ഗര്‍ഭിണികള്‍ തേന്‍ കഴിക്കുമ്പോള്‍

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങളോടും ചില വസ്തുക്കളോടും ഗര്‍ഭിണികള്‍ക്ക് താല്‍പ്പര്യം തോന്നാം. എന്നാല്‍ പലപ്പോഴും ഇതിന്റെ ആരോഗ്യ വസ്തുതകളെപ്പറ്റി പലര്‍ക്കും അറിയില്ല. മധുരത്തേക്കാള്‍ ചിലര്‍ക്ക് പ്രിയം എരിവും പുളിയുമായിരിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് തേന്‍ കഴിക്കുമ്പോള്‍ അത് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്ന് നമുക്ക് പറയാന്‍ പറ്റില്ല.

ഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടം

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഗര്‍ഭിണികള്‍ തേന്‍ കഴിക്കുന്നതിലൂടെ ലഭിക്കുക എന്ന് നോക്കാം. പലപ്പോഴും ഇത്തരം ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ തേന്‍ കഴിക്കാന്‍ ഗര്‍ഭിണികള്‍ തിടുക്കം കാണിക്കും. ഗര്‍ഭകാലത്ത് തേന്‍ കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തേന്‍ മുന്നിലാണ്. സാധാരണ ഗര്‍ഭകാലത്ത് രോഗപ്രതിരോധ ശേഷി വളരെയധികം കുറയുന്നു. എന്നാല്‍ തേന്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ തേന്‍ ഇതിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. ഭക്ഷണശേഷം തേന്‍ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

ഉറക്കമില്ലായ്മ പരിഹരിക്കും

ഉറക്കമില്ലായ്മ പരിഹരിക്കും

ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലപ്പോഴും ഗര്‍ഭിണികള്‍. ഗര്‍ഭകാലത്തുണ്ടാകുന്ന അസ്വസ്ഥതയും പ്രശ്‌നങ്ങളും ഇല്ലാതാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ് തേന്‍.

 ചുമക്കും ജലദോഷത്തിനും പരിഹാരം

ചുമക്കും ജലദോഷത്തിനും പരിഹാരം

ചുമക്കും ജലദോഷത്തിനും ഉത്തമ പരിഹാരമാണ് തേന്‍. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തേന്‍ സഹായിക്കും.

തൊണ്ടയിലെ പുണ്ണ്

തൊണ്ടയിലെ പുണ്ണ്

ഗര്‍ഭിണികളില്‍ പലപ്പോഴും തൊണ്ടയില്‍ പുണ്ണ് ഉണ്ടാവാറുണ്ട്. ഇത് ഇല്ലാതാക്കാന്‍ തേനും അല്‍പം ഇഞ്ചിയും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് ഉടന്‍ തന്നെ തൊണ്ടയിലെ പ്രശ്‌നത്തിന് പരിഹാരം നല്‍കും.

അള്‍സറിന് പ്രതിവിധി

അള്‍സറിന് പ്രതിവിധി

അള്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് തേന്‍. വയറ്റിലെ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് അള്‍സര്‍. ഇതിനെ ഇല്ലാതാക്കാനും തേനിന്റെ ഉപയോഗത്തിലൂടെ കഴിയുന്നു.

English summary

Amazing Benefits Of Honey For Pregnant Women

Is it safe to eat honey during pregnancy? It undoubtedly has many nutritional values and health benefits. Read this post to know more
Story first published: Tuesday, July 18, 2017, 13:56 [IST]
Subscribe Newsletter