For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാകാനൊരുങ്ങുന്നോ, ഇവ കഴിയ്ക്കരുത്

|

അമ്മ കഴിയ്ക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെയും ആരോഗ്യമെന്നു പറയാം. ഗര്‍ഭിണിയാകുമ്പോള്‍ മാത്രമല്ല, ഗര്‍ഭിണിയാകാനൊരുങ്ങുന്നവര്‍ക്കും ഇത് ബാധകമാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതും ദോഷം വരുത്തുന്നതുമായ പല ഭക്ഷണങ്ങളുമുണ്ട്. ഗര്‍ഭിണിയാകാനൊരുങ്ങുന്നവര്‍ ഒഴിവാക്കേണ്ടതായ പല ഭക്ഷണങ്ങളുമുണ്ട്. കാരണം ഇവ കഴിയ്ക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെയും ഗര്‍ഭത്തെയുമെല്ലാം ദോഷകരമായി ബാധിയ്ക്കുന്നതു തന്നെ കാരണം. ഗര്‍ഭിണിയാകുന്നതിനു തന്നെ ഇവ തടസം നിന്നേക്കും.പ്രസവം കഴിഞ്ഞുവോ, ഇവ കഴിയ്ക്കൂ

മീന്‍ ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ മെര്‍ക്കുറിയടങ്ങിയ മീനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചൂര, പരവ, സ്രാവ് തുടങ്ങിയവ മെര്‍ക്കുറി കൂടുതലടങ്ങിയ മീനുകളാണ്.

സോഡ അടങ്ങിയ പാനീയങ്ങളും ശീതളപാനീയങ്ങളുമെല്ലാം രക്തത്തിലെ പഞ്ചസാരയുടെ തോതുയര്‍ത്തും. ഇവയും ഒഴിവാക്കുക.പ്രസവം കഴിഞ്ഞുവോ, ഇവ കഴിയ്ക്കൂ

മദ്യം വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും അബോര്‍ഷനുമെല്ലാം കാരണമാകും. ഇതും ഒഴിവാക്കുക.

കാപ്പി അയേണ്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയും. ഇതുകൊണ്ടുതന്നെ കാപ്പിയും ഒഴിവാക്കേണ്ടുന്ന ഒന്നു തന്നെയാണ്,

സോയയും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു ചിലപ്പോള്‍ കാരണമാകാറുണ്ട്. ഇതിന്റെ ഉപയോഗവും കുറയ്ക്കുക.

Meat

നല്ലപോലെ പാകം ചെയ്യാത്ത മീനും ഇറച്ചിയുമെല്ലാം ഒഴിവാക്കുക. ഇത് സാല്‍മൊണെല്ല എന്ന ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കു കാരണമാകും. ഇത് ഗര്‍ഭസ്ഥ ശിശുവിനു നല്ലതല്ല. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: pregnancy ഗര്‍ഭം
English summary

Foods To Avoid Before Pregnancy

When you avoid these foods the chances of conceiving is higher. On the other hand, avoiding these foods will also help keep away any problems for the baby.
Story first published: Tuesday, November 11, 2014, 14:46 [IST]
X
Desktop Bottom Promotion