For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ കൂട്ടും ചെറുപയര്‍ കരുപ്പെട്ടി ഒറ്റമൂലി

|

ആരോഗ്യസംരക്ഷണത്തിന് അമ്മയും കുഞ്ഞും കഴിക്കേണ്ടതായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് പലപ്പോഴും ഉതകുന്നില്ല എന്നുള്ളതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന പ്രായത്തിലെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ചിലരില്‍ പാല്‍ കുറയുന്നത് അമ്മക്കും കുഞ്ഞിനും പ്രയാസമുണ്ടാക്കുന്നു. എന്നാല്‍ കുഞ്ഞിന് മുലപ്പാല്‍ കുറയുമ്പോള്‍ അമ്മ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം എന്ന് പറയുന്നത് വളരെ വലുതാണ്.

കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയാല്‍ അമാന്തം അരുത്കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയാല്‍ അമാന്തം അരുത്

ഈ അവസ്ഥകള്‍ തരണം ചെയ്യുന്നതിന് വേണ്ടി ഇനി അമ്മമാര്‍ക്ക് ആയുര്‍വ്വേദത്തെ കൂട്ടുപിടിക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് ഒരു കിടിലന്‍ ഒറ്റമൂലി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഈ മിശ്രിതം പണ്ടു മുതല്‍ തന്നെ നമ്മുടെ മുത്തശ്ശിമാര്‍ സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് നല്‍കിയിരുന്നതാണ്. ഇത്തരത്തിലുള്ള ഈ ഒറ്റമൂലികളില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ഇതെങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം.

തയ്യാറാക്കേണ്ടത് ഇങ്ങനെ

തയ്യാറാക്കേണ്ടത് ഇങ്ങനെ

ഒരു കപ്പ് ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കണം. അത് മാറ്റി വെക്കുക. അടുത്തതായി രണ്ടോ മൂന്നോ കപ്പ് തേങ്ങയും ഒരു കപ്പ് തേങ്ങാപ്പാലും എടുക്കുക. മറ്റൊരു പാത്രത്തിലേക്ക് നെയ്യ് ഒഴിച്ച് അതിലേക്ക് ഈ തേങ്ങ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. തേങ്ങ വറുക്കുമ്പോള്‍ അതിലേക്ക് എള്ള് അല്‍പം, ജീരകം പൊടിച്ചത് അല്‍പം വേവിച്ച് വെച്ചിരിക്കുന്ന ചെറുപയര്‍ എന്നിവ ചേര്‍ക്കണം. ഇത് നല്ലതുപോലെ മിക്‌സ് ആയിക്കഴിഞ്ഞാല്‍ അതിലേക്ക് ശര്‍ക്കര രണ്ട് അച്ച് ചേര്‍ക്കണം. അവസാനമായി നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന തേങ്ങാപ്പാലും ചേര്‍ക്കണം. ശര്‍ക്കരയും ചെറുപയറും എല്ലാം തേങ്ങാപ്പാലില്‍ മിക്‌സ് ആയി വരുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കേണ്ടതാണ്. ഇത് നല്ലതുപോലെ കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം.

കഴിക്കേണ്ടത് ഇങ്ങനെ

കഴിക്കേണ്ടത് ഇങ്ങനെ

ഈ മിശ്രിതം നല്ലതുപോലെ തണുത്ത് വരുമ്പോള്‍ ഇത് ചെറിയ നെല്ലിക്കാ വലിപ്പത്തിലുള്ള ഉരുളകളാക്കി വെക്കാവുന്നതാണ്. ഒരാഴ്ച വരെ ഇത് കേട് കൂടാതെ ഇരിക്കുന്നുണ്ട്. ഇതില്‍ ഒരു ഉരുള വീതം രാവിലേയോ വൈകിട്ടോ കഴിക്കാവുന്നതാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മലബന്ധം, ദഹന പ്രശ്‌നം പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ ചെറുപയര്‍ ഉണ്ട. ഇത് കൂടാതെ വിളര്‍ച്ച പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് ഇത് കഴിക്കാവുന്നതാണ്.

ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയറിന്റെ ഗുണങ്ങള്‍

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ചെറുപയര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്, അയേണ്‍, ഫോസ്‌ഫേറ്റ്, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ്. മുലപ്പാല്‍ കഴിക്കുന്നതിലൂടെ കുഞ്ഞിനും ഇതിന്റെയെല്ലാം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ചെറുപയറിലെ ഇത്തരം ഘടകങ്ങള്‍ സ്ത്രീകളിലെ വിളര്‍ച്ചയെ തടയുന്നു. പ്രസവസമയത്ത് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുള്ളവരാണെങ്കില്‍ ഉടനേ തന്നെ ഈ മിശ്രിതം കഴിക്കുന്നത് രക്തക്കുറവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേക്ക്; യാത്ര ഇങ്ങനെഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേക്ക്; യാത്ര ഇങ്ങനെ

എള്ള്

എള്ള്

ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവയാണ് എള്ള്. എള്ള് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് എന്നും എള്ള് മികച്ച ഒരു ഓപ്ഷന്‍ തന്നെയാണ്. സ്ത്രീകളുടെ സ്വകാര്യ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും എള്ള് മികച്ചതാണ്. ഈസ്ട്രജന്‍ ധാരാളം എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുലപ്പാല്‍ വര്‍ദ്ധനവിന് മികച്ചതാണ് എന്നത് തന്നെയാണ് കാര്യം. പലപ്പോഴും സ്ത്രീകളില്‍ ഉണ്ടാവുന്ന ആര്‍ത്തവ തകരാറുകളെ പരിഹരിക്കുന്നതിന് എള്ള് മികച്ചതാണ്. ആര്‍ത്തവ വേദനയെ ലഘൂകരിക്കുന്നതിന് എള്ള് തിളപ്പിച്ച വെള്ളം കുടിക്കുന്നവര്‍ ധാരാളമുണ്ട്.

ശര്‍ക്കര

ശര്‍ക്കര

ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വ്വേദ മരുന്നുകളില്‍ കാലങ്ങളായി ചേര്‍ത്ത് വരുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കര കഴിക്കുന്നത് ആരോഗ്യത്തിന് എപ്പോഴും മികച്ചതാണ്. ഇതില്‍ ധാരാളം അയേണ്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇത് വളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളെ തടയുന്നതിന് സഹായിക്കുന്നുണ്ട്. പാലുണ്ടാകാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പഞ്ചസാര ഉപയോഗിക്കുന്നിടത്തെല്ലാം ശര്‍ക്കര ഉപയോഗിച്ചാല്‍ അതിന്റെ മാറ്റം നിങ്ങള്‍ക്ക് കണ്ടറിയാം. അത്രയധികം ഗുണങ്ങളുള്ള ഒന്നാണ് ശര്‍ക്കര എന്നത് തന്നെയാണ് കാര്യം. പാലുല്‍പ്പാദനത്തിനായി ഇത് തയ്യാറാക്കുമ്പോള്‍ ഇതിലെ പ്രധാന ഘടകം തന്നെയാണ് ശര്‍ക്കര.

ജീരകം

ജീരകം

സ്ത്രീകളില്‍ പലപ്പോഴും പ്രസവ ശേഷം ഗ്യാസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ അല്‍പം കൂടുതലായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യസംരക്ഷണത്തിനും ജീരകം എന്നും മികച്ചത് തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീരകം ഉപയോഗിക്കാം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ഗുണങ്ങള്‍ ധാരാളം നല്‍കുന്നുമുണ്ട്. ഇത് കൂടാതെ തേങ്ങാപ്പാലും നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടിയം മുലപ്പാല്‍ ഉത്പ്പാദനത്തിന്റെ ഉറവിടമായും തേങ്ങാപ്പാല്‍ കണക്കാക്കാവുന്നതാണ്.

English summary

Herbs To Boost Breast Milk Naturally

Here in this article we are discussing about the herbs to boost breast milk naturally. Take a look
X
Desktop Bottom Promotion