ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല.....

Posted By:
Subscribe to Boldsky

സാധാരണ രീതിയില്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീയ്ക്ക് ഇതുണ്ടാകാത്തത് ഗര്‍ഭധാരണത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമെന്നു പറയാം. ഇതിന് മറ്റു കാരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും.

ഗര്‍ഭനിരോധനം തടയാന്‍ പല വഴികളുമുണ്ടെങ്കിലും ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭധാരണം തടയുന്നത്.

എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുമ്പോഴും ചിലപ്പോള്‍ ആര്‍ത്തവം വരാതെയിരിക്കാറുണ്ട്. ഇത് ഗര്‍ഭധാരണം നടന്നോയെന്ന സംശയം പലര്‍ക്കുമുണ്ടാക്കുകയും ചെയ്യും. ഇതിനുള്ള കാരണങ്ങളെക്കുറിച്ചറിയൂ

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

സ്‌ട്രെസ് ആര്‍ത്തവം വരാതിരിയ്ക്കുന്നതിന് ഒരു കാരണമാണ്. സ്‌ട്രെസ് വരുമ്പോള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയും. ഇത് ആര്‍ത്തവം വരാതിരിയ്ക്കാന്‍ കാരണമാകും.

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

അനോറെക്‌സിയ,ബുലീമിയ തുടങ്ങിയ ഈറ്റിംഗ് ഡിസോര്‍ഡറുകളുള്ള സ്ത്രീകള്‍ക്കും ഈ പ്രശ്‌നമുണ്ടായേക്കാം. ഭാരം കൂടുതന്നതു കുറയുന്നതുമെല്ലാം വഴി ഹോര്‍മോണ്‍ പ്രക്രിയകള്‍ തടസപ്പെടുന്നതു തന്നെ കാരണം.

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭധാരണം ഒരു കാരണമാകാം. കാരണം യാതൊരു ഗര്‍ഭനിരോധനോപാധികളും 100 ശതമാനം വിജയമാണെന്നു പറയാനാകില്ല. മാത്രമല്ല, ഇവ ഉപയോഗിയ്ക്കുന്നതു കൃത്യമല്ലെങ്കിലും പരാജയപ്പെടാം.

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ശരീരത്തിന്റെ തൂക്കത്തിലുണ്ടാകുന്ന ചില വ്യത്യാസങ്ങള്‍, പെട്ടെന്നു ഭാരം കൂടുതന്നതും കുറയുന്നതുമെല്ലാം ആര്‍ത്തവം മുടങ്ങാനുള്ള കാരണമാകാം. പ്രത്യേകിച്ചു പെട്ടെന്നു ഭാരം കുറയുന്നത്.

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭനിരോധനഗുളികകള്‍ ഏറെക്കാലം അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ക്കും പില്‍സ് കഴിയ്ക്കുന്ന സമയത്ത് ആര്‍ത്തവം വരാതിരിയ്ക്കാനും കാരണമായേക്കാം.

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

ഗര്‍ഭനിരോധന ഗുളിക, പക്ഷേ ആര്‍ത്തവമില്ല..

തൈറോയ്ഡ്, ട്യൂമര്‍, ഒവേറിയന്‍ സിസ്റ്റ് തുടങ്ങിയ പല രോഗങ്ങളും ആര്‍ത്തവം വരാതിരിയ്ക്കാനുള്ള കാരണങ്ങളില്‍ പെടും.

English summary

Reasons For Missed Period While On Contraceptive Pills

Here are some of the reasons for missed periods while on contraceptive pills. Read more to know about,
Story first published: Tuesday, June 28, 2016, 16:15 [IST]
Subscribe Newsletter