For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമ്പതാം മാസത്തിലെ ശാരീരിക മാറ്റങ്ങള്‍

|

ലോകത്തില്‍ വച്ച് ഏറ്റവും സങ്കീര്‍ണമായ പ്രക്രിയയാണ് പ്രസവം. പത്ത് മാസം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ഒരു പുതിയ അതിഥി ജീവിതത്തിലേക്ക് വരുന്നതിന്റെ സന്തോഷത്തിലായിരിക്കും ഓരോ അച്ഛനമ്മമാരും. സന്തോഷത്തോടൊപ്പം തന്നെ നിരവധി ആധികളും സംശയങ്ങളും പ്രസവത്തോടനുബന്ധിച്ചും പ്രസവത്തിനു ശേഷം അമ്മമാര്‍ക്കുണ്ടാകും. അബോര്‍ഷന് വഴികളേറെ, പക്ഷേ അതിനു ശേഷമുള്ള അപകടം

ഗര്‍ഭത്തിന്റെ ഓരോ ഘട്ടത്തിലും ശരീരതതില്‍ നടക്കുന്ന വ്യത്യാസങ്ങളുണ്ട്. ശരീരത്തിന്റെ പുറമേ കാണുന്ന മാറ്റങ്ങളല്ലാതെ പല മാറ്റങ്ങള്‍ ശരീരത്തിനകത്ത് തന്നെ നടക്കുന്നു. എന്തൊക്കെ മാറ്റങ്ങളാണ് ഗര്‍ഭം അതിന്റെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ശരീരത്തിനകത്ത് നടക്കുന്നതെന്ന് നോക്കാം. ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന് സംഭവിയ്ക്കുന്നത്

 എനര്‍ജി കുറയുന്നു

എനര്‍ജി കുറയുന്നു

ഗര്‍ഭത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് ശാരീരികമായുള്ള ഊര്‍ജ്ജത്തിന്റെ അളവ് കുറയുന്നു. പുതിയൊരു ഘട്ടത്തിലേക്ക് ശരീരത്തെ തയ്യാറാക്കുന്നതിന്റെ ഫലമായാണ് എനര്‍ജി കുറയുന്നത്.

 ക്ഷീണം

ക്ഷീണം

കൂടുതല്‍ ഊര്‍ജ്ജം പലപ്പോഴും ശരീരത്തിന് ആവശ്യമായി വരുന്ന ഘട്ടമാണ് ഇത്. പക്ഷേ ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തില്‍ പലപ്പോഴും ശാരീരികമായും മാനസികമായും ക്ഷീണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ. ബന്ധുക്കളുടേയും ഭര്‍ത്താവിന്റേയും പിന്തുണ മാത്രമാണ് ഇതിനെ മറികടക്കാനുള്ള മാര്‍ഗ്ഗം.

മൂത്രമൊഴിക്കുന്നത് വര്‍ദ്ധിക്കുന്നു

മൂത്രമൊഴിക്കുന്നത് വര്‍ദ്ധിക്കുന്നു

ഗര്‍ഭിണികളില്‍ യൂറിനേഷന്റെ അളവ് അവസാന നാളുകളില്‍ കൂടുതലായിരിക്കും. ഗര്‍ഭപാതരത്തിന്റെ വളര്‍ച്ചയാണ് ഇതിന് കാരണം.

ശരീര വേദന

ശരീര വേദന

ശരീര വേദനയാണ് മറ്റൊരു പ്രശ്‌നം. ശരീരം അമിതഭാരം എടുക്കുന്നതിന്റെ ഫലമായായിരിക്കും പലപ്പോഴും ഇത്തരം വേദനകള്‍ ഉണ്ടാവുന്നത്.

സ്തന വലിപ്പം

സ്തന വലിപ്പം

ഗര്‍ഭിണിയാകുന്നതോടെ ശരീരം കുഞ്ഞിനെ സ്വീകരിയ്ക്കാന്‍ ഓരോ ഘട്ടത്തിലും തയ്യാറെടുത്തു കൊണ്ടിരിയ്ക്കും. സ്തനങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിക്കുകയും കുഞ്ഞിനെ പാലൂട്ടാന്‍ പാകത്തില്‍ വലുതാവുകയും ചെയ്യും.

 അമിതഭാരം

അമിതഭാരം

എല്ലാവരിലും കാണുന്ന പ്രശ്‌നമാണ ഇത്. എന്നാല്‍ പ്രസവത്തിനു ശേഷം ഇത്തരം പ്രശ്‌നത്തെ വളരെ ഫലപ്രദമായി തന്നെ മാറ്റിയെടുക്കാം.

മസില്‍

മസില്‍

ഒന്‍പതാം മാസത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് ഓരോ ദിവസം കഴിയുന്തോറും ശക്തനായിക്കൊണ്ടിരിയ്ക്കും. ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തന്നെ മനസ്സിലാകും.

 ചര്‍മ്മം

ചര്‍മ്മം

കുഞ്ഞിന്റെ ചര്‍മ്മത്തിലും മാറ്റങ്ങള്‍ വരുന്നു. കുഞ്ഞിനെ ഗര്‍ഭപാത്രത്തിനകത്ത് പൊതിഞ്ഞു സൂക്ഷിച്ചിരിയ്ക്കുന്ന ആവരണമാണ് വെര്‍ണിക്‌സ്. ഇത് പതുക്കെ ഇല്ലാതാവും.

അവയവങ്ങള്‍ രൂപം കൊള്ളുന്നു

അവയവങ്ങള്‍ രൂപം കൊള്ളുന്നു

ശ്വസനപ്രക്രിയയ്ക്ക കുഞ്ഞ് തയ്യാറെടുക്കുന്നതും അവസാന ഘട്ടത്തിലാണ്. കിഡ്‌നി കൂടുതല്‍ യൂറിന്‍ ഉത്പാദിപ്പിക്കുന്നു.

മുടിയും നഖവും

മുടിയും നഖവും

കുഞ്ഞിന് മുടിയും നഖവും ഉണ്ടാവുന്നതും ഒന്‍പതാം മാസത്തില്‍ തന്നെയാണ്. തള്ളവിരലിന്റെ നഖം വളരെ വലുതായിരിക്കും പലപ്പോഴും ഉണ്ടാവുന്നത്.

എല്ലുകള്‍ രൂപം കൊള്ളുന്നു

എല്ലുകള്‍ രൂപം കൊള്ളുന്നു

കുഞ്ഞിന്റെ ശരീരത്തില്‍ എല്ലുകള്‍ വളരെ വേഗത്തില്‍ രൂപം കൊള്ളുന്ന ഒന്നാണ്. മാത്രമല്ല തലയോട്ടിയ്ക്ക് പ്രത്യേക ആവരണം രൂപപ്പെടുന്നതും ഈ ഘട്ടത്തിലാണ്.

English summary

Nine Months Pregnant: What Is Happening Inside Your Body

It is only a matter of days before the much-anticipated day comes: the day when your baby is born. we've put together a list some information to review during the final days of pregnancy.
Story first published: Thursday, August 11, 2016, 12:00 [IST]
X
Desktop Bottom Promotion