For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് കൂടുതല്‍ സുന്ദരിയാകാം

|

pregnant woman
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയമാണെന്ന് പറയാം. അമ്മയാകുന്നതിന്റെ സന്തോഷവും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പറ്റിയുള്ള സങ്കല്‍പങ്ങളും ജീവിതത്തിന് പുതിയ അര്‍ത്ഥം നല്‍കുമെന്ന തോന്നലുണ്ടാകുന്ന കാലം.

എന്നാല്‍ ഗര്‍ഭകാലം സുന്ദരമാണെങ്കിലും മിക്കവാറും സ്ത്രീകളിലെ സൗന്ദര്യം കുറയുന്ന സമയം കൂടിയാണിത്. പ്രത്യേകിച്ചും ഗര്‍ഭകാലത്തിന്റെ അവസാനമാസങ്ങളില്‍ മിക്കവാറും പോഷകം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വേണ്ടി എടുക്കുന്നത് കൊണ്ട് അമ്മയുടെ മുഖം പലപ്പോഴും വിളറിയിരിക്കുന്നത് സാധാരണമാണ്. കണ്ണിനടിയില്‍ കറുപ്പ് പടരുന്നതാണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ഭക്ഷണകാര്യങ്ങളില്‍ ചിട്ട വയ്ക്കുവാനും സാധിച്ചെന്ന് വരില്ല. അതുകൊണ്ട് അമിതവണ്ണം വന്ന് ശരീരഭംഗി നഷ്ടപ്പെടുന്നത് മറ്റൊരു പ്രശ്‌നം. എന്നാല്‍ ഗര്‍ഭകാലത്തെ സൗന്ദര്യസംരക്ഷണം നടക്കാത്ത കാര്യമൊന്നുമല്ല. ശ്രദ്ധിച്ചാല്‍ ഗര്‍ഭിണിയ്ക്ക് ഈ സമയത്ത് കൂടുതല്‍ സുന്ദരിയാകാം.

അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗര്‍ഭകാലത്ത് നല്ലതു പോലെ ഭക്ഷണം കഴിയ്ക്കണമെന്ന് പറയും. നല്ലതു പോലെ എന്നതിന് പകരം നല്ല ഭക്ഷണം എന്ന രീതി സ്വീകരിയ്ക്കുന്നതായിരിക്കും നല്ലത്. കയ്യില്‍ കിട്ടുന്നതെന്തും വാരിവലിച്ചു കഴിയ്ക്കുന്നതിന് പകരം പോഷകങ്ങളടങ്ങിയ, എന്നാല്‍ കൊഴുപ്പധികമില്ലാത്ത ഭക്ഷണം കഴിയ്ക്കാം. പഴങ്ങളും പച്ചക്കറികളും ദിവസവും കഴിയ്ക്കുക. മുളപ്പിച്ച ധാന്യങ്ങള്‍, ഇലവര്‍ഗങ്ങള്‍, വീട്ടിലുണ്ടാക്കുന്ന ജ്യൂസുകള്‍ എന്നിവ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ധാരാളം വെള്ളം കുടിയ്ക്കുവാനും ശ്രദ്ധിക്കണം.

ഗര്‍ഭകാലത്ത് മുടിസംരക്ഷണം പ്രധാനമാണ്. ശരീരത്തില്‍ ഈസ്ട്രജന്‍ തോത് കൂടുന്നത് കൊണ്ട് ഗര്‍ഭകാലത്ത് മുടി കൂടുതല്‍ കൊഴിയും. അതുകൊണ്ട് മുടിയില്‍ പരീക്ഷണങ്ങള്‍ കഴിവതും കുറയ്‌ക്കേണ്ട കാലമാണിത്. മുടി കളര്‍ ചെയ്യുക, നീട്ടുക, ചുരുട്ടുക തുടങ്ങിയ തല്‍ക്കാലത്തേക്കെങ്കിലും കുറയ്ക്കുക. മുടി അധികം മുറുക്കി കെട്ടുന്നതും മുടികൊഴിച്ചിലിന് കാരണമാകും. ചെറുചൂടുള്ള വെളിച്ചെണ്ണ രാത്രി തലയില്‍ മസാജ് ചെയ്ത് മുടി കെട്ടിവയ്ക്കുക. രാവിലെ കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് ഇത് കഴുകിക്കളയാം. നല്ലപോലെ മുടി ഉണങ്ങിയതിന് ശേഷം മാത്രം കെട്ടിവയ്ക്കുക.

