Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അബോര്‍ഷനു ശേഷം വരുന്ന ശാരീരിക മാറ്റങ്ങള്‍
അബോര്ഷന് സ്ത്രീയ്ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ അബോര്ഷന് ആവശ്യമായി മാറുകയും ചെയ്യും.
അബോര്ഷന് ശേഷം ഒരു സ്ത്രീയുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ എന്തൊക്കെയെന്നറിയൂ,

സ്തനങ്ങള്‍ക്ക്
സ്തനങ്ങള്‍ക്ക് തടിപ്പനുഭവപ്പെടുന്നത് അബോര്ഷന് ശേഷം സാധാരണമാണ്. പെട്ടെന്നുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണം.

ബ്ലീഡിംഗ്
ഒന്നു രണ്ട് ആഴ്ചയോളം ബ്ലീഡിംഗ് സാധാരണം. വയറുവേദന, രക്തം കട്ട പിടിച്ചു പോകുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും.

ചെറിയ അളവില്‍ രക്തം
ചെറിയ അളവില്‍ രക്തം പോകുന്നതും ചിലപ്പോള്‍ ബ്ലീഡിംഗിനു ശേഷം കണ്ടുവരുന്നു.

തൂക്കം
ചില സ്ത്രീകളില്‍ അബോര്ഷന് ശേഷം ശരീരത്തിന്റെ തൂക്കം കൂടുന്നതായി കണ്ടുവരുന്നുണ്ട്.

നടുവേദന
അബോര്ഷന് ശേഷം നടുവേദന സാധാരണമാണ്. പ്രത്യേകിച്ച് നടുവിനു കീഴ്ഭാഗത്തായി.

സെക്സ്
അബോര്ഷന് ശേഷം അല്പനാളത്തേയ്ക്ക് സെക്സ് വേദനാജനകമായിരിയ്ക്കും.

മലബന്ധം
അബോര്ഷന് ശേഷം മലബന്ധവും പലരിലും കണ്ടു വരാറുണ്ട്. ഇത് ചിലപ്പോള്‍ അയേണ്‍ ഗുളികകള്‍ കാരണവുമാകാം. കാരണം അബോര്ഷന് ശേഷം രക്തക്കുറവ് പരിഹരിയ്ക്കാന്‍ സാധാരണയായി

ഡിസ്ചാര്‍ജ്
അബോര്ഷന് ശേഷം യോനീയില്‍ നിന്നും ബ്രൗണ്‍ നിറത്തിലെ ഡിസ്ചാര്‍ജ് സാധാരണമാണ്. ശരീരത്തിലെ അനാവശ്യമായ കോശങ്ങള്‍ പുറന്തള്ളപ്പെടുന്നതാണ് ഇത്.

വയറിന് കനം
അബോര്ഷന് ശേഷം വയറിന് കനം തോന്നുന്നത് സാധാരണമാണ്.

ആര്‍ത്തവം
അബോര്ഷന് ശേഷം ശരീരം സാധാരണ നിലയിലേയ്ക്കു തിരിച്ചു വരും. ആര്‍ത്തവം വരുന്നതാണ് ഇതിന്റെ ഒരു ലക്ഷണം.



Click it and Unblock the Notifications
