For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ മുലയൂട്ടല്‍ എപ്പോള്‍ നിര്‍ത്തണം: അറിയാം ഇക്കാര്യങ്ങള്‍

|

കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ് എന്ന് നമുക്കറിയാം. എന്നാല്‍ കുഞ്ഞ് വളരുന്തോറും കുഞ്ഞിന് നല്‍കുന്ന മുലപ്പാലിന്റെ അളവ് കുറക്കുകയും മറ്റ് ഭക്ഷണങ്ങള്‍ നല്‍കുകയും വേണം. എന്നാല്‍ മുലപ്പാല്‍ നല്‍കാതിരിക്കുമ്പോള്‍ അത് കുഞ്ഞിനെ എങ്ങനെ ബാധിക്കും എന്നും എന്തൊക്കെയാണ് കുഞ്ഞിന്റെ മുലപ്പാല്‍ കുറച്ച് കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം കിഞ്ഞിന് ആദ്യത്തെ ആറ് മാസമെങ്കിലും മുലപ്പാല്‍ മാത്രം നല്‍കേണ്ടതാണ്.

When And How To Stop Breastfeeding

എന്നാല്‍ ആറ് മാസത്തിന് ശേഷം മറ്റ് ഭക്ഷണത്തോടൊപ്പം നമുക്ക് കുഞ്ഞിന് മുലപ്പാലും നല്‍കാവുന്നതാണ്. ഒരു കുഞ്ഞ് മുലപ്പാല്‍ ഒഴികെയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങുമ്പോള്‍, മുലയൂട്ടല്‍ നിര്‍ത്തലാക്കുന്നതാണ് നല്ലത്. എന്നാല്‍ ഇത് ഒരു ദിവസം കൊണ്ട് മാത്രം ചെയ്യേണ്ടതല്ല. പതുക്കെ പതുക്കെ വേണം കുഞ്ഞിന്റെ മുലയൂട്ടല്‍ നിര്‍ത്തേണ്ടത്. അതിന് വേണ്ടി ഏറ്റവും നല്ല സമയം ഏതാണെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് വായിക്കാവുന്നതാണ്.

 മുലയൂട്ടല്‍ നിര്‍ത്താനുള്ള നല്ല സമയം

മുലയൂട്ടല്‍ നിര്‍ത്താനുള്ള നല്ല സമയം

മുലയൂട്ടല്‍ കുഞ്ഞിന് ആരോഗ്യം നല്‍കുന്നതാണ് എന്ന് നാം വായിച്ചു. എന്നാല്‍ കുഞ്ഞ് വളരുന്തോറും നിങ്ങള്‍ മുലയൂട്ടല്‍ പതുക്കെ കുറക്കേണ്ടതാണ്. എന്നാല്‍ അതിന് പറ്റിയ ഏറ്റവും മികച്ച സമയം ഏതാണെന്നത് പലര്‍ക്കും അറിയില്ല. കുഞ്ഞിന് രണ്ട് വയസ്സ് വരെയെങ്കിലും മുലപ്പാല്‍ നല്‍കാവുന്നതാണ്. എന്നാല്‍ ചില ഘടകങ്ങള്‍ അമ്മയെ വേഗം മുലകുടി മാറാന്‍ പ്രേരിപ്പിക്കുന്നതായുണ്ട്. നിങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഇത് ചെയ്യേണ്ടത്. മുലയൂട്ടല്‍ നിര്‍ത്തുന്നത് എപ്പോഴും നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. കാരണം നിങ്ങളുടെ കുഞ്ഞിന് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് മാത്രമാണ് കൃത്യമായി മനസ്സിലാവുക. ഒരു വയസ്സിന് ശേഷം നിങ്ങളുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് പശുവിന്‍ പാല്‍ നല്‍കാവുന്നതാണ്. ഇത് അമ്മമാരെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

അപര്യാപ്തമായ പാല്‍ ഉത്പാദനം

അപര്യാപ്തമായ പാല്‍ ഉത്പാദനം

പലപ്പോഴും മുലപ്പാല്‍ നല്‍കുമ്പോള്‍ കുഞ്ഞ് എത്രത്തോളം കഴിക്കുന്നു എന്ന് അമ്മക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇത് പലപ്പോഴും അമ്മമാരില്‍ തനിക്ക് പാല്‍ കുറവാണ് എന്ന ധാരണയിലേക്ക് എത്തുന്നു. പലപ്പോഴും കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നില്ല എന്ന് അമ്മമാര്‍ വിചാരിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ പല അമ്മമാരും കുഞ്ഞിന്റെ മുലപ്പാല്‍ കുടിക്കുന്നത് നിര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു.

