Just In
Don't Miss
- News
ഉമ തോമസിന്റെ വിജയത്തിന് പ്രാർത്ഥന; ഇരുമുട്ടികെട്ടുമായി എൽദോസ് കുന്നപ്പിള്ളി ശബരിമലയിൽ
- Sports
IPL 2022: പൊള്ളാര്‍ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്‍സ്
- Movies
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
പ്രസവ ശേഷം സ്ത്രീകളില്‍ സ്വകാര്യഭാഗത്തെ മാറ്റം നിസ്സാരമല്ല
കുഞ്ഞിനെ പ്രസവിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് കഴിയുന്നത്. പ്രസവ സമയത്ത് സ്ത്രീ സ്വകാര്യഭാഗത്ത് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഹാര്‍മോണുകള്‍ ആണ് ഈ പ്രക്രിയയെ നിയന്ത്രിക്കുന്നത്. പ്രസവശേഷം സ്ത്രീ സ്വകാര്യഭാഗം അയവുള്ളതും മൃദുവായതും ആണെന്ന് മിക്ക സ്ത്രീകള്‍ക്കും തോന്നുന്നു. പ്രസവശേഷം സ്ത്രീ സ്വകാര്യഭാഗത്തെ മാറ്റങ്ങള്‍ സാധാരണവും കാലക്രമേണ ഇല്ലാതാവുന്നതും ആണ്. ഗര്‍ഭധാരണത്തിനു ശേഷമുള്ള സ്ത്രീകളിലെ മാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പെല്‍വിക് ഫ്ലോര്‍ വ്യായാമങ്ങള്‍ സഹായിക്കുന്നുണ്ട്.
പ്രസവശേഷം സ്ത്രീ സ്വകാര്യഭാഗത്ത് ഉണ്ടാകുന്ന സാധാരണ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രസവശേഷം യോനീസ്രവവും (ലോച്ചിയ) രക്തസ്രാവവും സാധാരണമാണ്. ഇത് കുറേ ദിവസങ്ങള്‍ നീണ്ടുനിന്നേക്കാം. ഈ മാറ്റങ്ങള്‍ ഡെലിവറി മോഡ്, കുഞ്ഞിന്റെ വലിപ്പം, മറ്റ് വ്യക്തിഗത ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒന്നിലധികം സാധാരണ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്വകാര്യഭാഗത്ത് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകാം. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

സ്വകാര്യഭാഗത്തെ വേദന
സ്ത്രീ സ്വകാര്യഭാഗത്ത് നീര്‍വീക്കം, ചതവ് എന്നിവ പ്രസവശേഷം സാധാരണമാണ്. പ്രസവശേഷം ആറ് മുതല്‍ 12 ആഴ്ച വരെ മിക്ക സ്ത്രീകളും ഈ വേദന അനുഭവിക്കുന്നു. പ്രസവത്തിന് മുന്‍പ് സ്വകാര്യഭാഗത്തിന്റെ ഭിത്തിയില്‍ മലദ്വാരത്തിന് നേരെയുള്ള പെരിനിയത്തിലെ മുറിവായ എപ്പിസിയോടോമിക്ക് വിധേയരായ സ്ത്രീകളില്‍ വേദന കൂടുതലായി കാണപ്പെടുന്നു. പ്രസവസമയത്ത് കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വരുന്നതിനായി എപ്പിസിയോട്ടമി നടത്തുന്നു, പ്രസവശേഷം മുറിവ് തുന്നിക്കെട്ടുന്നു. മുറിവ് വലുതാണെങ്കില്‍ ഇത് മാറുന്നതിന് സമയം കൂടുതലെടുക്കുന്നു.

സ്വകാര്യഭാഗം മുറിയുന്നത്
സാധാരണയായി, കുഞ്ഞിനെ പ്രസവിക്കാന്‍ സ്വകാര്യഭാഗം നീട്ടുകയും ഡോക്ടര്‍മാര്‍ അത് ചെയ്യുകയും ചെയ്യുന്നുണ്ട്. മിക്ക സ്ത്രീകള്‍ക്കും, പ്രത്യേകിച്ച് ആദ്യമായി പ്രസവിക്കുന്നവര്‍, സാധാരണ പ്രസവത്തിനു ശേഷം ഒരു പരിധിവരെ സ്വകാര്യഭാഗത്ത് കീറല്‍ അനുഭവപ്പെടുന്നു. സാധാരണയായി നാലോ ആറോ ആഴ്ചകള്‍ക്കുള്ളില്‍ ഇത് മാറുന്നുണ്ട്.

