For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷം നല്ല ഊക്കിനും കരുത്തിനും ഉള്ളി

|

ഗർഭകാലം സ്ത്രീകളുടെ ജീവിതത്തിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പത്ത് മാസത്തിന് ശേഷം ഉണ്ടാവുന്ന ആ കുഞ്ഞ് സന്തോഷം നിങ്ങളുടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സന്തോഷത്തിലേക്ക് വഴി മാറ്റുന്നു. എന്നാൽ പ്രസവം കഴിഞ്ഞാലും ‌കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടിയും സ്വന്തം ആരോഗ്യത്തിന് വേണ്ടിയും ഭക്ഷണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. ചിലർക്ക് പ്രസവ ശേഷം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഉള്ളി കഴിക്കുന്നത്.

ആദ്യമായി ഋതുമതിയാവുന്ന പെൺകുട്ടികള്‍ക്ക് ആ സമയത്ത് ഉള്ളിച്ചോറ് നൽകാറുണ്ട്. അത്രക്ക് ആരോഗ്യ ഗുണങ്ങൾ ഉണ്ട് ഇതിന് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഉള്ളി പ്രസവ ശേഷം കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പലരും ഉള്ളി ലേഹ്യം തയ്യാറാക്കി കഴിക്കുന്നുണ്ട് പ്രസവ ശേഷം.

Most read: ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണംMost read: ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണം

എന്നാൽ ഉള്ളി കഴിക്കുന്നതിലൂടെ അത് പ്രസവ ശേഷം ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഉള്ളി ലേഹ്യം, ഉള്ളിച്ചോറ് എന്നിവയെല്ലാം പ്രസവ ശേഷമുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഉള്ളി കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഇതിൽ വിറ്റാമിൻ സിയുടെ കണ്ടന്‍റ് അടങ്ങിയിട്ടുണ്ട്. അത് നിങ്ങളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പല രോഗങ്ങളെയും അണുബാധകളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യത്തിന് ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഉള്ളി. അതുകൊണ്ട് പ്രസവ ശേഷം ഉള്ളി കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ സിസേറിയന് ശേഷമാണെങ്കിൽ ഡോക്ടറോട് ചോദിച്ച ശേഷം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ കഴിക്കുന്ന മരുന്നുകൾ എല്ലാം പ്രമേഹം വർദ്ധിപ്പിക്കുന്നുണ്ട്. പല സ്ത്രീകളിലും ഗർഭകാലത്ത് പ്രമേഹം ഒരു വെല്ലുവിളിയാവുന്നുണ്ട്. എന്നാൽ പ്രസവ ശേഷവും നമ്മളിൽ പലരിലും പ്രമേഹം അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഉള്ളി സഹായിക്കുന്നുണ്ട്. ഉള്ളി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 ശരീരത്തിന് കരുത്ത്

ശരീരത്തിന് കരുത്ത്

പ്രസവ ശേഷം തളർച്ചയും ക്ഷീണവും എല്ലാ സ്ത്രീകളിലും ഉണ്ടാവുന്നതാണ്. ഇതിനെ ഇല്ലാതാക്കാന്‍ ലേഹ്യവും അരിഷ്ടവും കഷായവും എല്ലാം കഴിക്കുന്നവരാണ് പലരും. ഉള്ളി ലേഹ്യം കഴിക്കുന്നതിലൂടെ ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിന് കരുത്തും നല്ല ഊക്കും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് പ്രസവ ശേഷം തയ്യാറാക്കി കഴിക്കുന്ന ഉള്ളി ലേഹ്യം വളരെയധികം മികച്ചതാണ്.

മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന്

മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന്

മുലപ്പാൽ കുറയുന്നത് പ്രസവ ശേഷം പലരിലും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് നിങ്ങളിൽ മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ത്രീകളില്‍ ആരോഗ്യ സംരക്ഷണത്തിനും നല്ല കരുത്തിനും സഹായിക്കുന്നുണ്ട്. ഉള്ളി ലേഹ്യവും ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിനും നല്ല കരുത്തിനും സഹായിക്കുന്നുണ്ട്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രസവ ശേഷം പല സ്ത്രീകളും നെട്ടോട്ടമോടാറുണ്ട്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഉള്ളി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളി കഴിക്കാവുന്നതാണ്. ഉള്ളി കഴിക്കുന്നതിലൂടെ അത് നിങ്ങളിലെ എത്ര വലിയ ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

നടുവേദനക്ക് പരിഹാരം

നടുവേദനക്ക് പരിഹാരം

നടു വേദന പലപ്പോഴും നിങ്ങളുടെ പ്രസവാനന്തര ജീവിതത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളി ലേഹ്യം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. അതിലുപരി നടുവേദനക്കും മറ്റ് ശരീര വേദനകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഉള്ളി ലേഹ്യം തയ്യാറാക്കാൻ

ഉള്ളി ലേഹ്യം തയ്യാറാക്കാൻ

ചെറിയ ഉള്ളി, വെളുത്തുള്ളി 100 ഗ്രാം, ശർക്കര ഒരു കിലോ, തേങ്ങാപ്പാൽ, എണ്ണ, അൽപം ഉലുവ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഉള്ളി അൽപം വെളുത്തുള്ളി, ശർക്കര എന്നിവ രണ്ടാംപാലിൽ വേവിച്ച ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. ഇത് വെന്ത് നല്ലതു പോലെ കുഴമ്പ് രൂപത്തിൽ ആവുന്നു. കുഴമ്പ് രൂപത്തില്‍ ആയതിന് ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ഒന്നാം പാൽ ചേർത്ത് നല്ലതു പോലെ ഇളക്കി എടുക്കണം. വെള്ളത്തിന്‍റെ അംശം പൂർണമായും ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം ഇത് കഴിക്കാവുന്നതാണ്. ദിവസവും രണ്ട് സ്പൂൺ വരെ കഴിക്കാവുന്നതാണ്.

English summary

Is It Safe To Eat Onions While Breastfeeding?

Here in this article we are discussing is it safe to eat onions while breastfeeding. Read on.
Story first published: Tuesday, November 5, 2019, 13:59 [IST]
X
Desktop Bottom Promotion