For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന് ശേഷം വന്ധ്യത, സ്തനാർബുദ സാധ്യത, ശരിയോ?

|

അബോർഷൻ എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ജീവിതത്തിൽ ആഗ്രഹിച്ചിരിക്കുന്ന ഒരു കാര്യം നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. പലപ്പോഴും ഇത്തരം കാര്യങ്ങൾ നമ്മൾ മറക്കുന്നതിന് തന്നെ കാലതാമസം ഒരുപാട് നേരിടേണ്ടി വരുന്നുണ്ട്. ഓരോ അവസ്ഥയിലും നമ്മളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ തന്നെയാണ് പിന്നീട് ഇതിനെ മറക്കുന്നതിനും നമ്മളെ പ്രേരിപ്പിക്കുന്നത്. എങ്കിലും ഗര്‍ഭം ധരിച്ചു എന്ന് അറിയുന്ന നിമിഷം മുതൽ തന്നെ പല വിധത്തിലുള്ള സംശയങ്ങൾ ഓരോ അമ്മമാരിലും ഉണ്ടാവുന്നുണ്ട്.

അവിടെ നിന്നും ഇവിടെ നിന്നും വായിച്ചും ഗൂഗിളിൽ നിന്ന് ലഭിക്കുന്ന അറിവുകളും എല്ലാം വളരെ പരിമിതമാണ്. പൂർണമല്ലാത്ത അറിവ് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഗർഭകാലത്ത് തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്.

എന്നാൽ ഗർഭം കുറച്ച് മാസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ പിന്നിട്ട ശേഷം സംഭവിക്കുന്ന അബോർഷൻ പല വിധത്തിലുള്ള ശാരീരിക മാനസിക ആഘാതങ്ങളാണ് സ്ത്രീകളിൽ ഉണ്ടാക്കുന്നത്. ഇത് പിന്നീട് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാനസികാഘാതത്തേക്കാൾ മനസ്സിൽ സെറ്റ് ചെയ്ത് വെക്കുന്ന പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും നിങ്ങളെ വിടാതെ പിന്തുടരുന്നു.

<strong>വായിക്കേണ്ടത്:ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭയക്കേണ്ട ഒരു അവസ്ഥ ഇതാണ്</strong>വായിക്കേണ്ടത്:ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭയക്കേണ്ട ഒരു അവസ്ഥ ഇതാണ്

അബോർഷൻ സമയത്ത് സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ പിന്നീട് ഉണ്ടാക്കുന്നതാണ്. ഈ സമയത്ത് തന്നെ ചില തെറ്റിദ്ധാരണകളും നമുക്കൊപ്പം കൂടുന്നതാണ്. എന്തൊക്കെയാണ് അബോർഷന് ശേഷം ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകൾ എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് വഴി കൊടുക്കാതിരിക്കുന്നതിനാണ് ഓരോ അമ്മയും ശ്രദ്ധിക്കേണ്ടത്.

സ്വഭാവത്തിലെ മാറ്റം

സ്വഭാവത്തിലെ മാറ്റം

പലപ്പോഴും സ്വന്തം തെറ്റ് കൊണ്ടാണ് ഇത്തരത്തിൽ ഒരു കാര്യം നടന്നതെന്ന ഒരു ചിന്ത എപ്പോഴും സ്ത്രീകളെ ബാധിക്കുന്നുണ്ട്. ഇക്കാര്യം തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സ്ത്രീകളെ മാനസികമായും ശാരീരികമായും തളർത്തുന്നുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് ചുറ്റുമുള്ളവരുടെ ഇടപെടലുകൾ. ഇതും നിങ്ങളുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്. എന്തുകൊണ്ടാണ് അബോര്‍ഷൻ സംഭവിച്ചത് എന്ന കാര്യം ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം മാത്രം സ്വയം കുറ്റപ്പെടുത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുക. അല്ലെങ്കിൽ ജീവിതത്തിൽ മനസമാധാനത്തിന് സ്ഥാനമുണ്ടാവില്ല എന്ന് നിങ്ങൾ പിന്നീട് തിരിച്ചറിയും.

സ്തനാർബുദം

സ്തനാർബുദം

അബോർഷന് ശേഷം സ്തനാർബുദമോ? വിശ്വസിക്കാൻ അൽപം പ്രയാസമുണ്ടല്ലേ, എന്നാൽ ഇന്ന് നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇത്. കാരണം സ്തനാർബുദം എന്ന് പറയുന്നത് ഒരു കാരണവശാലും അബോര്‍ഷൻ നടന്നത് കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. പലരും വിശ്വസിക്കുന്നത് തന്നെ അബോർഷന്‍ സംഭവിച്ച സ്ത്രീകളിൽ സ്തനാർബുദത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്. എന്നാൽ ഇത്തരത്തിൽ നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണ നിങ്ങളിൽ ജീവിത കാലം മുഴുവൻ ഭയം നിറക്കുന്നതിന് മാത്രമേ ഉതകുകയുള്ളൂ. ഒരു കാരണവശാലും അബോർഷൻ ഒരിക്കലും സ്തനാർബുദത്തിന് കാരണമാകുന്നില്ല.

