For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭപാത്രത്തില്‍ വെച്ച് കുഞ്ഞിന് സംഭവിയ്ക്കുന്നത്

|

ഗര്‍ഭിണിയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജീവിതത്തിലെ അത്രയേറെ വിലപ്പെട്ട നിമിഷങ്ങളാണ്. പലപ്പോഴും ജീവിതത്തില്‍ പുതിയ ഉത്തരവാദിത്വങ്ങളും മറ്റു പല നല്ല കാര്യങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നത് ഒരു കുഞ്ഞിന്റെ ജനനത്തിലൂടെയായിരിക്കും.

എന്നാല്‍ ഗര്‍ഭിണിയാവുന്നതു മുതല്‍ പലരുടേയും സംശയമായിരിക്കും കുഞ്ഞ് എന്താണ് ഗര്‍ഭപാത്രത്തിനുള്ളില്‍ ചെയ്യുന്നതെന്ന്. ഗര്‍ഭധാരണത്തെക്കുറിച്ച് പുരുഷനറിയേണ്ടത്‌

എന്തൊക്കെ കാര്യങ്ങളാണ് കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ ചെയ്യുന്നതെന്ന് പലര്‍ക്കും അറിയില്ല. അറിയാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും നമുക്ക് ചുറ്റിലും പലരും. എന്തൊക്കെയാണ് കുഞ്ഞ് അതിന്റെ വളര്‍ച്ചയിലേക്കെത്തുമ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ ചെയ്യുന്നതെന്ന് നോക്കാം. ഗര്‍ഭ ലക്ഷണങ്ങള്‍ പുരുഷന്‍മാരിലും?

 ഭക്ഷണം രുചിച്ചു നോക്കുന്നു

ഭക്ഷണം രുചിച്ചു നോക്കുന്നു

ഒരു ജീവനാണ് നമ്മുടെ ശരീരത്തിനുള്ളില്‍ വളരുന്നതെന്ന ബോധമുള്ള അമ്മമാരെല്ലാം കുഞ്ഞിനും കൂടിയുള്ള ഭക്ഷണം കഴിയ്ക്കും. ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തിനു ശേഷം തന്നെ കുഞ്ഞും ഭക്ഷണം കഴിയ്ക്കാന്‍ ആരംഭിയ്ക്കും.

കണ്ണ് തുറക്കുന്നു

കണ്ണ് തുറക്കുന്നു

28 ആഴ്ചയാകുമ്പോഴേക്ക് കുഞ്ഞ് അതിന്റെ കണ്ണ് തുറക്കുന്നു. ഗര്‍ഭപാത്രത്തിനകത്ത് വെച്ച് കണ്ണ് തുറക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ണമാകുന്നു എന്നതിന്റെ സൂചനയാണ്.

 മലമൂത്ര വിസ്സര്‍ജ്ജനം

മലമൂത്ര വിസ്സര്‍ജ്ജനം

മല മൂത്ര വിസര്‍ജ്ജനം ചെയ്യുന്നതും കുഞ്ഞുങ്ങള്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ ആരംഭിയ്ക്കും. ഭക്ഷണത്തില്‍ നിന്നും ലഭിയ്ക്കുന്ന അംന്യോട്ടിക് ഫഌയിഡ് കുഞ്ഞ് കഴിയ്ക്കുന്ന ഭക്ഷണം ദഹിക്കാന്‍ കാരണമാകുന്നു.

ശ്വാസോച്ഛ്വാസം

ശ്വാസോച്ഛ്വാസം

ശ്വാസോച്ഛ്വാസം ചെയ്യുന്നതും ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞ് ആരംഭിയ്ക്കും. അമ്മയുടെ പൊക്കിള്‍ക്കൊടിയിലൂടെയാണ് കുഞ്ഞ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. പലപ്പോഴും കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം അമ്മയിലും പല മാറ്റങ്ങള്‍ ഉണ്ടാക്കും.

ചിരിയ്ക്കുന്നു

ചിരിയ്ക്കുന്നു

ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞ് ചിരിയ്ക്കാനും കരയാനും എല്ലാം തുടങ്ങുന്നു. അമ്മയുടെ എല്ലാം വികാരങ്ങളും കുഞ്ഞിലും പ്രതിഫലിയ്ക്കപ്പെടുന്നു.

എക്കിള്‍

എക്കിള്‍

പലപ്പോഴും ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞിന് എക്കിള്‍ ഉണ്ടാവുന്നു. ഗര്‍ഭകാലത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കുഞ്ഞ് നേരിടുക.

കരയുന്നു

കരയുന്നു

അമ്മയുടെ ചെറിയ ചെറിയ വിഷമങ്ങള്‍ പോലും പലപ്പോഴും കുഞ്ഞിനേയും കരയിപ്പിക്കുന്നു. കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ കരയാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിയുന്നു.

അമ്മയുമായി ശക്തമായ ബന്ധം

അമ്മയുമായി ശക്തമായ ബന്ധം

അമ്മയുമായി ശക്തമായ ബന്ധം ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ കുഞ്ഞിനുണ്ടാകുന്നു. പലപ്പോഴും ചെറിയ ചെറിയ വാക്കുകളും വര്‍ത്തമാനങ്ങളും വരെ അമ്മയില്‍ നിന്നും ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞ് പഠിച്ചെടുക്കുന്നു.

സ്വപ്‌നം കാണുന്നു

സ്വപ്‌നം കാണുന്നു

പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് സ്വപ്‌നം കാണാനുള്ള കഴിവ് വരെ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

English summary

Amazing Things A Baby Does In The Womb

Although you can’t see it, your baby is getting up to some pretty cool things in the womb. Here are 8 amazing things your baby could be doing right...
Story first published: Monday, August 8, 2016, 13:36 [IST]
X
Desktop Bottom Promotion