For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നത്......

|

അബോര്‍ഷന്‍ അത്ര അസാധാരമായ സംഭവമല്ല. പല കാരണങ്ങളാലും അബോര്‍ഷന്‍ നടക്കാറുണ്ട്. ഇതില്‍ ഭ്രൂണത്തിനുണ്ടാകുന്ന തകരാറുകള്‍ മുതല്‍ അമ്മയ്ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വരെ ഉള്‍പ്പെടും.

ഇതൊന്നുമല്ലാതെ അബോര്‍ഷന്‍ സാധ്യത സ്വാഭാവികമായി വര്‍ദ്ധിപ്പിയ്ക്കുന്ന ചില ഘടകങ്ങളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ,

പ്രായം

പ്രായം

പ്രായം അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രത്യേകിച്ചു നാല്‍പതുകളില്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍.

മുന്‍പ് അബോര്‍ഷന്‍

മുന്‍പ് അബോര്‍ഷന്‍

മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ വീണ്ടും അബോര്‍ഷന്‍ സംഭവിയ്ക്കാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് ഒന്നില്‍ കൂടുതല്‍ തവണ അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍.

പ്രമേഹം, രക്തം കട്ടിപിടിയ്ക്കുന്നത്, പോളിസിസ്റ്റിക് ഓവറി

പ്രമേഹം, രക്തം കട്ടിപിടിയ്ക്കുന്നത്, പോളിസിസ്റ്റിക് ഓവറി

പ്രമേഹം, രക്തം കട്ടിപിടിയ്ക്കുന്നത്, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവ അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റു ഘടകങ്ങളാണ്.

യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍,

യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍,

യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ സെര്‍വികല്‍ ടിഷ്യൂ തുടങ്ങിയവയെല്ലാം അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

ജനനവൈകല്യങ്ങളോ ജെനറ്റിക് സംബന്ധമായ പ്രശ്‌നങ്ങളോ

ജനനവൈകല്യങ്ങളോ ജെനറ്റിക് സംബന്ധമായ പ്രശ്‌നങ്ങളോ

നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിയ്‌ക്കോ ജനനവൈകല്യങ്ങളോ ജെനറ്റിക് സംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കിലും അബോര്‍ഷനുള്ള സാധ്യത ഏറെയാണ്.

ബീജഗുണം

ബീജഗുണം

പങ്കാളി മെര്‍ക്കുറി, ലെഡ് തുടങ്ങിയ കെമിക്കലുകളുമായി സമ്പര്‍ക്കമുള്ളയാളെങ്കില്‍ ബീജഗുണം തീരെ കുറവായിരിയ്ക്കും. ഇതും അബോര്‍ഷന് വഴി വയ്ക്കും.

പുകവലി

പുകവലി

പുകവലിയ്ക്കുന്ന സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ സാധ്യതയേറും. ഇതിലെ ഘടകങ്ങള്‍ ഭ്രൂണത്തെ ബാധിയ്ക്കുന്നവയാണ്.

English summary

What Increases The Risk For A Miscarriage

In this article, we are here to share some of the reasons why miscarriages happen. Read on to know about the reasons for miscarriages.
Story first published: Thursday, January 28, 2016, 14:32 [IST]
X
Desktop Bottom Promotion