For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷാദം! ഗര്‍ഭിണികള്‍ സൂക്ഷിക്കുക

By Lakshmi
|

Pregnant Lady
വിഷാദരോഗത്തിന് ഉപയോഗിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകള്‍ ഗര്‍ഭം അലസാന്‍ കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഇത്തരം മരുന്ന് ഉപയോഗിക്കുന്നവരില്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ 86ശതമാനം സാധ്യതയുണ്ടത്രേ.

ഗര്‍ഭകാലത്തുണ്ടാകുന്ന ചെറിയരീതിയിലുള്ള വിഷാദാവസ്ഥയ്ക്ക്് പല സ്ത്രീകളും ആന്റി ഡിപ്രസന്റ്‌സ് കഴിയ്ക്കുക പതിവാണ്. സ്ത്രീകളില്‍ 3.7ശതമാനം പേര്‍ ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നുണ്ടെന്നാണ് കണക്ക്.

ഇതുവരെ ഇക്കാര്യത്തില്‍ നടന്ന പഠനങ്ങളില്‍ മറ്റു ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഗര്‍ഭം അലസാന്‍ ഇടയാകുമെന്നത് പുതിയ കണ്ടെത്തലാണ്. മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

5124 സ്ത്രീകളെയാണ് പഠനവിധേയരാക്കിയത്. ഇവരില്‍ ആന്റി ഡിപ്രസന്റുകള്‍ ഉപയോഗിച്ചിരുന്ന മിക്ക സ്ത്രീകളും ഇരുപതാമത്തെ ആഴ്ചയില്‍ ഗര്‍ഭം അലസിയതായി കണ്ടെത്തി. എന്നാല്‍ ഇത്തരം മരുന്നുപയോഗിക്കാത്തവരില്‍ ഈ പ്രശ്‌നം കാണാന്‍ കഴിഞ്ഞിട്ടില്ല.

ഇവരില്‍ 284 പേരിലാണ് അബോര്‍ഷന്‍ സംഭവിച്ചത്. ഇവരെല്ലാം ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നുമുണ്ടായിരുന്നു.

വിഷാദരോഗത്തെ അകറ്റാനായി സെറാടോണിന്‍ എന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ വേണ്ടി നിര്‍ദ്ദേശിക്കപ്പെടുന്ന പരോക്‌സെറ്റൈന്‍, വെനലാഫോക്‌സൈന്‍ എന്നിവയാണ് ഗര്‍ഭമലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. മാത്രമല്ല വ്യത്യസ്ത തരത്തിലുള്ള ചില മരുന്നുകള്‍ ഒന്നിച്ച് കഴിയ്ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കും.

Story first published: Thursday, June 3, 2010, 12:18 [IST]
X
Desktop Bottom Promotion