For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് ഏറ്റവും പ്രധാന്യമുള്ള സ്കാനിംങ് ഈ ആഴ്ച

|

ഗർഭിണിയാണെന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ ആരോഗ്യമുള്ള ഒരു കുഞ്ഞിന് വേണ്ടിയാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. പല കാരണങ്ങൾ കൊണ്ട് അബോർഷൻ സംഭവിക്കുന്ന സാഹചര്യത്തിൽ അതിൽ നിന്നെല്ലാം സംരക്ഷിക്കപ്പെട്ട് കുഞ്ഞിന് ആരോഗ്യവും കരുത്തും വളർച്ചയും നൽകണേ എന്ന് തന്നെയായിരിക്കും ഓരോ അമ്മമാരുടേയും പ്രാര്‍ത്ഥന. അതുകൊണ്ട് തന്നെയാണ് ഗർഭം ഉറപ്പിച്ച് കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ സ്കാനിംങ് നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നതും.

കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നല്ലരീതിയിൽ തന്നെയാണോ? എന്തൊക്കെ പ്രശ്നങ്ങള്‍ കുഞ്ഞിന് ഉണ്ടാവുന്നുണ്ട്? എന്തെങ്കിലും തരത്തിലുള്ള വളർച്ചാ വൈകല്യങ്ങള്‍ കുഞ്ഞിനുണ്ടോ എന്നുള്ളതെല്ലാം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് സ്കാനിംങ്. അതുകൊണ്ട് തന്നെയാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്ന സമയത്ത് സ്കാനിംങ് നടത്തുന്നതിന് ശ്രദ്ധിക്കണം എന്ന് പറയുന്നത്.

Most read: മൂത്രത്തിൽ പഞ്ചസാര ടെസ്റ്റ്; ഗർഭം പെട്ടെന്നറിയാംMost read: മൂത്രത്തിൽ പഞ്ചസാര ടെസ്റ്റ്; ഗർഭം പെട്ടെന്നറിയാം

പത്താമത്തെ ആഴ്ചയിൽ സ്കാനിംങ് നടത്തുന്നതിലൂടെ നമുക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങളിൽ നല്ലൊരു ശതമാനം കാര്യങ്ങളും കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം വളരെയധികം നൽകേണ്ടത് അത്യാവശ്യമാണ്. പത്ത് ആഴ്ച ഗർഭിണി എന്ന് പറഞ്ഞാൽ രണ്ട് മാസവും രണ്ട് ആഴ്ചയും പ്രായമുള്ള കുഞ്ഞാണ് വയറ്റിൽ ഉണ്ടാവുന്നത്. ഈ കുഞ്ഞിന്റെ വളർച്ച കൃത്യമായ രീതിയിൽ തന്നെയാണോ എന്ന് അറിയുന്നതിനും മനസ്സിലാക്കുന്നതിനും അൾട്രാ സൗണ്ട് സ്കാനിംങ് അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വായിക്കൂ.

 എന്തുകൊണ്ട് സ്കാനിംങ്?

എന്തുകൊണ്ട് സ്കാനിംങ്?

എന്തുകൊണ്ടാണ് പത്താമത്തെ ആഴ്ചയിൽ സ്കാനിംങ് നടത്തണം എന്ന് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. ആദ്യത്തെ കാരണം എന്ന് പറയുന്നത് നിങ്ങള്‍ക്ക് കുഞ്ഞിന്‍റെ കൃത്യമായ വളർച്ച മനസ്സിലാക്കാൻ സാധിക്കും എന്നുള്ളത് തന്നെയാണ്. മാത്രമല്ല പ്രസവത്തീയ്യതിയും കണക്കാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ വളർന്നു വരുന്ന ഭ്രൂണത്തിന് ആരോഗ്യമുണ്ടോ എന്നും ഇത് ഗര്‍ഭപാത്രത്തിൽ ആരോഗ്യത്തോടെ വളരുമോ എന്ന കാര്യവും മനസ്സിലാക്കാൻ പത്താമത്തെ ആഴ്ചയിലെ സ്കാനിംങ് സഹായിക്കുന്നുണ്ട്.

