For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തെ ചർമ്മ സംരക്ഷണം

By Staff
|

ശാരീരികമായി പല മാറ്റങ്ങളും പ്രകടമാകുന്ന സമയമാണ് ഗർഭകാലം. ഹോർമോണ്‍ വ്യതിയാനങ്ങൾ കാരണം ചര്‍മസംബന്ധമായ മാറ്റങ്ങളും ഗര്‍ഭകാലത്ത് പതിവാണ്. എന്നാൽ, സൗന്ദര്യസംരക്ഷണത്തിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്.

ഗർഭകാലത്ത് സുരക്ഷിതമായി ചെയ്യാവുന്ന ചില ചർമ്മസംരക്ഷണ മാർഗങ്ങൾ പരിചയപ്പെടുക.

സൂര്യപ്രകാശമേല്‍ക്കാതിരിക്കുക

സൂര്യപ്രകാശമേല്‍ക്കാതിരിക്കുക

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ചര്‍മത്തില്‍ കരുവാളിപ്പുണ്ടാകുന്നത് ഗർഭകാലത്ത് വളരെ സാധാരണമാണ്. ചൂട് കൂടുതലുള്ളപ്പോൾ പുരത്തിറങ്ങാതിരിക്കുക. പുറത്തു പോകുമ്പോൾ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

സണ്‍സ്ക്രീൻ പുരട്ടുക:

സണ്‍സ്ക്രീൻ പുരട്ടുക:

നേരിട്ട് സൂര്യപ്രകാശം ഏൽക്കേണ്ട സാഹചര്യങ്ങളിൽ സണ്‍സ്ക്രീൻ പുരട്ടുക. എസ്‌പിഎഫ്‌ 30ല്‍ കൂടുതലുള്ള ഒരു സണ്‍സ്ക്രീൻ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. പുറത്തിറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും സണ്‍സ്ക്രീൻ പുരട്ടണം. മൂന്നോ നാലോ മണിക്കൂർ ഇടവിട്ട്‌ വീണ്ടും പുരട്ടുവാനും ശ്രദ്ധിക്കണം.

രാസ വസ്തുക്കൾ കരുതലോടെ

രാസ വസ്തുക്കൾ കരുതലോടെ

വീടുകളിൽ നിത്യേന ഉപയോഗിക്കുന്ന രാസ വസ്തുക്കൾ പോലും ഗർഭിണികൾ കരുതലോടെ ഉപയോഗിക്കണം. അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകാൻ ഇവ കാരണമായേക്കാം.

ചർമ്മസംരക്ഷണത്തിനു ഉപയോഗിക്കുന്ന പല മരുന്നുകളിലും അപകടകാരികളായ രാസ വസ്തുക്കൾ ഉണ്ടെന്നുള്ളത് ഓർക്കുക.

കരുവാളിപ്പിനു ആൽഫ ഹൈഡ്രോക്സി ആസിഡ്

കരുവാളിപ്പിനു ആൽഫ ഹൈഡ്രോക്സി ആസിഡ്

താരതമ്യേന അപകടം കുറഞ്ഞ ഗ്ലൈക്കൊളിക് ആസിഡും ലാക്റ്റിക് ആസിഡും ആണ് ഇവ. ഗ്ലൈക്കൊളിക് ആസിഡ് കരിമ്പിലും ലാക്റ്റിക് ആസിഡ് പാലിലും കാണപ്പെടുന്നതാണ്. ഇവ രണ്ടും കൂടിയുള്ള ലേപനങ്ങൾ കൂടുതൽ പ്രയോജനപ്രദമാണ്. അതോടൊപ്പം തന്നെ സണ്‍സ്ക്രീൻ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ചർമ്മരോഗ വിദഗ്ദ്ധന്റെ ഉപദേശം തേടുക:

ചർമ്മരോഗ വിദഗ്ദ്ധന്റെ ഉപദേശം തേടുക:

ചർമ്മത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ ഗർഭിണികൾ പ്രാധാന്യത്തോടെ കാണേണ്ടതാണ്. അത്തരം സാഹചര്യങ്ങളിൽ, എത്രയും നേരത്തെ പരിഹാരം നേടാൻ ശ്രദ്ധിക്കുക. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഇത് വളരെ പ്രധാനമാണ്.

English summary

Skin Care Tips For Pregnant Women

This Skin Solutions helps you get acquainted with the factors that may affect your pregnancy and lists five exclusive tips to select the right skin care product.
X