ഇരട്ടക്കുട്ടികള്‍ വേണോ, എങ്കില്‍ ശ്രദ്ധിക്കൂ...

Posted By:
Subscribe to Boldsky

ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത് എന്തുകൊണ്ടും ഭാഗ്യമാണ്. കുടുംബത്തിന് ഐശ്വര്യവും അച്ഛനമ്മമാര്‍ക്ക് അഭിവൃദ്ധിയും എന്നാണ് ഇരട്ടക്കുട്ടികളുടെ ജനനത്തിലൂടെ പലപ്പോഴും പറയുന്നത് കേട്ടിട്ടുള്ളത്.

എന്നാല്‍ ശാസ്ത്രീയമായി പറയുകയാണെങ്കില്‍ ആദ്യ പ്രസവത്തില്‍ തന്നെ ഇരട്ടക്കുട്ടികള്‍ ഉണ്ടായാല്‍ പിന്നീട് പ്രസവവേദന അനുഭവിക്കേണ്ടി വരില്ലെന്നതാണ് മറ്റൊരു ഗുണം. കോണ്ടംസിനു പകരം ഒരു ഇഞ്ചക്ഷന്

എന്നാല്‍ എപ്പോഴും നമ്മുടെ ആഗ്രഹം പോലെ ഇരട്ടക്കുട്ടികള്‍ ഉണ്ടാവണം എന്നില്ല. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള ചില കാര്യങ്ങളുണ്ട്. അതിനെ സഹായിക്കുന്ന ചില ഘടകങ്ങള്‍ അവ എന്തൊക്കെയെന്ന് നോക്കാം.

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം

നിങ്ങളുടെ കുടുംബത്തിലാരെങ്കിലും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അമ്മമാരുടെ കുടുംബ പാരമ്പര്യമാണ് പലപ്പോഴും ഇത്തരം സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

പ്രായം കൂടിയവരില്‍

പ്രായം കൂടിയവരില്‍

പ്രത്യേകിച്ചും 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇതുവരെ അമ്മയായിട്ടില്ലാത്തവര്‍ക്കും ഇരട്ടക്കുട്ടികള്‍ക്ക് തന്നെയാണ് സാധ്യത കൂടുതല്‍. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായം കൂടിയവരിലാണ് പലപ്പോഴും ഇരട്ടക്കുട്ടികള്‍ക്ക് സാധ്യത കൂടുതല്‍.

ഐവിഎഫ് ചികിത്സ

ഐവിഎഫ് ചികിത്സ

ഐ വി എഫ് ചികിത്സ എടുക്കുന്നവര്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

 ഉയരവും ആരോഗ്യവും പ്രധാന ഘടകം

ഉയരവും ആരോഗ്യവും പ്രധാന ഘടകം

ഉയരവും ആരോഗ്യവുമാണ് മറ്റൊരു പ്രധാന ഘടകം. ഉയരം കൂടിയ സ്ത്രീകളില്‍ ഇരട്ടക്കുട്ടികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഉയരത്തിനനുസരിച്ചുള്ള ആരോഗ്യവും പ്രധാന ഘടകമാണ്.

കിഴങ്ങു വര്‍ഗ്ഗങ്ങള്‍ കഴിയ്ക്കുന്നവര്‍

കിഴങ്ങു വര്‍ഗ്ഗങ്ങള്‍ കഴിയ്ക്കുന്നവര്‍

കിഴങ്ങു വര്‍ഗ്ഗങ്ങള്‍ കഴിയ്ക്കുന്നവരിലും ഇരട്ടക്കുട്ടികള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ എന്ന ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ കിഴങ്ങു വര്‍ഗ്ഗങ്ങള്‍ കഴിച്ചു തുടങ്ങാം.

 താമസിക്കുന്ന സ്ഥലവും ജീനുകളും

താമസിക്കുന്ന സ്ഥലവും ജീനുകളും

നമ്മള്‍ താമസിക്കുന്ന സ്ഥലത്തിനും ഗര്‍ഭധാരണത്തിനും പ്രത്യേക ബന്ധമാണ് ഉള്ളത്. ഉദാഹരണത്തിന് ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

English summary

Surprising things which increase chances of giving birth to twins

Here are surprising things which increase chances of giving birth to twins. Know the women who can get pregnant with twins.
Story first published: Monday, April 4, 2016, 10:05 [IST]
Subscribe Newsletter