For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്‌ഡിസം വന്ധ്യത വരുത്തുമോ?

|

ഇന്നത്തെ കാലത്ത്‌ തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍ ആണ്‍പെണ്‍ഭേദമില്ലാതെ വര്‍ദ്ധിച്ചു വരുന്നുണ്ട്‌. ഹൈപ്പോതൈറോയ്‌ഡ്‌, ഹൈപ്പര്‍തൈറോയ്‌ഡ്‌ എന്നിങ്ങനെ രണ്ടു വിഭാഗത്തില്‍ പെടുത്താം തൈറോയ്‌ഡ്‌.

തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമാകുന്നതാണ്‌ ഹൈപ്പോതൈറോയ്‌ഡ്‌. കുറയുന്നത്‌ ഹൈപ്പോതൈറോയ്‌ഡും.

Thyroid1

തൈറോയ്‌ഡ്‌ ഏതു തരമാണെങ്കിലും പലതരം പ്രശ്‌നങ്ങളുണ്ടാക്കും. ഹൈപ്പോതൈറോയ്‌ഡ്‌ വരുത്തുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ വന്ധ്യത.

തൈറോയ്‌ഡ്‌ വന്ധ്യത വരുത്തുന്നതിന്‌ പ്രധാന കാരണമാകുന്നത്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ അസന്തുലിതാവസ്ഥ വരുത്തിയാണ്‌. ഇതിലൂടെ സ്‌ത്രീകളില്‍ മാസമുറ ക്രമക്കേടുകള്‍ വരുന്നു. ഇത്‌ ഗര്‍ഭധാരണം നടക്കാന്‍ അത്യാവശ്യമായ ഓവുലേഷനേയും ബാധിയ്‌ക്കും.

thyroid

ഹൈപ്പോതൈറോയ്‌ഡ്‌ പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്‌ക്കും. ഇത്‌ ഓവുലേഷനെ ബാധിയ്‌ക്കും.

വണ്ണം കൂടുക, നഖം, മുടി എന്നിവ മുരടിയ്‌ക്കുക, അമിതമായ മുടികൊഴിച്ചില്‍, ക്ഷീണം, ചര്‍മത്തിന്‌ മഞ്ഞരാശി, തണുപ്പനുഭവപ്പെടുക, വരണ്ട ചര്‍മം എന്നിവയെല്ലാം ഹൈപ്പോതൈറോയ്‌ഡ്‌ ലക്ഷണങ്ങളാണ്‌. ഗര്‍ഭധാരണത്തിനു ശ്രമിയ്‌ക്കുമ്പോള്‍ പരാജയപ്പെടുകയും ഒപ്പം ഈ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ഹൈപ്പോതൈറോയ്‌ഡാകാം കാരണം.

എന്നു കരുതി ഇത്‌ പരിഹരിയ്‌ക്കാനാവത്ത പ്രശ്‌നമല്ല. ജീവിതശൈലികളില്‍ മാറ്റം വരുത്തുക, തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള ചികിത്സ എന്നിവയിലൂടെ ഇതിന്‌ പരിഹാരമുണ്ട്‌.

English summary

Is Hypothyroid Causes Infertility

Do you think that hypothroidism is the main cause for infertility. Read to know what are the main causes for infertility.
Story first published: Saturday, June 18, 2016, 16:28 [IST]
X
Desktop Bottom Promotion