Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഗര്‍ഭധാരണം തടയും തെറ്റുകള്‍
ഗര്‍ഭധാരണം നടക്കാത്തതിന് കാരണങ്ങള്‍ പലതുണ്ടാകാം. ചിലപ്പോള്‍ പങ്കാളികള്‍ക്ക് ആര്‍ക്കെങ്കിലും പ്രശ്നമുള്ളതു കൊണ്ടാകാം, അല്ലെങ്കില്‍ അസുഖങ്ങളാകാം. ജീവിതശൈലിയും ഭക്ഷണവും ശാരീരിക പ്രകൃതിയുമെല്ലാം ഗര്‍ഭധാരണത്തെ ബാധിയ്ക്കുണ്ട്.
എന്നാല്‍ ചിലപ്പോള്‍ ചില ചെറിയ പ്രശ്നങ്ങള്‍, ചില ചെറിയ തെറ്റുകള്‍ ഗര്‍ഭധാരണം നടക്കാതിരിയ്ക്കാന്‍ കാരണമാകാം. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

ഓവുലേഷന്
ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയേറെയുള്ള സമയമാണ് ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനം നടക്കുന്ന തീയതി. ഇത് കൃത്യമായി അറിയാത്തത് ഗര്‍ഭധാരണം നടക്കാതിരിയ്ക്കാന്‍ കാരണമാകാം. കൃത്യമായ ഓവുലേഷന് സമയമറിയുന്നത് ഗര്‍ഭധാരണ സാധ്യത 30 ശതമാനം വര്‍ദ്ധിപ്പിയ്ക്കും.

ലൂബ്രിക്കന്റുകള്‍
സെക്സ് സമയത്ത് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നത് ഗര്‍ഭധാരണം തടയുന്ന ഒന്നാണ്. ഇവയിലെ നോനോക്സിനോള്‍ പോലുളള ഘടകങ്ങള്‍ ബീജത്തെ നശിപ്പിയ്ക്കും.

പ്രായമേറുന്നത്
പ്രായമേറുന്നത് സ്ത്രീകളിലെ ഗര്‍ഭധാരണ സാധ്യത കുറയ്ക്കും. 35 വയസാകുമ്പോള്‍ ഗര്‍ഭധാരണ സാധ്യത 30 ശതമാനം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൂടുതല്‍ സെക്സിന്
പുരുഷ പങ്കാളിയെ കൂടുതല്‍ സെക്സിന് നിര്‍ബന്ധിയ്ക്കുന്നത് ബീജോല്പാദനം കുറയ്ക്കുമെന്നു പറയപ്പെടുന്നു.

അമിത വണ്ണം, സ്ട്രെസ്
അമിത വണ്ണം, സ്ട്രെസ് എന്നിവയുണ്ടെങ്കില്‍ ഗര്‍ഭധാരണ സാധ്യത കുറയും. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് കാരണമാകുന്നത്.

പുകവലി, മദ്യപാനം
പുകവലി, മദ്യപാനം എന്നിവ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്. ഇവ നിയന്ത്രിയക്കുക.



Click it and Unblock the Notifications