സ്വകാര്യഭാഗത്ത് പാടുകള്‍
വലിയ മുറിവ് ഭേദമാകാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം, പലപ്പോഴും ഇത് പാടുകള്‍ ഉണ്ടാക്കുന്നു. രോഗശാന്തിയിലെ പ്രശ്നങ്ങള്‍ മുറിവിന്റെ വക്രതയ്ക്കോ പാടുകള്‍ക്കോ ചിലപ്പോള്‍ കാരണമാകാം. ചില സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് മൂലം വേദന അനുഭവപ്പെടാം. എന്നാല്‍ ഇത് ചിലരില്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

വിശാലമോ അയഞ്ഞതോ ആയ സ്വകാര്യഭാഗം
പ്രസവശേഷം സ്വകാര്യഭാഗം വിശാലമോ അയഞ്ഞതോ ആയിരിക്കാം. വജൈനല്‍ ലാക്സിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. ഗര്‍ഭാവസ്ഥയും പ്രസവവും പെല്‍വിക് ഫ്ലോര്‍ പേശികളെയും സ്വകാര്യഭാഗത്തെ പേശികളെയും ദുര്‍ബലപ്പെടുത്തും. പ്രസവശേഷം സ്വകാര്യഭാഗം കൂടുതല്‍ അയഞ്ഞതും മൃദുവും തുറന്നതുമാണെന്ന് മിക്ക സ്ത്രീകള്‍ക്കും തോന്നുന്നു. ഇത് സാധാരണമാണ്, ക്രമേണ ഇതിന് മാറ്റം വരുന്നുണ്ട്്. ഇത് കൂടാതെ പെല്‍വിക് വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ അത് പലപ്പോഴും പ്രശ്നങ്ങളെ പരിഹരിക്കുന്നു.

സ്വകാര്യഭാഗത്തെ വരള്‍ച്ച
പ്രസവശേഷം സ്ത്രീ സ്വകാര്യഭാഗത്ത് വരള്‍ച്ച ഉണ്ടാകുന്നത് ഈസ്ട്രജന്റെ അളവ് കുറയുന്നതിനാലാകാം. മുലയൂട്ടല്‍ ഈസ്ട്രജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ മിക്ക അമ്മമാര്‍ക്കും മുലയൂട്ടല്‍ സമയത്ത് ഇത്തരം വരള്‍ച്ച അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാം. പ്രസവ ശേഷം സ്ത്രീ ശരീരത്തില്‍ ഇത്തരത്തിലുള്ള പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായിരിക്കാം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്.

സ്വകാര്യഭാഗത്ത് ഭാരം
പ്രസവശേഷം പെല്‍വിക് ഫ്ലോര്‍ പേശികളുടെ ബലഹീനത മൂലം പലപ്പോഴും സ്ത്രീ സ്വകാര്യഭാഗത്ത് ഭാരം ഉണ്ടാക്കും. മിക്ക അമ്മമാരിലും പ്രസവശേഷം ഈ പ്രശ്നം ഒരു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കപ്പെടും. പെല്‍വിക് ഫ്ലോര്‍ പേശികള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച സ്ത്രീകള്‍ക്ക് പെല്‍വിക് ഓര്‍ഗാനിക് പ്രോലാപ്സ് അനുഭവപ്പെടുന്നു. ഒന്നോ അതിലധികമോ പെല്‍വിക് അവയവങ്ങള്‍ താഴേക്ക് എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ തീവ്രതയും ലക്ഷണങ്ങളും അനുസരിച്ച് ഇവ യാഥാസ്ഥിതികമായോ ശസ്ത്രക്രിയാ രീതിയിലോ കൈകാര്യം ചെയ്യുന്നു.