For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈപ്രസവത്തിൽ പൊക്കിള്‍കൊടി മുറിക്കില്ല,പ്ലാസന്റയും

|

സാധാരണ പ്രസവത്തിൽ കുഞ്ഞിൻറെ പൊക്കിൾക്കൊടി മുറിച്ച് കളയുകയാണ് ചെയ്യുന്നത്. എന്നാൽ ലോട്ടസ് ബർത്തിൽ പൊക്കിൾ കൊടി മുറിക്കില്ല എന്ന് മാത്രമല്ല ഇത് കുഞ്ഞിനോടൊപ്പം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കുഞ്ഞിന്റെ പൊക്കിൾക്കൊടിക്കൊപ്പം പ്ലാസന്റയും മുറിക്കാതെ പൊക്കിൾക്കൊടിക്കൊപ്പം സൂക്ഷിച്ച് വെക്കുന്നു. ഇത് അൽപ ദിവസങ്ങൾക്ക് ശേഷം സാധാരണ ഗതിയിൽ കൊഴിഞ്ഞ് പോവുന്നുണ്ട്.

നമ്മുടെ നാട്ടിൽ ഇത്തരം ജനനങ്ങൾ ഇല്ലെങ്കിലും പല സ്ഥലങ്ങളിലും ഇത് നിലനില്‍ക്കുന്നുണ്ട്. പൊക്കിൾകൊടി കൊഴിഞ്ഞ് പോയതിന് ശേഷം പ്ലാസന്റയും പൊക്കിൾ കൊടിയും മറവ് ചെയ്യുകയാണ് ചെയ്യുന്നത്.
ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. അമ്മയിൽ നിന്നുള്ള ആഹാരവും രക്തവും പ്രോട്ടീനും വിറ്റാമിനുകളും എല്ലാം കുഞ്ഞിന് ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്.

<strong>Most read: ജനിച്ച ഉടനേ കൊളസ്ട്രം കുഞ്ഞിന് നൽകുന്നത് ദീർഘായുസ്</strong>Most read: ജനിച്ച ഉടനേ കൊളസ്ട്രം കുഞ്ഞിന് നൽകുന്നത് ദീർഘായുസ്

കുഞ്ഞിന്റെ ഓരോ ഘട്ടത്തിലും വളർച്ചക്കാവശ്യമായ പ്രോട്ടീനും മറ്റും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്. എന്നാൽ സാധാരണ പ്രസവത്തിൽ പ്രസവത്തോടെ തന്നെ മറുപിള്ള വേർപെടുകയും പൊക്കിൾക്കൊടി മുറിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ ഇനി ലോട്ടസ് ബര്‍ത്ത് എന്താണെന്നും എന്താണ് ഇതിന്റെ ദോഷങ്ങളും ഗുണങ്ങളും എന്ന് നോക്കാവുന്നതാണ്.

 കാരണങ്ങൾ ഇങ്ങനെ

കാരണങ്ങൾ ഇങ്ങനെ

എന്തുകൊണ്ടാണ് പലരും ലോട്ടസ് ബർത്ത് തിരഞ്ഞെടുക്കുന്നത് എന്നുള്ളതിന്‍റെ പ്രധാന കാരണങ്ങളിൽ ചിലതുണ്ട്. ഗർഭകാലത്ത് വളരെ വലിയ അളവിലാണ് അയേൺ പ്ലാസൻറയിൽ ഉണ്ടാവുന്നത്. എന്നാൽ ജനന ശേഷം ഈ അയേണ്‍ മുഴുവനായി കുഞ്ഞിന് ലഭിക്കുന്നില്ല. വലിയൊരു അളവിൽ അയേൺ പ്ലാസന്റയിൽ തന്നെ നിലനിൽക്കുന്നുണ്ട്. എന്നാൽ ലോട്ടസ് ബർത്തിൽ ഇതിലുള്ള അയേണിൻറെ അളവ് ബാക്കിയുള്ളത് കുഞ്ഞിന്റെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ജനന ശേഷം കുഞ്ഞിന്റെ അനിമീയ അയേണിന്റെ കുറവ് എന്നിവ ഇല്ലാതാക്കുന്നതിന് ലോട്ടസ് ബർത്ത് സഹായിക്കുന്നുണ്ട്.

