For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാമത്തെ കുഞ്ഞ് ഉടനെ വേണ്ട

|

Lady
ആദ്യത്തെ കുഞ്ഞിന് രണ്ടോ മൂന്നോ വയസാകുന്നതിന് മുന്‍പു തന്നെ രണ്ടാമതു ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ അടുത്തടുത്ത് ഗര്‍ഭം ധരിക്കുന്നത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.

പ്രസവശേഷം ഓവുലേഷനും മാസമുറയും ക്രമമാകാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വരും. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരില്‍ ആര്‍ത്തവം വരാതെയുമിരിക്കും. എന്നാല്‍ ഇതൊന്നും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നില്ലെന്ന് മനസിലാക്കുക. കുഞ്ഞിനെ മുലയൂട്ടുമ്പോഴും ഓവുലേഷന്‍ നടക്കാന്‍ സാധ്യതയുണ്ട്. ഓവുലേഷന്‍ ദിവസങ്ങള്‍ കൃത്യമായി കണക്കു കൂട്ടുന്നത് സാധ്യമല്ലെന്നതു തന്നെ.

ഗര്‍ഭധാരണം തടയാന്‍ ഗുളികള്‍ കഴിയ്ക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ ചെയ്യാവൂ. ചില ഗുളികകളിലെ ഈസ്ട്രജന്‍ മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികളെ ദോഷമായി ബാധിക്കും. ചിലരില്‍ പാല്‍ കുറയാനും ഇത് കാരണമാകും.

ഇത്തരം ഗുളികകള്‍ ഒരു മാസം അടുപ്പിച്ചു കഴിച്ചാല്‍ മാത്രമെ ഫലമുണ്ടാവുകയുള്ളൂ. പ്രസവശേഷം ഒന്നോ രണ്ടോ ഗുളികകള്‍ കഴിച്ച ശേഷം ലൈംഗികബന്ധം നടന്നാലും ഗര്‍ഭസാധ്യതയുണ്ട്.

കോപ്പര്‍ ടി പോലുള്ളവ പ്രസവത്തിന് മുന്‍പ് ഉപയോഗിച്ചിരുന്നെങ്കില്‍ ഇവ പ്രസവസമയത്ത് നീക്കം ചെയ്തുകാണും. ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ഇത് വീണ്ടും ശരീരത്തിനുള്ളില്‍ നിക്ഷേപിക്കണം.

രണ്ടു കുഞ്ഞുങ്ങള്‍ക്കിടയില്‍ അധികം ഇടവേളയില്ലാത്തത് അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല. അമ്മക്ക് ശാരീരിക പ്രശ്‌നങ്ങളും കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര കരുതല്‍ ലഭിക്കാതെ വരുന്ന അവസ്ഥയും ഒഴിവാക്കുന്നതായിരിക്കും നല്ലത്.

English summary

Pregnancy, Contraception, Pregnant, Delivery, Baby, ഗര്‍ഭം, ഗര്‍ഭനിരോധനം, ഗര്‍ഭിണി, പ്രസവം, കുഞ്ഞ്, അമ്മ, ഓവുലേഷന്‍, ആര്‍ത്തവം

Getting pregnant second time may not be a happy affair for all. For example, how would you like to conceive within 3 months of delivering your first child? Nightmare isn't it? To avoid such an unwanted postpartum pregnancy that can send your life for a toss you need special birth control methods. This is because not all ways of contraception will be suitable for a woman recovering from child birth. There is also the added strain of feeding the baby.
Story first published: Friday, January 27, 2012, 13:20 [IST]
X
Desktop Bottom Promotion