For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളെ എടുത്ത് കുലുക്കും മുന്‍പ് അപകടമറിയണം

|

കുഞ്ഞുങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്. അത് സ്വന്തം കുഞ്ഞാണെങ്കിലും അല്ലെങ്കിലും എല്ലാവരും സ്നേഹിക്കും. എന്നാൽ കുഞ്ഞുങ്ങളെ സ്നേഹിക്കുമ്പോൾ അമിത സ്നേഹം പലപ്പോഴും വിനയായി മാറുന്നുണ്ട്. പുതിയ അമ്മമാർക്ക് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ഇത് തിരിച്ചറിയാതെ പോവുന്നുണ്ട്. കുഞ്ഞുങ്ങളിൽ സ്നേഹം പ്രകടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

Most read: അണ്ഡത്തിന്‍റെ ആരോഗ്യം പറയും ഗർഭത്തിന് ഉറപ്പ്Most read: അണ്ഡത്തിന്‍റെ ആരോഗ്യം പറയും ഗർഭത്തിന് ഉറപ്പ്

ശ്രദ്ധയും പരിചരണവും വേണ്ട രീതിയിൽ ലഭിച്ചാൽ മാത്രമേ അത് കുഞ്ഞിന്റെ വളർച്ചക്കും കൂടി സഹായിക്കുന്നുള്ളൂ. അല്ലെങ്കിൽ അത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. കുഞ്ഞിന് കൂടുതൽ ശ്രദ്ധ നല്‍കിയാൽ അതും പ്രശ്നത്തിലേക്കാണ് എത്തിക്കുന്നത്. കുഞ്ഞുങ്ങളോട് അമ്മമാര്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കുഞ്ഞുങ്ങളെ കുലുക്കുന്നത്

കുഞ്ഞുങ്ങളെ കുലുക്കുന്നത്

കുഞ്ഞുങ്ങളെ എടുത്ത് കുലുക്കുന്നത് പലപ്പോഴും ദോഷകരമായി തന്നെയാണ് കുട്ടികളെ ബാധിയ്ക്കുക. പലരും ചെയ്യുന്ന ഒന്നാണ് ചെറിയ കുട്ടിയാണെങ്കില്‍പോലും എടുത്ത് കുലുക്കുന്ന ശീലം.കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. തലച്ചോറിന്റെ വളര്‍ച്ചയെ തന്നെ ഇത് ഇല്ലാതാക്കും. അതുകൊണ്ട് അമ്മമാര്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് ഒരു കാരണവശാലും കുഞ്ഞിനെ എടുത്ത് കുലുക്കരുത്.

മുലപ്പാല്‍ നല്‍കുമ്പോള്‍

മുലപ്പാല്‍ നല്‍കുമ്പോള്‍

പലപ്പോഴും മുലപ്പാല്‍ നല്‍കുന്നതിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ധാരാളമുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണ്. കുഞ്ഞിന്റെ ദഹനത്തിന് മുലപ്പാല് അത്യാവശ്യമാണ്. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചയേയും ഇത് കാര്യമായി തന്നെ സഹായിക്കും. കുഞ്ഞിന് മുലപ്പാല്‍ നല്‍കണമെന്ന് അമ്മമാര്‍ക്ക് തോന്നുന്നുവോ അപ്പോഴെല്ലാം നല്‍കേണ്ടതാണ്.അല്ലാത്ത പക്ഷം കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി കുറയുകയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

പാല്‍ക്കുപ്പി വായില്‍ വെച്ചുറക്കുന്നത്

പാല്‍ക്കുപ്പി വായില്‍ വെച്ചുറക്കുന്നത്

പല കുഞ്ഞുങ്ങളേയും ശീലിപ്പിക്കുന്ന ഒന്നാണ് പാല്‍ക്കുപ്പി വായില്‍ വെച്ച് ഉറങ്ങുന്നത്. പാല്‍ക്കുപ്പി വായില്‍ വെച്ചു അതുപോലെ കുട്ടികളെ ഉറക്കുന്നത് പലപ്പോഴും ദോഷകരമായ മറ്റൊരു കാര്യമാണ്. ഇത് കുഞ്ഞുങ്ങളുടെ പല്ലിനെയും പല്ലിന്റെ ഇനാമലിനേയും നശിപ്പിക്കും. പല്ലിന്റെ ആരോഗ്യം മാത്രമല്ല ഇത് കുഞ്ഞിന് ശ്വാസം മുട്ടല്‍ ഉണ്ടാവുന്നതിന് പോലും പലപ്പോഴും കാരണമാകുന്നു. എല്ലാ വിധത്തിലും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാണ്.

വെള്ളം കൊടുക്കുന്നത്

വെള്ളം കൊടുക്കുന്നത്

കുഞ്ഞിനെ വെള്ളം കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ പ്രായം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികള്‍ക്ക് ആറുമാസം പ്രായമാകുന്നതിനു മുന്‍പ് വെള്ളം കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വിഷബാധയ്ക്ക് കാരണമാകും. കാരണം നല്ലതു പോലെ തിളപ്പിച്ചാറ്റാതെ കൊടുക്കുന്ന വെള്ളമാണ് ഇതിന് കാരണം.

കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുക

കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുക

കുഞ്ഞിന്റെ ഉറക്കത്തിന്റെ കാര്യത്തിലും അമ്മമാര്‍ ശ്രദ്ധിക്കുക. കാരണം ഇതും കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഒന്നാണ്. കുഞ്ഞിനെ ദേഹത്ത് കിടത്തി ഉറക്കുന്ന അമ്മമാരും കുറവല്ല. എന്നാല്‍ ഇത് കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാന്‍ കാരണമാകും. ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

 കുഞ്ഞിന് തലയിണ

കുഞ്ഞിന് തലയിണ

കുട്ടികള്‍ക്ക് തലയിണ കൊടുക്കുന്നവരും കുറവല്ല. ഇതും ശ്വാസതടസ്സത്തിന് കാരണമാകുന്നു. ചെറിയ കുട്ടികളാണെങ്കില്‍ മലര്‍ന്നും കമിഴ്ന്നും കിടക്കുമ്പോള്‍ അത് എല്ലാ വിധത്തിലും കുഞ്ഞിന് വെല്ലുവിളിയായി മാറുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കുഞ്ഞിന് തലയിണ കൊടുക്കാതിരിക്കുക.

English summary

Mistakes New Parents Make in the First Year

Here in this article we explain the mistakes new parents make in the first Year.Read on.
Story first published: Monday, September 23, 2019, 18:47 [IST]
X
Desktop Bottom Promotion