യ വസ്തുക്കള്‍ വേണ്ട

Posted By:
Subscribe to Boldsky

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും അമിത ഉപയോഗം പല തരത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുത്. ഗര്‍ഭിണികള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു.

എന്നാല്‍ ഇത്തരത്തില്‍ പല വിധത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. എന്തൊക്കെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് ഇത്തരത്തില്‍ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാല സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്.

Cosmetic Ingredients to Avoid During Pregnancy

ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ അല്ലെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ ഉണ്ടാക്കുന്നു. എന്തൊക്കെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് ഗര്‍ഭിണികള്‍ ഉപയോഗിക്കാതിരിക്കേണ്ടത് എന്ന് നോക്കാം. ഗര്‍ഭിണിയാവുന്നതും പ്രസവിക്കുന്നതും മനോഹരമായ ഒരു ജീവിതസന്ദര്‍ഭമാണെന്നതിനാല്‍ തന്നെ ഗര്‍ഭത്തിന്റെ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം നല്‌കേണ്ടതുണ്ട്. സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ മാറ്റി നിര്‍ത്തുന്നത് ഏറെ അനുയോജ്യമാണ്.

ആഡംബര ഉത്പന്നങ്ങള്‍

Cosmetic Ingredients to Avoid During Pregnancy

ഗര്‍ഭകാലത്ത് ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഇവ അലര്‍ജിയുണ്ടാക്കുകയും ചര്‍മ്മത്തിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വേണം ഗര്‍ഭിണികള്‍ ഇക്കാലത്ത് ഉപയോഗിക്കാന്‍. ഇത് പണം ലാഭിക്കുക മാത്രമല്ല, ദൂഷ്യവശങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

സൂര്യപ്രകാശം

Cosmetic Ingredients to Avoid During Pregnancy

ചര്‍മ്മത്തിന്റെ തവിട്ട് നിറം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ഡി.എച്ച്.എയെ (ഡൈഹൈഡ്രോക്‌സ്യാസെറ്റോണ്‍) ചര്‍മ്മത്തിന്റെ തവിട്ട് നിറമകറ്റാന്‍ അഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം. സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നത് ക്യാന്‍സറിന് ഇടയാക്കും. ഗര്‍ഭകാലത്ത് ഇത്തരം രോഗബാധകള്‍ക്ക് സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഇത്തരം ചികിത്സകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ചര്‍മ്മത്തിന്റെ നിറം

Cosmetic Ingredients to Avoid During Pregnancy

ചര്‍മ്മത്തിന്റെ നിറം ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളില്‍ ഉയര്‍ന്ന തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ എന്‍സൈമുകളെ ബാധിക്കുകയും ചര്‍മ്മം ഇരുണ്ട് പോകാനിടയാക്കുകയും ചെയ്യും. എന്നാല്‍ പ്രസവശേഷം ഇവയൊക്കെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

വാക്‌സിംഗ്

Cosmetic Ingredients to Avoid During Pregnancy

രോമം നീക്കല്‍ രോമം നീക്കം ചെയ്യാനുള്ള രാസവസ്തുക്കളില്‍ തിയോഗ്ലൈകോളിക് ആസിഡ് ഉള്‍പ്പെടുന്നുണ്ട്. ഗര്‍ഭകാലത്ത് തീരെ അനുയോജ്യമല്ലാത്ത ഒന്നാണിത്. ഇത്തരം ഉപദ്രവകാരികളായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പങ്കാളിയുടെ സഹായത്തോടെ രോമങ്ങള്‍ ഷേവ് ചെയ്യാം. ഇത് കുട്ടിക്ക് ദോഷകരമാവുകയുമില്ല.

സുഗന്ധ ദ്രവ്യങ്ങള്‍

Cosmetic Ingredients to Avoid During Pregnancy

സുഗന്ധദ്രവ്യങ്ങള്‍ സ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം കുഞ്ഞിന്റെ ഹോര്‍മോണ്‍ വികസനത്തെ ബാധിക്കും. അതിനാല്‍ തന്നെ കടുപ്പമേറിയ പെര്‍ഫ്യൂമുകള്‍, ഡിയോഡൊറന്റ്, റൂംഫ്രഷ്‌നറുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

ടാറ്റൂ

Cosmetic Ingredients to Avoid During Pregnancy

ടാറ്റൂ നിങ്ങള്‍ ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കാനിഷ്ടപ്പെടുന്നയാളായിരിക്കാം. എന്നാല്‍ ഉദരത്തില്‍ ഒരു കുഞ്ഞിനെ വഹിക്കുന്ന സമയത്ത് ഇത് അത്ര ആരോഗ്യകരമല്ല. ടാറ്റൂ ശരീരത്തില്‍ അണുബാധയുണ്ടാക്കുകയും രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യുക. ഗര്‍ഭകാലത്ത് ഇതിന് സാധ്യത കൂടുതലാണ്. അതിനാല്‍ ടാറ്റൂ ഉപയോഗം പ്രസവശേഷമാകുന്നതാണ് നല്ലത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങളില്ലാതെ ഗര്‍ഭകാലം ആസ്വദിക്കാം. അതോടൊപ്പം കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കാം.

നെയില്‍ പോളിഷ്

Cosmetic Ingredients to Avoid During Pregnancy

നെയില്‍ പോളിഷ് ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നതും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണര്‍ത്തുന്നു. ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെ വലിയ ദോഷമാണ് നല്‍കുന്നത്.

English summary

Cosmetic Ingredients to Avoid During Pregnancy

Here is a list of skin care ingredients that you should avoid during pregnancy.
Story first published: Saturday, November 11, 2017, 17:28 [IST]
Subscribe Newsletter