മുലപ്പാലില്‍ താല്‍പ്പര്യമില്ല

മുലപ്പാലില്‍ താല്‍പ്പര്യമില്ല

പലപ്പോഴും കുഞ്ഞിന് മുലപ്പാല്‍ കുടിക്കുന്നതിനുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്നു. ഇത് അമ്മമാര്‍ കുഞ്ഞിനെ മുലയൂട്ടുന്നതില്‍ നിന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ വളരുന്നതിന് അനുസരിച്ച് എല്ലാ അമ്മമാരും മുലപ്പാല്‍ നല്‍കുന്നത് കുറക്കുകയും മറ്റ് ഭക്ഷണങ്ങള്‍ നല്‍കുന്നതിലേക്കും തിരിയുന്നു. ഒരു നവജാതശിശുവിന് പാല്‍ നല്‍കാന്‍ 30 മിനിറ്റ് ആണ് എടുക്കുന്നത്. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ ആണെങ്കില്‍ ഇവര്‍ക്ക് പത്ത് മിനിറ്റിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കുന്നത് തീരുന്നു. അതുകൊണ്ട് തന്നെ പല കുട്ടികളും മുലപ്പാല്‍ കുടിക്കാന്‍ വിസമ്മതിക്കുന്നു.

വര്‍ദ്ധിച്ച പോഷകാഹാര ആവശ്യകതകള്‍

വര്‍ദ്ധിച്ച പോഷകാഹാര ആവശ്യകതകള്‍

കുഞ്ഞിന് മുലപ്പാലില്‍ നിന്ന് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ അത് കുഞ്ഞിന് മുലപ്പാലില്‍ നിന്ന് മാത്രം ആവശ്യത്തിന് പോഷകകാഹാരം ലഭിക്കുകയില്ല. ഈ അവസ്ഥയില്‍ കുഞ്ഞിന്റെ ശരീരത്തിലെ പോഷകനിലയെ തൃപ്തിപ്പെടുത്തുന്നതിന് ഫോര്‍മുലയിലേക്കോ ഖരപദാര്‍ഥങ്ങളിലേക്കോ മാറേണ്ട ആവശ്യം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ മുലപ്പാല്‍ കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കുന്നതിന് പലരും ശ്രമിക്കുന്നു.

അമ്മയുടെ ആരോഗ്യസ്ഥിതി

അമ്മയുടെ ആരോഗ്യസ്ഥിതി

അമ്മയ്ക്ക് ശാരീരികമായോ വൈകാരികമായോ അസ്വാസ്ഥ്യം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍ അതും മുലയൂട്ടുന്നതിനെ കുറക്കുന്നതിന് കാരണമാകുന്നു. ആരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും മുലയൂട്ടുന്നത് ബുദ്ധിമുട്ടാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഫീഡിംഗ് ഫോര്‍മുല നല്ലൊരു പരിഹാരമായിരിക്കും. ഇത് കൂടാതെ അമ്മയുടെ ജോലിത്തിരക്കുകള്‍ പലപ്പോഴും കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന് അപര്യാപ്തതയുണ്ടാക്കുന്നു. ഈ അവസ്ഥയില്‍ അമ്മ കുഞ്ഞിനെ മുലയൂട്ടുന്നത് കുറക്കുന്നു.

 കുഞ്ഞിന്റെ ആക്രണം

കുഞ്ഞിന്റെ ആക്രണം

ചില കുട്ടികള്‍ നല്ലതുപോലെ പല്ല് വന്നാല്‍ അവര്‍ മുലപ്പാല്‍ കുടിക്കുമ്പോള്‍ കുസൃതി കാണിക്കുന്നു. ഈ അവസ്ഥയില്‍ സ്തനങ്ങളില്‍ മുറിവ്, വ്രണം, പൊട്ടല്‍, രക്തസ്രാവം എന്നിവയുണ്ടാവുന്നു. ഇത് അമ്മമാരില്‍ കടുത്ത വേദന ഉണ്ടാക്കുന്നു. പലപ്പോഴും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് അമ്മമാരില്‍ മുലയൂട്ടല്‍ പൂര്‍ണമായും നിര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

മുലപ്പാല്‍ നല്‍കാത്തത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ദോഷംമുലപ്പാല്‍ നല്‍കാത്തത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ദോഷം

ആദ്യപ്രസവ ശേഷം പെട്ടെന്ന് അടുത്ത ഗര്‍ഭധാരണം ഒഴിവാക്കാന്‍ആദ്യപ്രസവ ശേഷം പെട്ടെന്ന് അടുത്ത ഗര്‍ഭധാരണം ഒഴിവാക്കാന്‍

English summary

When And How To Stop Breastfeeding Gradually In Malayalam

Here in this article we are discussing about when and how to stop breastfeeding gradually in malayalam. Take a look.
Story first published: Friday, August 5, 2022, 18:16 [IST]
X
Desktop Bottom Promotion