 എന്തുകൊണ്ട് സ്കാനിംങ്?

എന്തുകൊണ്ട് സ്കാനിംങ്?

കുഞ്ഞിന്‍റെ ഹാർട്ട്ബീറ്റ് മനസ്സിലാക്കുന്നതിനും സാധിക്കുന്നുണ്ട്. എട്ട് ആഴ്ച മുതൽ തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നമുക്ക് വ്യക്തമായി അറിയാൻ സാധിക്കുന്നു അൾട്രാ സൗണ്ട് സ്കാനിംങിലൂടെ. ഇത് കൂടാതെ ഗർഭപാത്രം, പ്ലാസന്‍റ, സെർവിക്സ് എന്നിവയെല്ലാം കൃത്യമായി ഗർഭത്തോട് സഹകരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഈ പത്താമത്തെ ആഴ്ചയിലെ സ്കാനിംങിലൂടെ സാധിക്കുന്നുണ്ട്. കൂടാതെ ഇരട്ടഗര്‍ഭമാണ് ഉള്ളതെങ്കിൽ അക്കാര്യവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എക്ടോപിക് പ്രഗ്നൻസി, ഗർഭത്തിലെ അസ്വാഭാവികത, അബോര്‍ഷനുള്ള സാധ്യത എന്നിവയെല്ലാം ഇതിലൂടെ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഒഴിവാക്കരുത് ഈ സ്കാനിംങ്.

എങ്ങനെ തയ്യാറെടുപ്പുകൾ?

എങ്ങനെ തയ്യാറെടുപ്പുകൾ?

പത്താമത്തെ ആഴ്ചയിലെ സ്കാനിംങ്ങിന് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബ്ലാഡർ ഫുൾ ആക്കി വെച്ചാൽ മാത്രമേ കുഞ്ഞിന്‍റെ വളർച്ചയെക്കുറിച്ച് കൃത്യമായി സ്കാനിംഗിലൂടെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇത് മാത്രമല്ല യൂട്രസ്, സെർവിക്കൽ ഏരിയ എന്നീ ഭാഗങ്ങളെക്കുറിച്ചും കൃത്യമായ ചിത്രം ലഭിക്കണം എന്നുണ്ടെങ്കിൽ ബ്ലാഡർ ഫുൾ ആയിരിക്കണം. സ്കാന്‍ ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുൻപ് തന്നെ വെള്ളം കുടിച്ച് ബ്ലാഡർ ഫുൾ ആക്കി വെക്കുന്നതിന് ശ്രദ്ധിക്കണം.

എങ്ങനെ സ്കാന്‍ ചെയ്യുന്നു?

എങ്ങനെ സ്കാന്‍ ചെയ്യുന്നു?

എങ്ങനെ ഒരു ഗർഭിണിക്ക് അൾട്രാ സൗണ്ട് സ്കാന്‍ ചെയ്യുന്നു എന്നതിനെക്കുറിച്ച് പലർക്കും ധാരാണയുണ്ടാവുകയില്ല. ആദ്യം തന്നെ നമ്മുടെ വയറിന് മുകളിൽ ഒരു ജെൽ സോണോഗ്രാഫർ തേച്ച് പിടിപ്പിക്കുന്നു. അതിന് ശേഷം ട്രാൻസ്ഡ്യൂസർ എടുത്ത് അത് വയറിന് മുകളിൽ ചലിപ്പിക്കുന്നു. ഇതിലൂടെ വയറിന് അകത്ത് കിടക്കുന്ന കുഞ്ഞിന്റെ വളർച്ചയും അനക്കവും ഹാർട്ട്ബീറ്റും എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുള്ള സ്കാനിംഗ് ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇല്ല.

