For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം ഊക്കിനും കരുത്തിനും അഴകളവിനും ഈ ഭക്ഷണം

|

ഗർഭകാലത്ത് ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ് എല്ലാ അമ്മമാരും. എന്നാൽ പ്രസവശേഷവും ഇതേ ഭക്ഷണ ശീലം അൽപകാലം തുടരേണ്ടതാണ്. ഗർഭിണിയായിരിക്കുന്ന അവസരത്തിൽ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കരുത് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. എന്നാൽ പ്രസവത്തോടെ പലപ്പോഴും പലരും ഭക്ഷണത്തിന്‍റെ കാര്യത്തിൽ അല്‍പം പുറകിലേക്ക് നിൽക്കുന്നുണ്ട്. പ്രസവത്തോടെ ഭക്ഷണം അത്രയധികം ശ്രദ്ധിക്കേണ്ട എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അത്തരത്തിൽ ഒരു ചിന്ത ഉണ്ടെങ്കിൽ അതിനെ വേരോടെ പിഴുത് കളയണം.

പ്രസവ ശേഷവും ഒരു കൃത്യമായ ഭക്ഷണ ക്രമീകരണം പിന്തുടർന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ മനസ്സിലാവുന്നുണ്ട്. കാരണം പ്രസവ ശേഷം സ്ത്രീകളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണവും വിശ്രമവും തന്നെയാണ് ആവശ്യം.

Most read: ശുക്ലത്തിൽ ബീജമില്ലാത്തത് പുരുഷവന്ധ്യത വില്ലൻMost read: ശുക്ലത്തിൽ ബീജമില്ലാത്തത് പുരുഷവന്ധ്യത വില്ലൻ

Nutritious Foods To Eat in The First Month After Childbirth

അതുകൊണ്ട് തന്നെ കൃത്യമായ ഒരു ആഹാര രീതി പിന്തുടര്‍ന്ന് പോവേണ്ടത് ഗർഭകാലത്ത് അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ എന്തൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ ശ്രദ്ധ വേണം. അല്ലെങ്കിൽ അത് പലപ്പോഴും നെഗറ്റീവ്ഫലമാണ് ഉണ്ടാക്കുന്നത്. പ്രസവിച്ച് ആദ്യ ഒരു മാസം ഇനി പറയുന്ന ഭക്ഷണങ്ങൾ കൂടി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങും ഇത്തരത്തിൽ ഗുണങ്ങള്‍ മാത്രം നല്‍കുന്നതാണ്. പലരിലും ഗർഭകാലത്തുണ്ടാവുന്ന പ്രമേഹത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നില്ല. എന്നാൽ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ നമുക്ക് പ്രസവ ശേഷവും ഗര്‍ഭകാലത്തും ഉണ്ടാവുന്ന പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഓരോ തരത്തിലും ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച് നിൽക്കുന്ന ഓപ്ഷൻ തന്നെയാണ് മധുരക്കിഴങ്ങ്. ഓരോ തരത്തിലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആദ്യത്തെ ഒരു മാസം ഈ ഭക്ഷണങ്ങൾ എല്ലാം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

പച്ചക്കറികൾ

പച്ചക്കറികൾ

പച്ചക്കറികൾ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണെന്ന് എല്ലാവര്‍ക്കും പറയാതെ തന്നെ അറിയാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിനും മാനസികാരോഗ്യത്തിനും എല്ലാം നമുക്ക് പച്ചക്കറികൾ തന്നെയാണ് ധാരാളം. അതുകൊണ്ട് തന്നെ പ്രസവ ശേഷം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചത് എന്ന് പറയാവുന്നത് പച്ചക്കറികൾ തന്നെയാണ്. ശരീര ഭാരം കൃത്യമാക്കുകയും ശരീരത്തിലെ ടോക്സിനെ പുറന്തള്ളി മെറ്റബോളിസം കൃത്യമാക്കുകയും ചെയ്യുന്നത് പച്ചക്കറികൾക്കുള്ള പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല

മുട്ട

മുട്ട

ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് മുട്ട. ഇത് കഴിക്കുന്നത് സ്ഥിരമാക്കേണ്ടത് അത്യാവശ്യമാണ്. പലരും കൊളസ്ട്രോൾ കൂടും തടി കൂടും കൊഴുപ്പ് കൂടും എന്നെല്ലാം പറഞ്ഞ് പലപ്പോഴും മുട്ട കഴിക്കാതിരിക്കുന്നുണ്ട്. എന്നാൽ മുട്ട കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് നൽകുന്ന ഊർജ്ജം ചില്ലറയല്ല. അത് ആരോഗ്യത്തിന് വേണ്ടി എത്രത്തോളം സഹായിക്കുന്നുണ്ട് എന്നത് പലരും മറന്നു പോവുന്നു. പ്രഭാത ഭക്ഷണത്തിനൊപ്പം എന്നും ഒരു മുട്ട കൂടി ശീലമാക്കൂ. ഇത് നിങ്ങൾക്കും കുഞ്ഞിനും നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. ദിവസവും ഇത് കഴിക്കുന്നിലൂടെ ആരോഗ്യ പ്രതിസന്ധികളെ എല്ലാം നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

