ഗര്‍ഭകാലത്ത് അനീമിയ സൂക്ഷിക്കണം

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ക്ക് പൊതുവേ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ രോഗങ്ങള്‍ക്ക് പെട്ടെന്ന് പിടികൊടുക്കാനാവും. ഏത് രോഗവും അമ്മയെ ബാധിച്ചാല്‍ അത് ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ വിളര്‍ച്ച കൊണ്ട് ബുദ്ധിമുട്ടുന്നത് ഇന്ത്യക്കാരാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

സുഖപ്രസവത്തിനു 20 വയസ്സിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

ഗര്‍ഭകാലത്തുണ്ടാകുന്ന അനീമിയയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. എന്നാല്‍ നേരത്തേ തന്നെ ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിയും. അനീമിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്.

ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യത

ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യത

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആദ്യത്തെ മൂന്ന് മാസം ഹിമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഉണ്ടാവുക. ഈ സമയത്താണ് അനീമിയക്ക് സാധ്യത കൂടുതലും. ഈ സമയത്ത് തന്നെയാണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടം. അതുകൊണ്ട് തന്നെ ആവശ്യത്തിന് പ്രോട്ടീന്‍, വിറ്റാമിന്‍ എല്ലാം ആവശ്യത്തിന് വേണം.

 അയേണ്‍ കുറഞ്ഞാലുള്ള അനീമിയ

അയേണ്‍ കുറഞ്ഞാലുള്ള അനീമിയ

ശരീരത്തില്‍ അയേണിന്റെ അംശം കുറഞ്ഞാലുള്ള അനീമിയയാണ് മറ്റൊന്ന്. ശരീരത്തിന് ആവശ്യമുള്ള അത്രയും ഹിമോ ഗ്ലോബിന്‍ ഉത്പ്പാദിപ്പിക്കാന്‍ ആവശ്യമായ അയേണ്‍ ഇല്ലാത്ത അവസ്ഥയാണ് ഇത്.

 ഫോളിക് ആസിഡിന്റെ അഭാവം

ഫോളിക് ആസിഡിന്റെ അഭാവം

ഫോളിക് ആസിഡിന്റെ അഭാവം മൂലം ഉണ്ടാവുന്ന വിളര്‍ച്ചയാണ് ഇത്. ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കാന്‍ ഫോളേറ്റ് ഗര്‍ഭാവസ്ഥയില്‍ അത്യാവശ്യമുള്ള ഒന്നാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കും സഹായിക്കുന്ന ഒന്നാണ്.

 വിറ്റാമിന്‍ ബി 12 കുറവ്

വിറ്റാമിന്‍ ബി 12 കുറവ്

വിറ്റാമിന്‍ ബി 12 കുറഞ്ഞാലും അനീമിയ ഉണ്ടാവുന്നു. ആരോഗ്യമുള്ള രക്തകോശങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ് വിറ്റാമിന്‍ ബി 12. കൂടുതല്‍ അളവില്‍ പാലും മാംസവും കഴിച്ചാല്‍ വിറ്റാമിന്‍ ബി 12 ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടാവുന്നു.

 ഗര്‍ഭാവസ്ഥയിലെ അനീമിയ ലക്ഷണങ്ങള്‍

ഗര്‍ഭാവസ്ഥയിലെ അനീമിയ ലക്ഷണങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ അനീമിയയുടെ ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്യണം. അനീമിയയുടെ ലക്ഷണങ്ങള്‍ ഇവയാണ്.

 അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥയില്‍ ആയിരിക്കും നിങ്ങള്‍. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും ക്ഷീണം മാറാത്ത അവസ്ഥ.

 ശ്വസനസംബന്ധമായ ബുദ്ധിമുട്ട്

ശ്വസനസംബന്ധമായ ബുദ്ധിമുട്ട്

ശ്വസന സംബന്ധമായ ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇടക്കിടെയുണ്ടാവുന്ന ആസ്ത്മയും എല്ലാം അനീമിയയുടെ ലക്ഷണം തന്നെയാണ്.

 ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്കിലുണ്ടാവുന്ന ഏറ്റക്കുറച്ചിലും ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയില്‍ സാധാരണയായി ഹൃദയസ്പന്ദന നിരക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവും. എന്നാല്‍ ഇത് കൂടുതലായി മാറുന്നുണ്ടെങ്കില്‍ വിളര്‍ച്ചയാണ് കാരണം എന്ന് മനസ്സിലാക്കാം.

 ഛര്‍ദ്ദി

ഛര്‍ദ്ദി

ഗര്‍ഭകാലത്ത് രാവിലെയുള്ള ഛര്‍ദ്ദിയും തലചുറ്റലും സാധാരണയാണ്. എന്നാല്‍ ഇത് അമിതമാവുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും അനീമിക് ആണോ എന്ന് തിരിച്ചറിയുകയും വേണം.

English summary

Anemia during pregnancy

Even if you have healthy hemoglobin levels during the start of your pregnancy, you could still face anemia during pregnancy.
Subscribe Newsletter