For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും

|

മുലപ്പാല്‍ എന്നത് അമ്മമാര്‍ക്ക് അത്യാവശ്യം വേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നതാണ് മുലപ്പാല്‍. കുഞ്ഞിന് ആറ് മാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടുകയുള്ളൂ. ആറ് മാസത്തിന് ശേഷം അല്‍പം മറ്റ് ഭക്ഷണങ്ങളും കുഞ്ഞിന് നല്‍കി തുടങ്ങാം. എന്നാല്‍ കുഞ്ഞിന് അടിസ്ഥാനപരമായി മുലപ്പാല്‍ നല്‍കേണ്ടതാണ്. പല അമ്മമാരും കേള്‍ക്കുന്നത് അത് കഴിക്കരുത്, ഇത് കഴിക്കരുത് ഇതെല്ലാം കഴിക്കണം എന്നതാണ്. എന്നാല്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉള്ള കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. നമ്മുടെ വീട്ടിലെ റെസിപ്പി തയ്യാറാക്കി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാം. ഇത് മുലപ്പാലിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Garlic–Ginger Rasam

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും രസം എന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. രസം കഴിക്കുന്നത് ആരോഗ്യത്തിനും മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. പ്രസവ ശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നല്ല ഇഞ്ചി- വെളുത്തുള്ളി രസം തയ്യാറാക്കാവുന്നതാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല സ്ത്രീകളില്‍ പല രോഗങ്ങളേയും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് ഈ രസം. എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

ചേരുവകള്‍

ചേരുവകള്‍

തക്കാളി: 1 ഇടത്തരം വലിപ്പം

പുളി വെള്ളം : 1 കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 2 ടീസ്പൂണ്‍ (അല്ലെങ്കില്‍ ഇഞ്ചിയും വെളുത്തുള്ളിയും നല്ലതുപോലെ ചതച്ചത്)

പരിപ്പ്: 2 ടീസ്പൂണ്‍.

ഉപ്പ് പാകത്തിന്

കുരുമുളക്: ജീരകപ്പൊടി: 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍

എണ്ണ: 2 ടീസ്പൂണ്‍

കടുക്: 1/2 ടീസ്പൂണ്‍

ഉലുവ:- 1/2 ടീസ്പൂണ്‍

കായം: ഒരു നുള്ള്

ചുവന്ന മുളക് : ഒന്നോ രണ്ടോ എണ്ണം രുചിക്കനുസരിച്ച്.

മല്ലിയില, കറിവേപ്പില പാകത്തിന്

 തയ്യാറാക്കുന്ന രീതി:

തയ്യാറാക്കുന്ന രീതി:

1. ആദ്യം പരിപ്പ് നല്ലതുപോലെ വേവിക്കണം

2. തക്കാളി ചെറുതായി അരിഞ്ഞ് അത് പരിപ്പില്‍ ചേര്‍ക്കുക

3. ഇഞ്ചി വെളുത്തുള്ളി മിക്‌സ്, കുരുമുളക് ജീരകം പൊടി, പരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി തക്കാളിയിലേക്ക് ചേര്‍ക്കുക. ഇത് നല്ലതു പോലെ കൈകൊണ്ട് മിക്‌സ് ആക്കുക

4. പിന്നീട് ഒരു പാന്‍ എടുത്ത് തക്കാളി അരിഞ്ഞ് നമ്മള്‍ തയ്യാറാക്കിയ മിക്‌സ് എന്നിവയിലേക്ക് പുളിവെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. തിളപ്പിക്കുക

5. ഇതിലേക്ക് പൊടിച്ച ഉലുവ, കായം എന്നിവ ചേര്‍ക്കുക, 7-10 മിനിറ്റ് തിളപ്പിക്കുക.

6. രുചിക്കനുസരിച്ച് വെള്ളവും ഉപ്പും ചേര്‍ക്കുക, തുടര്‍ന്ന് ആവശ്യത്തിന് വെള്ളം വറ്റുന്നത് വരെ നോക്കുക

7. മറ്റൊരു പാനില്‍, എണ്ണ ചൂടാക്കി കടുക് ഉണക്കമുളക് എന്നിവ ഇട്ട് പൊട്ടിക്കുന്നത് വരെ ചൂടാക്കുക, ശേഷം അല്‍പം ഉലുവയും ചേര്‍ക്കണം

8. ഇത് രസത്തിന് മുകളില്‍ ഒഴിച്ച് മല്ലിയില കൊണ്ട് അലങ്കരിക്കുക.

9. ചൂടോടെ തന്നെ കഴിക്കാം. ഇത് ചോറിനോടൊപ്പം മറ്റൊരു കറിയില്ലെങ്കില്‍ പോലും സൂപ്പറാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇതില്‍ പ്രധാനമായും ചേര്‍ക്കുന്ന വെളുത്തുള്ളി ഒരു ഗാലക്ടോഗേജ് ഭക്ഷണമാണ്. ഇത് കഴിക്കുന്നതിലൂടെ അത് മുലപ്പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ കുഞ്ഞിനും അമ്മക്കും ഒരുപോലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പാല്‍ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഗാലക്‌റ്റോഗോഗുകള്‍. അതുകൊണ്ട് തന്നെ വിവിധ പഠനങ്ങളുടേയും വിദഗ്ധാഭിപ്രായങ്ങളുടേയും ഫലമായി വെളുത്തുള്ളി ഒരു മികച്ച ഗാലക്‌റ്റോഗോഗായി കണക്കാക്കപ്പെടുന്നു. അല്‍പം കൂടുതല്‍ ചേര്‍ത്താലും യാതൊരു ദോഷവും ഇല്ല എന്നതാണ് സത്യം. ചില അമ്മമാര്‍ തങ്ങളുടെ പാലിന്റെ രുചിയും ഗുണവും മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതായി പഠനം പറയുന്നു.

മികച്ച ദഹനം

മികച്ച ദഹനം

രസം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച ദഹനത്തിനും ആരോഗ്യത്തിനും വയറ് ശുദ്ധിയാക്കാനും എല്ലാം നമുക്ക് രസം സഹായിക്കുന്നുണ്ട്. എത്ര വലിയ ദഹന പ്രശ്‌നത്തേയും പരിഹരിക്കാവുന്ന തരത്തിലുള്ള വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും മറ്റ് ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഏത് സമയത്തും സൂപ്പ് പോലെ ഉപയോഗിക്കാവുന്നതാണ് രസം. വയറുവേദന, ഗ്യാസ് എന്നിവയെ പ്രതിരോധിക്കാന്‍ രസം മികച്ചതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രസം സഹായിക്കുന്നു. ഇത് അമ്മമാരില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ജലദോഷം, ചുമ, തുമ്മല്‍, പനി എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. മെച്ചപ്പെട്ട ആരോഗ്യം സൃഷ്ടച്ചെടുക്കുന്നതില്‍ രസം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ശരീരഭാരം കുറക്കുന്നതിനും രസം സഹായിക്കുന്നു. ഇഞ്ചി- വെളുത്തുള്ളി പാചകത്തില്‍ അമിതവണ്ണം നിസ്സാരമായി നമുക്ക് ഒതുക്കാന്‍ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏത് പ്രശ്‌നത്തേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മളെ രസം സഹായിക്കുന്നു.

ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളുംഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

English summary

Garlic–Ginger Rasam To Boost Your Breask Milk Supply In Malayalam

Here in this article we are sharing the recipe of garlic ginger rasa to boost your breast milk supply in malayalam. Take a look.
Story first published: Thursday, August 18, 2022, 18:12 [IST]
X
Desktop Bottom Promotion