ട്രാൻസ് വജൈനൽ സ്കാൻ

ട്രാൻസ് വജൈനൽ സ്കാൻ

എന്നാൽ ചില അവസരങ്ങളിൽ അൾട്രാ സൗണ്ട് സ്കാനിംഗിലൂടെ കൃത്യമായ ഒരു ചിത്രം നമുക്ക് ലഭിക്കണം എന്നില്ല. ഈ അവസ്ഥയിൽ ട്രാൻസ് വജൈനൽ സ്കാനിംങ് ആണ് ഡോക്ടര്‍മാർ നിർദ്ദേശിക്കുന്നത്. ഈ അവസരത്തിൽ യോനീഭാഗത്തിനുള്ളിലൂടെയാണ് അകം പരിശോധന നടത്തുന്നത്. ഇതും കുഞ്ഞിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ഡോക്ടർമാർ തന്നെയാണ് ഇതിന് വേണ്ടി നിർദ്ദേശിക്കുന്നത്.

 എന്തൊക്കെ മനസ്സിലാക്കാം

എന്തൊക്കെ മനസ്സിലാക്കാം

പത്താമത്തെ ആഴ്ചയിലെ സ്കാനിംങിലൂടെ നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. കുഞ്ഞിന്‍റെ അനക്കം, കുഞ്ഞിന്റെ തലയുടെ വലിപ്പം, കുഞ്ഞിന്റെ മൊത്തത്തിലുള്ള വലിപ്പം, ശരീരത്തിന് അകത്തുള്ള അവയവങ്ങൾ, കൈകാലുകളുടെ പ്രശ്നങ്ങൾ, അവയവങ്ങൾ വളരുന്നത് കൃത്യമായാണോ എന്ന കാര്യം,, ഹാർട്ട്ബീറ്റ്, നെറ്റിമുഴച്ചിരിക്കുന്നുണ്ടെങ്കിൽ അത്, വിരലുകൾ, കാല്‍ വിരലുകൾ, ചെവി, മൂക്ക്, കണ്ണ്, എന്തിനധികം കൺപീലി വരെ കാണാൻ സാധിക്കുന്നുണ്ട്. സ്പൈനൽ കോഡ്, സ്പൈനൽ നെര്‍വ്സ് എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിന് ഈ ആഴ്ചയിലെ സ്കാനിംങ് സഹായിക്കുന്നുണ്ട്.

കുഞ്ഞിന്‍റെ അനക്കം

കുഞ്ഞിന്‍റെ അനക്കം

കുഞ്ഞിന്റെ അനക്കം പത്താമത്തെ ആഴ്ചയിൽ സ്കാനിംങിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇന് അഥവാ അത് കണ്ടില്ല എന്നുണ്ടെങ്കിലും ഭയക്കേണ്ടതോ ടെൻഷനടിക്കേണ്ടതോ ആയ കാര്യങ്ങളില്ല. വളരെ ചെറിയ തോതിൽ ആയിരിക്കും കുഞ്ഞിന്‍റെ അനക്കം. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും തിരിച്ചറിയാൻ സാധിക്കണം എന്നില്ല. എന്നാൽ കുഞ്ഞ് വളരുന്തോറും ഈ അനക്കവും വർദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു. ഇത് അടുത്ത സ്കാനിംങിൽ എന്തായാലും കണ്ടെത്താൻ സാധിക്കുന്നുണ്ട്.

അസാധാരണമായ എന്തെങ്കിലും

അസാധാരണമായ എന്തെങ്കിലും

കുഞ്ഞിന്റെ വളർച്ചയിൽ അസാധാരണമായ എന്തെങ്കിലും കണ്ടെത്തുന്നതിനും പലപ്പോഴും പത്താമത്തെ ആഴ്ചയിലെ സ്കാനിംങ് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ കണ്ടെത്തിയാൽ അത് സ്കാനിംങ് റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നില്ല. അതിന് വേണ്ടികൂടുതൽ പരിശോധനകൾ നടത്തുന്നു. ബ്ലഡ് ടെസ്റ്റ്,ക്രോണിക് വില്ലി സാംപ്ലിംങ് ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാണ് ഇതിന് വേണ്ടി എന്ത് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് തീരുമാനിക്കുകയുള്ളൂ.

English summary

10th week ultrasound: baby development and abnormalities

Here in this article we explain the 10th week ultrasound scanning and baby development at this stage. Read on.
Story first published: Tuesday, September 24, 2019, 10:56 [IST]
X
Desktop Bottom Promotion