വന്ധ്യത

വന്ധ്യത

ആദ്യ ഗർഭം അബോര്‍ഷനായി പോയതിന് ശേഷം അടുത്ത തവണ ഗര്‍ഭം ധരിക്കുകയില്ലെന്നും വന്ധ്യതയിലേക്ക് പതിയെ നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പലരും പറയുന്നുണ്ടാവും. എന്നാൽ അബോർഷന് ശേഷം ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കുന്നതിനുള്ള സാധ്യത നിങ്ങളിൽ ഇരട്ടിയാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അബോർഷന് ശേഷം വന്ധ്യതയെന്ന പ്രശ്നത്തിലേക്ക് നിങ്ങൾ എത്തുന്നില്ല. ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെൻഷൻ ആവേണ്ട ആവശ്യമില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാവുന്നതാണ്.

നിങ്ങളുടെ തെറ്റ്

നിങ്ങളുടെ തെറ്റ്

പലപ്പോഴും സ്ത്രീകളെ വേട്ടയാടുന്ന ഒന്നാണ് നിങ്ങളുടെ തെറ്റാണ് ഇതിന് പിന്നിൽ എന്നത്. എന്നാൽ ഒരു കാരണവശാലും നിങ്ങളുടെ തെറ്റല്ല എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. മാനസികാരോഗ്യം തിരികെ പിടിക്കുന്നതിന് വേണ്ടി പലപ്പോഴും കൗൺസിലിംഗിന് വരെ വിധേയമാകുന്നവർ ധാരാളമുണ്ട്. പലപ്പോഴും നമുക്ക് തടഞ്ഞ് നിർത്താനാവാത്ത തരത്തിലുള്ള ജനിതക പ്രശ്നങ്ങളാണ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിൽ എന്ന് തിരിച്ചറിയേണ്ടതാണ്. മാത്രമല്ല മറ്റുള്ളവർ പറയുന്നത് കേൾക്കാതെ എന്താണോ തന്റെ ഡോക്ടർ പറയുന്നത് അത് മാത്രം അനുസരിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങള്‍ കൂടുതൽ കുഴപ്പത്തിലേക്ക് ചാടുകയാണ് ചെയ്യുന്നത്. ജന്മനാ തന്നെ എന്തെങ്കിലും വൈകല്യമുള്ള കുഞ്ഞുങ്ങളെ ജനിക്കാതെ ഗർഭത്തിന്റെ ആദ്യ മാസത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് പ്രകൃതി കണ്ടു പിടിച്ച വഴിയാണ് അബോർഷൻ എന്ന് പറയുന്നത്.

 രണ്ടാമത്തെ ഗര്‍ഭധാരണം

രണ്ടാമത്തെ ഗര്‍ഭധാരണം

പലരും ആദ്യ മിസ്കാര്യേജിന് ശേഷം രണ്ടാമതും ഗർഭം ധരിക്കാൻ അൽപം ഭയപ്പെടും. കാരണം ആദ്യത്തെ അനുഭവത്തിൽ നിന്ന് മാനസികമായി മുക്തരാവാൻ കഴിയാത്തതാണ് ഇവരെ ഇത്തരം ഒരു ചിന്തയിലേക്ക് തള്ളിവിടുന്നത്. ഒരിക്കലും ഗര്‍ഭിണിയാവേണ്ട എന്ന് തന്നെ പല സ്ത്രീകളും തീരുമാനിക്കുന്നു. എന്നാൽ ശാരീരിക മാനസിക പ്രതിസന്ധികൾക്ക് ശേഷം ആദ്യ അബോര്‍ഷൻ കഴിഞ്ഞാൽ ആറുമാസത്തിന് ഉള്ളിൽ തന്നെ അടുത്ത ഗർഭധാരണം സംഭവിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധരും ശരിവെക്കുന്നത്. മാത്രമല്ല ആദ്യത്തെ അബോർഷന് ശേഷം ഉണ്ടാവുന്ന ഗർഭധാരണത്തിൽ കുഞ്ഞിന് ആരോഗ്യം കൂടുതലായിരിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഒരു കാരണവശാവും ഗര്‍ഭധാരണം വേണ്ടെന്ന് വെക്കേണ്ടതില്ല.

<strong>കൂടുതലറിയാന്‍: ഗര്‍ഭിണികളിലെ മൂത്രത്തിന്റെ നിറം പറയും അപകടം</strong>കൂടുതലറിയാന്‍: ഗര്‍ഭിണികളിലെ മൂത്രത്തിന്റെ നിറം പറയും അപകടം

 മറ്റൊരു അബോര്‍ഷൻ

മറ്റൊരു അബോര്‍ഷൻ

ഇനി ഗർഭം ധരിച്ചാലും അതും അബോർഷനായി പോവും എന്ന ചിന്ത പലരിലും ശക്തമായി അടിയുറച്ച് നിൽക്കുന്നതാണ്. കാരണം ഇത്തരം ചിന്തകളിലൂടെയായിരിക്കും ഓരോ സ്ത്രീയും തന്റെ അടുത്ത ഗർഭത്തെ മനസ്സാ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും മനസ്സിൽ സൂക്ഷിക്കരുത്. എല്ലാം പോസിറ്റീവ് മനസ്സോടു കൂടി കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഓരോ അവസ്ഥയിലും കാലത്തും സംഭവിക്കേണ്ടത് സംഭവിച്ചേ പറ്റൂ എന്ന ചിന്ത എല്ലാ അമ്മമാരിലും ഉണ്ടായിരിക്കണം.

English summary

Common misconception about miscarriage

In this article we have listed some of the common misconception about miscarriage. Check it out.
Story first published: Thursday, July 25, 2019, 11:20 [IST]
X
Desktop Bottom Promotion