ഗര്‍ഭകാലത്ത് എണ്ണ തേച്ചു കുളിയ്ക്കുന്നത് വളരെ പ്രധാനമാണ്. ശരീരം മുഴുവന്‍ എണ്ണ തേച്ച് മസാജ് ചെയ്യുക. ഗര്‍ഭകാലത്ത് ചര്‍മം വലിഞ്ഞ് പാടുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എണ്ണ തേയ്ക്കുന്നത് ഇതിന് ഒരു പരിധി വരെ ഒരു പ്രതിവിധിയാണ്. ചര്‍മത്തിന്റെ വരള്‍ച്ച മാറ്റുവാനും ഇത് സഹായിക്കുന്നു. ഗര്‍ഭകാലത്ത് നടുവേദന ഒരു പ്രധാന പ്രശ്‌നമാണ്. എണ്ണ തേച്ച് ശരീരം മസാജ് ചെയ്യുന്നത് ഇതിനും നല്ലതാണ്. മസാജിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീരത്തോടൊപ്പം മനസിനും ഉണര്‍വ് നല്‍കുന്നു.

ഉറക്കം ഗര്‍ഭകാലത്ത് പ്രധാനമാണ്. കുഞ്ഞിന്റെയും അമ്മയുടേയും ശരിയായ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമവുമാണ്. ഗര്‍ഭിണിയ്ക്ക് ഉറക്കം കുറഞ്ഞാല്‍ കണ്ണിന് ചുററും കറുത്ത പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുടി കൊഴിച്ചില്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഉറക്കം.

ഗര്‍ഭകാലത്ത് മേക്കപ്പ് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല. മിതമായ മേക്കപ്പ് ഉപയോഗിക്കാം. ലിക്വിഡ് മേക്കപ്പാണ് ഗര്‍ഭകാലത്ത് കൂടുതല്‍ നല്ലതാണ്. കൃത്രിമമായ രീതികളേക്കാള്‍ സ്വാഭാവിക രീതിയിലുള്ള ഉല്‍പന്നങ്ങള്‍ മേക്കപ്പിനായി ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ചര്‍മത്തിന് അലര്‍ജിയുണ്ടാകാനുളള സാധ്യത ഗര്‍ഭകാലത്ത് കൂടുതലാണ്. വീട്ടിലുണ്ടാക്കുന്ന ഫേസ് പാക്കുകളും സ്വാഭാവിക സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളും ഉപയോഗിക്കാം. ബ്ലീച്ചിംഗ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.

English summary

Beauty, Tips, Pretty, Pregnancy, Pregnancy Beauty Tips, Beauty Tips, Food, Sleep, Makeup, ഗര്‍ഭം, ഗര്‍ഭിണി, അമ്മ, കുഞ്ഞ്, സൗന്ദര്യം, സംരക്ഷണം, സുന്ദരി, മേക്കപ്പ്, ഉറക്കം, ഭക്ഷണം, മുടിസംരക്ഷണം

Pregnancy is a life changing experience for a woman. During pregnancy, a woman goes through various physical and emotional change. Putting on weight and looking dull are common side effects of pregnancy. A pregnant woman looses her beauty especially in the third trimester as all the nutrients are taken by the growing baby. The face looks pale, dull with dark circles under the eyes. To look pretty and beautiful during pregnancy, follow these beauty tips.
X
Desktop Bottom Promotion