For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനറിയേണ്ട ഗുരുതരമായ വന്ധ്യതാ പ്രശ്‌നങ്ങള്‍

|

വിവിധ കാരണങ്ങള്‍ കൊണ്ട് തന്നെ പുരുഷന്‍മാര്‍ക്കിടയില്‍ വന്ധ്യതയ്ക്കുള്ള സാധ്യത വളരെ കൂടുതലാവുകയാണ്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വന്ധ്യതയുണ്ടാവാം. എന്നാല്‍ പലപ്പോഴും പുരുഷ വന്ധ്യതയുടെ കാരണം കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ്. പ്രസവശേഷം ആറാഴ്ച രക്തസ്രാവം?

മാനസിക സമ്മര്‍ദ്ദവും ജീവിതശൈലിയും എല്ലാം വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും പരസ്പരം കുറ്റപ്പെടുത്താതെ സഹകരണമനോഭാവത്തോടെയും സ്‌നേഹത്തോടെയും നല്ലൊരു കുടുംബ ജീവിതം നയിക്കുകയുമാണ് ചെയ്യേണ്ടത്. പ്രസവശേഷം ലേബര്‍റൂമില്‍ സംഭവിയ്ക്കുന്നത്...

എന്നാല്‍ അതിലുപരി എന്താണ് പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ എന്നും എന്താണ് പരിഹാരം എന്നും അറിഞ്ഞിരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ഉദ്ദാരണപ്രശ്‌നങ്ങള്‍

ഉദ്ദാരണപ്രശ്‌നങ്ങള്‍

പലപ്പോഴും ഉണ്ടാകുന്ന ഉദ്ദാരണതകരാറുകള്‍ പുരുഷ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക എന്നതാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം പലപ്പോഴും ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നു. മാത്രമല്ല ഇത് ബീജത്തിന്റെ ചലനശേഷിയും കുറയ്ക്കാന്‍ കാരണമാകുന്നു. പാട്ട് കേള്‍ക്കുന്നതും വ്യായാമം ചെയ്യുന്നതും എല്ലാം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാകുന്നു.

പുരുഷന്റെ പ്രായം

പുരുഷന്റെ പ്രായം

പുരുഷന്റെ പ്രായം പലപ്പോഴും വന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. പത്തില്‍ രാള്‍ക്ക് പ്രായാധിക്യം മൂലമുണ്ടാകുന്ന വന്ധ്യത പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇതിനുടന്‍ തന്നെ ആവശ്യമായ ചികിത്സ തേടുകയാണ് ചെയ്യേണ്ടത്.

 പുകവലി

പുകവലി

പുകവലിക്കാരിലും പ്രത്യുത്പാദന ശേഷി വളരെയധികം കുറയുകയാണ് ചെയ്യുന്നത്. ഇവരില്‍ ബീജസംഖ്യയും ഇതിന്റെ ചലനശേഷിയും കുറയുകയും ചെയ്യുന്നു.

മദ്യപാനം

മദ്യപാനം

മദ്യപാനവും ബീജസംഖ്യയുടെ ചലനശേഷി കുറയ്ക്കുന്നു. കൂടാതെ ബീജോത്പാദനത്തേയും മദ്യപാനം പ്രതികൂലമായി ബാധിയ്ക്കുന്നു.

ശരീരത്തിലെ പ്രതിരോധ വസ്തു

ശരീരത്തിലെ പ്രതിരോധ വസ്തു

ചിലരുടെ ശരീരത്തില്‍ തന്നെ ബീജത്തിനെതിരെ ഒരു ആന്റിസ്‌പേം ആന്റി ബോഡി ഉണ്ടാവുന്നു. ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ ഉള്ള പ്രശ്‌നത്തിന് കൃത്യമായ ചികിത്സ മാത്രമാണ് പരിഹാരം.

 അണുബാധ

അണുബാധ

ചിലരിലുണ്ടാകുന്ന അണുബാധയും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ എന്നിവയെല്ലാം വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്.

രാസവസ്തുക്കളുടെ ഉപയോഗം

രാസവസ്തുക്കളുടെ ഉപയോഗം

രാസവസ്തുക്കളുടെ ഉപയോഗം പലപ്പോഴും വന്ധ്യതയ്ക്ക കാരണമാകുന്നുണ്ട്. കൂടാതെ അന്തരീക്ഷ മലിനീകരണവും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

English summary

Male Fertility: When It’s Time To See A Doctor

Many men who fail to immediately make women pregnant tend to panic instead of seeking medical help. A recent survey claims that one in eight men tend to...
Story first published: Tuesday, July 26, 2016, 10:30 [IST]
X
Desktop Bottom Promotion