യോഗർട്ട്

യോഗർട്ട്

യോഗർട്ട് കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നല്ല ഊക്കിനും കരുത്തിനും സഹായിക്കുന്നത് തന്നെയാണ്. ബ്രേക്ക്ഫാസ്റ്റിന്‍റെ കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നത് ഗോതമ്പ് ബ്രഡ് തന്നെയാണ്. എന്നാൽ അൽപം ബ്രഡിൽ യോഗര്‍ട്ട് ചേർത്താൽ അത് നിങ്ങൾക്ക് ഗുണങ്ങള്‍ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. ഇത് അമിതവണ്ണത്തെ കുറക്കുന്നതിലൂടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണാവുന്നതാണ്. കുഞ്ഞിന് പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പാൽ ആരോഗ്യമുള്ളതാക്കി മാറ്റുന്നതിനും എല്ലാം യോഗർട്ട് മികച്ച ഓപ്ഷനാണ്.

ഗോതമ്പ് ബ്രഡ്

ഗോതമ്പ് ബ്രഡ്

ഗോതമ്പ് ബ്രഡ് കഴിക്കുന്നതും ഇത്തരത്തിൽ ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നതാണ്. അതുകൊണ്ട് തന്നെ ബ്രേക്ക്ഫാസ്റ്റ് എന്ന പ്രാധാന്യത്തോടെ നമുക്ക് ഗോതമ്പ് ബ്രഡ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളഉടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ധാരാളം ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രസവ ശേഷം അമിതവണ്ണം, ചാടിയ വയർ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രസവ ശേഷം പലപപ്പോഴും മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ഗോതമ്പ് ബ്രഡ്.

 പീനട്ട് ബട്ടർ

പീനട്ട് ബട്ടർ

പീനട്ട് ബട്ടർ എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിലും പ്രോട്ടീനും ആരോഗ്യകരമായ ഫാറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അമിതവണ്ണത്തിന് കാരണമാകും എന്ന് വിചാരിച്ച് ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ആരും കഴിക്കാതിരിക്കരുത്. കാരണം ഇത് ശരീരത്തിന് ഉറപ്പും കരുത്തും നൽകുന്നതിന് സഹായിക്കുന്നതാണ്. ഒരു സ്പൂൺ നിറയെ പീനട്ട് ബട്ടര്‍ കഴിക്കാൻ ശ്രദ്ധിക്കുക. ഗോതമ്പ് ബ്രഡിന്‍റെ കൂടെയാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും നല്ല ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

നട്സ്

നട്സ്

നട്സ് കഴിക്കേണ്ടതും ഗർഭകാലത്തുണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. നട്സ് കഴിക്കേണ്ടത് പ്രസവ ശേഷവും ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് സ്നാക്സ് കഴിക്കുന്നത് പോലെ തന്നെ നട്സ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും നിങ്ങളുടെ കുഞ്ഞിന് മുലപ്പാൽ നൽകുന്നതിലൂടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച് നിൽക്കുന്നതാണ് നട്സ്. ഇത് പ്രസവ ശേഷം ആദ്യത്തെ ഒരു മാസമെങ്കിലും ചുരുങ്ങിയത് സ്ഥിരമായി കഴിക്കേണ്ടതാണ്.

ഓട്സ്

ഓട്സ്

ഓട്സ് പ്രസവ ശേഷവും ഗർഭിണിയായിരിക്കുമ്പോഴും കഴിക്കാവുന്ന ഒന്നാണ്. പ്രസവ സമയത്ത് ഉണ്ടാവുന്ന വയറിന്‍റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. ധാരാളം ഫൈബർ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ധാരാളം ഇതിൽ ഉണ്ട്. പ്രോട്ടീൻ കലവറയാണ് ഓട്സ് എന്ന കാര്യത്തിൽ സംശയം വേണ്ട. മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും മുലപ്പാലിലൂടെ കുഞ്ഞിന് പ്രോട്ടീൻ ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് ഓട്സ്. ദിവസവും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പ്രസവശേഷമുള്ള അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

English summary

Nutritious Foods To Eat in The First Month After Childbirth

Here in this article we are discussing about the nutritious foods to eat in the first month after child birth. Take a look.
Story first published: Thursday, December 12, 2019, 13:38 [IST]
X
Desktop Bottom Promotion