For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ചര്‍മസംരക്ഷണം ഭക്ഷണവും വ്യായാമവും

|

Lady
ഗര്‍ഭകാലത്ത് ചര്‍മത്തിന് നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇതില്‍ പ്രധാനം ചര്‍മം വലിയുന്നതാണ്. ഈ സമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ചര്‍മം കൂടുതല്‍ മൃദുവാകും. അതുകൊണ്ടു തന്നെ നിസാര പ്രശ്‌നങ്ങള്‍ ചര്‍മത്തെ അലട്ടുകയും ചെയ്യും.

വേണ്ട രീതിയില്‍ ചര്‍മം സംരക്ഷിച്ചാല്‍ ചര്‍മം വലിയുന്നത് കുറയ്ക്കാവുന്നതേയുള്ളൂ. ഇതിന് ഭക്ഷണവും വ്യായാമവും പ്രധാനമാണ്.

പോഷകാഹാരം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് മാത്രമല്ലാ, ചര്‍മസംരക്ഷണത്തിനും പ്രധാനമാണ്. ഈ സമയത്ത് ശരീരഭംഗി പോകുമെന്ന് പേടിച്ച് പട്ടിണി കിടക്കുന്നതോ കഠിനമായ ഡയറ്റുകളെടുക്കുന്നതോ ദോഷം ചെയ്യും.

ഒരുമിച്ച് ഭക്ഷണം കഴിയ്ക്കാതെ കുറേശെ ഭക്ഷണം പലപ്പോഴായി കഴിയ്ക്കുന്നതാണ് നല്ലത്. ഇത് കൊഴുപ്പടിഞ്ഞ് കൂടാതിരിക്കാനും ദഹനം പെട്ടെന്ന് നടക്കാനും സഹായിക്കും. ചര്‍മത്തിനും ഈ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്.

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുക. ഇത് അമിതഭക്ഷണം ആവാതിരിക്കാന്‍ സഹായിക്കും. വെള്ളം ചര്‍മത്തിന്റെ ഇലാസ്റ്റികത നിലനിര്‍ത്തുന്നതിനും വളരെ സഹായകമാണ്. പഴച്ചാറുകള്‍, ഹെര്‍ബല്‍ ടീ എന്നിവ കുടിയ്ക്കുന്നതും നല്ലതാണ്.

ഗര്‍ഭകാലത്ത് ചര്‍മം അയഞ്ഞുതൂങ്ങുന്നതില്‍ നിന്നും റെസിറ്റസന്‍സ് വ്യായാമങ്ങള്‍ സഹായിക്കും. പ്രത്യേകിച്ച് വയറ്റിലെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. സ്‌ട്രെച്ചിംഗ് ടൈപ്പ് വ്യായാമങ്ങളും ചര്‍മം അയയാതിരിക്കാന്‍ നല്ലതാണ്.

ചര്‍മം അയയാതിരിക്കാനും കൊഴുപ്പടിഞ്ഞ് കൂടാതിരിക്കാനും സഹായിക്കുന്ന ചില ജെല്ലുകളുണ്ട്. ഇവ ഡോക്ടറുടെ നിര്‍ദേശാനുസാരണം ഉപയോഗിക്കാം.

വെളിച്ചെണ്ണ കൊണ്ട് ചര്‍മം മസാജ് ചെയ്യുന്നതും ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും ചര്‍മത്തിന്റെ ഇലാസ്റ്റികത നിലനിര്‍ത്തും. വെളിച്ചെണ്ണയ്ക്കു പകരം ആവണക്കെണ്ണയും വേണമെങ്കില്‍ ഉപയോഗിക്കാം.

English summary

Skin, Pregnancy, Skincare During Pregnancy, Beauty, Baby, Mother, Food, Exercise, Fat, ചര്‍മം, ചര്‍മസംരക്ഷണം, സൗന്ദര്യം, ഗര്‍ഭം, ഭക്ഷണം, വ്യായാമം, മസിലുകള്‍, കൊഴുപ്പ്, ജെല്‍, ഇല്സ്റ്റികത, വെള്ളം, പഴച്ചാറ്

It is inevitable and impossible to have a toned body during and after pregnancy as the baby keeps developing until the 9th month.
X
Desktop Bottom Promotion