ചുവന്ന രക്തകോശങ്ങളുടെ അളവ്

ചുവന്ന രക്തകോശങ്ങളുടെ അളവ്

കുഞ്ഞിന്റെ ശരീരത്തിൽ ചുവന്ന രക്തകോശങ്ങളുടെ അളവ് വർദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ലോട്ടസ് ബർത്തിൻറെ ഗുണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇത്. ചുവന്ന രക്തകോശങ്ങളുടെ അളവ് കുഞ്ഞിന്‍റെ ശരീരത്തിൽ ജനന ശേഷം വർദ്ധിപ്പിക്കുന്നതിന് ലോട്ടസ് ബർത്തിലൂടെ സഹായിക്കുന്നുണ്ട്. മാത്രമല്ല ഹിമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിക്കുന്നതിനും ലോട്ടസ് ബർത്ത് കാരണമാകുന്നുണ്ട്.

മഞ്ഞപ്പിത്ത സാധ്യത കുറക്കുന്നു

മഞ്ഞപ്പിത്ത സാധ്യത കുറക്കുന്നു

കുട്ടികളില്‍ ജനനത്തില്‍ തന്നെ ഉണ്ടാവാനിടയുണ്ടാവുന്ന മഞ്ഞപ്പിത്ത സാധ്യത കുറക്കുന്നതിന് ലോട്ടസ് ബർത്ത് സഹായിക്കുന്നുണ്ട്. പൊക്കിൾക്കൊടി വൈകി കട്ട് ചെയ്യുന്നതിലൂടെ അത് കുഞ്ഞിലെ മഞ്ഞപ്പിത്ത സാധ്യത കുറക്കുന്നു. എന്നാൽ ചിലപ്പോൾ കുഞ്ഞിന്റെ ഭാരം കുറയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പം

അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പം

അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പം വർദ്ധിക്കുന്നതിനും ഇത്തരം ജനനം കാരണമാകുന്നുണ്ട്. കുഞ്ഞിന്റെ ജനന ശേഷവും പ്ലാസന്റയിൽ നിന്ന് വേർപെടാതെ നിൽക്കുന്നതിലൂടെ അമ്മക്കും കുഞ്ഞിനും ഇടയിൽ ഉണ്ടാവുന്ന ബോണ്ട് വർദ്ധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ദോഷങ്ങൾ

ദോഷങ്ങൾ

എന്നാൽ ലോട്ടസ് ബർത്തിന് അൽപം ദോഷവശങ്ങൾ ഉണ്ടാവുന്നുണ്ട്. അണുബാധയാണ് പ്രധാന കാരണം. പ്രസവ ശേഷം പ്ലാസന്റയിൽ ഉണ്ടാവുന്ന ഡെഡ് ടിഷ്യൂകൾ ആണ് പലപ്പോഴും ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നത്. ഇത് കുഞ്ഞിന് അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അമ്മമാർ ലോട്ടസ് ബർത്തിന് മുൻപ് ശ്രദ്ധിക്കേണ്ടതാണ്.

മുറിച്ച് മാറ്റുന്നത്

മുറിച്ച് മാറ്റുന്നത്

ലോട്ടസ് ബർത്തിന് ശേഷം മുഴുവനായി ഉണങ്ങുമ്പോഴാണ് പൊക്കിൾക്കൊടി വേർപെടുന്നത്. എന്നാൽ ചിലരെങ്കിലും മുഴുവൻ ഉണങ്ങി പോരുന്നതിന് മുൻപ് പൊക്കിൾ കൊടി വലിച്ചെടുക്കുന്നതിന് ശ്രമിക്കുന്നുണ്ട്.അറിവില്ലായ്മയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കണം. ഇത് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

English summary

Lotus birth; benefits and risks

What is lotus birth and what are the benefits and risks of lotus birth, take a look.
X
Desktop Bottom Promotion