ഓവുലേഷന് സഹായിക്കും ഭക്ഷണങ്ങള്‍!

Posted By:
Subscribe to Boldsky

സ്ത്രീകളില്‍ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം നടക്കേണ്ടത് ഗര്‍ഭധാരണത്തിനുള്ള ഒരു പ്രധാന പ്രക്രിയയാണ്. മാസമുറ കൃത്യമാണെങ്കിലും ചില സ്ത്രീകളിലെങ്കിലും അണ്ഡോല്‍പാദനം നടക്കാറില്ല. ഇത് സ്ത്രീ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നുമാണ്.

അണ്ഡോല്‍പാദനത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ഇതു കൂടാതെ പോഷകക്കുറവ്, പോളിസിസ്റ്റിക് ഓവറി പോലുള്ള രോഗങ്ങള്‍, ശരീരത്തിന്റെ തൂക്കം തുടങ്ങിയവയെല്ലാം ഓവുലേഷന്‍ നടക്കുന്നതിന് തടസമാകാറുണ്ട്.

ഗര്‍ഭകാലത്തെ സട്രെസ് ഒഴിവാക്കാം

ഓവുലേഷന്‍ ക്രമമായി നടക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണവസ്തുക്കളുണ്ട്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്.

ഓവുലേഷന്‍ കൃത്യമായി നടക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെന്തൊക്കെയെന്നു നോക്കൂ,

മുട്ട

മുട്ട

വൈറ്റമിന്‍ ഡിയുടെ അഭാവം സ്ത്രീകളില്‍ സിസ്റ്റുണ്ടാകാനും ഓവുലേഷന്‍ കൃത്യമായി നടക്കുന്നതിനും തടസമാകാറുണ്ട്. ഇതിനുള്ളൊരു പരിഹാരമാണ് മുട്ട.

ശതാവരി

ശതാവരി

ഫോളിക് ആസിഡിന്റെ കുറവ് സ്ത്രീകളില്‍ ഓവുലേഷന് തടസമാകാറുണ്ട്. ആസ്പരാഗസ് അഥവാ ശതാവരി ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്.

 കക്കയിറച്ചി

കക്കയിറച്ചി

വൈറ്റമിന്‍ ബി 12 ഓവുലേഷന്‍ നടക്കുന്നതിന് വളരെ പ്രധാനമാണ്. കക്കയിറച്ചി ഇതിനുള്ളൊരു വഴിയാണ്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

അയേണിന്റെ കുറവും പലപ്പോഴും ഇത്തരം പ്രശ്‌നത്തിന് കാരണമാകാറുണ്ട്. പോംഗ്രനേറ്റ് അയേണ്‍ കുറവ് പരിഹരിയ്ക്കാന്‍ സഹായിക്കും.

ബദാം

ബദാം

വൈറ്റമിന്‍ ഇ അടങ്ങിയ ബദാം ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

വൈറ്റമിന്‍ ബി 6

വൈറ്റമിന്‍ ബി 6

കൃത്യമായ ഓവുലേഷന് വൈറ്റമിന്‍ ബി 6 പ്രധാനമാണ്. പഴം വൈറ്റമിന്‍ ബി 6 അടങ്ങിയ ഒന്നാണ്.

വാള്‍നട്ട്

വാള്‍നട്ട്

അണ്ഡത്തെ കോശനാശത്തില്‍ നിന്നും തടയുവാന്‍ സെലേനിയം വളരെ പ്രധാനമാണ്. വാള്‍നട്ട് പോലുള്ളവ ഇതിന് സഹായിക്കും.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍ ഓവുലേഷനെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

സോയ

സോയ

ഓവുലേഷന് പ്രോട്ടീന്‍ കലര്‍ന്ന ആഹാരങ്ങള്‍ പ്രധാനം. തടി വര്‍ദ്ധിയ്ക്കാതെ തന്നെ പ്രോട്ടീന്‍ ലഭിയ്ക്കാന്‍ സോയ പോലുള്ളവ നല്ലതാണ്.

English summary

Foods Help For Ovulation

Food for ovulation can help you to conceive. Food for ovulation stimulation should be in your diet. Try these fertility foods for women to
Story first published: Friday, February 28, 2014, 13:31 [IST]