For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ നല്‍കാത്തത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ദോഷം

|

പ്രസവ ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കുക എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. കുഞ്ഞിന് ആദ്യമായി നല്‍കുന്ന മുലപ്പാലില്‍ കൊളസ്ട്രം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന് ഉണ്ടാവാന്‍ ഇടയുള്ള പല രോഗത്തേയും പ്രതിരോധിക്കുന്നതിനും മുലപ്പാല്‍ സഹായിക്കുന്നുണ്ട്. മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന് മാത്രമല്ല അമ്മക്കും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. മുലയൂട്ടുന്നത് പല അപകട സാധ്യതകളില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ഒരുപോലെ സംരക്ഷിക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അമ്മക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Breastfeeding Week:

ഇത് കുഞ്ഞിനെന്ന പോലെ അമ്മക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ നാം അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന സാംക്രമിക രോഗങ്ങളില്‍ നിന്നും നമ്മുടെ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും മുലപ്പാല്‍. എന്നാല്‍ ഇത് നല്‍കാതിരുന്നാല്‍ അല്ലെങ്കില്‍ കുഞ്ഞിന് ലഭിക്കാതിരുന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സാംക്രമിക രോഗാവസ്ഥ

സാംക്രമിക രോഗാവസ്ഥ

മുലപ്പാലില്‍ ഉള്ള ഘടകങ്ങള്‍ കുഞ്ഞിനെ പകര്‍ച്ചവ്യാധിയില്‍ നിന്നും പല രോഗാവസ്ഥയില്‍ നിന്നും സംരക്ഷിക്കുന്നുണ്ട്. ഇതിലുള്ള ആന്റിബോഡികള്‍ തന്നെയാണ് ഇത്തരം അവസ്ഥയിലേക്ക് കുഞ്ഞിനെ സംരക്ഷിക്കുന്നത്. ശ്വാസ കോശ അണുബാധകളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് മുലപ്പാല്‍ നല്‍കാവുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ കുഞ്ഞിന് മുലപ്പാല്‍ ലഭിക്കാത്തത് രോഗാവസ്ഥയില്‍ പ്രതിരോധിക്കുന്നതിനുള്ള കുഞ്ഞിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

ശ്വാസകോശ അണുബാധ

ശ്വാസകോശ അണുബാധ

പല കുഞ്ഞുങ്ങളിലും അണുബാധ പെട്ടെന്നാണ് ശരീരത്തെ ബാധിക്കുന്നത്. എന്നാല്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടികളെങ്കില്‍ ഇവരില്‍ അണുബാധയുടെ സാധ്യത വളരെ കുറവാണ്. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് കുഞ്ഞുങ്ങളിലെ ശ്വാസകോശ അണുബാധയെ പ്രതിരോധിക്കാന്‍ മുലപ്പാല്‍ കാരണമാകുന്നു എന്നതാണ്. കുട്ടികളിലെ RSV അണുബാധയ്ക്കെതിരായ ആന്റിവൈറല്‍ പ്രവര്‍ത്തനം മുലപ്പാലില്‍ ഉണ്ട്.

ദഹനാരോഗ്യവും അണുബാധയും

ദഹനാരോഗ്യവും അണുബാധയും

കുട്ടികളില്‍ ഇടക്കിടെയുണ്ടാവുന്ന ദഹന പ്രശ്‌നം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത്തരം അവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും നമുക്ക് മുലപ്പാല്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. എന്നാല്‍ മുലപ്പാല്‍ ലഭിക്കാത്ത കുട്ടികളില്‍ അത് പലപ്പോഴും വയറിളക്കം, ഗ്യാസ്‌ട്രോഎന്റൈറ്റിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് മുലപ്പാല്‍ കുഞ്ഞിന് നല്‍കേണ്ടത് അത്യാവശ്യമാണ്.

അമിതവണ്ണത്തിന് സാധ്യത

അമിതവണ്ണത്തിന് സാധ്യത

ചില കുട്ടികളില്‍ വളരെ ചെറുപ്പം മുതല്‍ തന്നെ അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് തലപുകക്കുമ്പോഴും കുഞ്ഞിന് മുലപ്പാലിന്റെ അഭാവമാണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. മുലപ്പാല്‍ ആവശ്യത്തിന് ലഭിക്കാത്ത കുട്ടികളില്‍ പലപ്പോഴും അത് ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അമിതവണ്ണം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന അഡിപോകൈന്‍സ് ശരീരത്തിലെ ഊര്‍ജ്ജ ഉപഭോഗത്തെ നിയന്ത്രിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ന്യൂറോ വികസനം

ന്യൂറോ വികസനം

കുഞ്ഞിന് ബുദ്ധിയും കഴിവും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് ലഭിക്കുന്നത്. നവജാത ശിശുക്കള്‍ക്ക് ഇത് ലഭിക്കുന്നത് മുലപ്പാലില്‍ നിന്നാണ്. ഫോര്‍മുല മില്‍ക്ക് കഴിക്കുന്ന കുട്ടികളേക്കാള്‍ ഐക്യു ലെവല്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാവുന്നുണ്ട് എന്നാണ് പറയുന്നത്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ തന്നെയാണ് ഇതിന് കുഞ്ഞിനെ സഹായിക്കുന്നതും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു.

രക്താര്‍ബുദം

രക്താര്‍ബുദം

രക്താര്‍ബുദം എന്ന ഗുരുതരാവസ്ഥ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ കുഞ്ഞിന്റെ ഭക്ഷണക്രമം പലപ്പോഴും കുട്ടികളില്‍ അല്‍പം കൂടുതല്‍ സ്വാധീനം ചെലുത്തുന്നതാണ്. ഇത്തരം അവസരങ്ങളില്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ലുക്കീമിയക്ക് കാരണമാകുന്നു വൈറല്‍ അണുബാധ തടയാന്‍ സഹായിക്കുന്ന രോഗപ്രതിരോധ ഘടകങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമ്മക്ക് നല്‍കും ഗുണങ്ങള്‍

അമ്മക്ക് നല്‍കും ഗുണങ്ങള്‍

മുലപ്പാല്‍ നല്‍കുന്ന അമ്മക്ക് പല വിധത്തിലുള്ള രോഗങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ പോലും പലപ്പോഴും പ്രതിസന്ധി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. പ്രസവ ശേഷം ഉണ്ടാവുന്ന അമിതവണ്ണത്തെ കുറക്കുകയും സ്തനാര്‍ബുദ സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് മുലപ്പാല്‍ നല്‍കുന്നതിലൂടെ അമ്മമാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍. ഇത് കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

ഗര്‍ഭിണികളില്‍ കാലിലുണ്ടാവുന്ന ചൊറിച്ചില്‍ നിസ്സാരമല്ലഗര്‍ഭിണികളില്‍ കാലിലുണ്ടാവുന്ന ചൊറിച്ചില്‍ നിസ്സാരമല്ല

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഘടകങ്ങള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളിസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഘടകങ്ങള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി

English summary

Breastfeeding Week: Risk Factors Of Not Breastfeeding For Mothers And Infants In Malayalam

Here in this article we have listed some risk factors of not breastfeeding for mothers and infants on this breastfeeding week 2022 in malayalam. Take a look.
Story first published: Thursday, August 4, 2022, 17:51 [IST]
X
Desktop Bottom Promotion