തേങ്ങയും ഗര്‍ഭവും തമ്മില്‍...

Posted By:
Subscribe to Boldsky

ഗര്‍ഭിണികളുടെ ആരോഗ്യം പോലെ വരും, കുഞ്ഞിന്റെ ആരോഗ്യവും. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം.

ഗര്‍ഭകാലത്ത് നല്ലതും അല്ലാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്. ഇതിലൊന്നാണ് തേങ്ങ.

തേങ്ങ ഗര്‍ഭകാലത്ത് പല തരത്തിലും പ്രയോജനപ്പെടും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന പഞ്ചസാരയുടെ അളവ് തീരെക്കുറവാണ്. വൈറ്റമിന്‍ സി, റൈബോഫ്‌ളേവിന്‍, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

തേങ്ങ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ട തന്നെ ഡോ്ക്ടറുടെ ഉപദേശം കൂടി തേടിയതിനു ശേഷം ഗര്‍ഭിണികള്‍ക്ക് തേങ്ങ കഴിയ്ക്കാം.

 ഫംഗസ്, ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍

ഫംഗസ്, ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍

ഗര്‍ഭകാലത്തുണ്ടാകുന്ന പല ഫംഗസ്, ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍ ചെറുക്കാന്‍ ഇതിന്റെ വെള്ളം സഹായകരമാണ്.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

ഗര്‍ഭകാലത്തെ തളര്‍ച്ചയും ക്ഷീണവും ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളം നല്ലൊരു വഴിയാണ്.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ഗര്‍ഭകാലത്തെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും തേങ്ങാവെള്ളം സഹായിക്കും.

ജലനഷ്ടമില്ലാതിരിയ്ക്കാന്‍

ജലനഷ്ടമില്ലാതിരിയ്ക്കാന്‍

ഗര്‍ഭിണികള്‍ അടിക്കടി മൂത്രമൊഴിയ്ക്കുന്നത് സാധാരണം. ഇതുവഴി ശരീരത്തില്‍ നിന്നും ജലനഷ്ടമില്ലാതിരിയ്ക്കാന്‍ കരിക്കന്‍ വെള്ളം നല്ലതാണ്.

മുലപ്പാല്‍

മുലപ്പാല്‍

മുലപ്പാല്‍ ഉല്‍പാദനത്തിന് കരിക്കിന്‍, തേങ്ങാ വെള്ളം നല്ലതാണ്.

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍

ഗര്‍ഭകാലത്തെ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ ചെറുക്കാന്‍ കരിക്കിന്‍, തേങ്ങാവെള്ളം ഏറെ നല്ലതാണ്.

നെഞ്ചെരിച്ചില്‍, അസിഡിറ്റി

നെഞ്ചെരിച്ചില്‍, അസിഡിറ്റി

നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവയും ഗര്‍ഭകാലത്ത് പലരേയും ശല്യം ചെയ്യും. ഇതിനുള്ള പരിഹാരമാണ് തേങ്ങാവെള്ളം.

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കരിക്കന്‍ വെള്ളം ഏറെ ഗുണം ചെയ്യും.

മലബന്ധം

മലബന്ധം

മലബന്ധം ഗര്‍ഭകാലത്ത് പലര്‍ക്കുമുണ്ടാകും. ഇതിനൊരു നല്ല പരിഹാരമാണ് തേങ്ങാവെള്ളമോ കരിക്കിന്‍ വെള്ളമോ കുടിയ്ക്കുന്നത്. ഇത് മലബന്ധം പരിഹരിയ്ക്കാന്‍ സഹായിക്കും.

Read more about: pregnancy ഗര്‍ഭം
English summary

Benefits Of Coconut During Pregnancy

Are you wondering about the benefits of coconut during pregnancy? Well, coconuts are rich in potassium and high in electrolytes.
Story first published: Saturday, February 14, 2015, 14:58 [IST]