For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതും കഴിക്കേണ്ടതും ഈ പഴങ്ങള്‍

|

മുലപ്പാല്‍ എന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്. കുഞ്ഞ് ജനിച്ച അന്ന് മുതല്‍ കഴിക്കുന്നതാണ് മുലപ്പാല്‍. കുഞ്ഞിന്റെ ശരീരത്തിനും വളര്‍ച്ചക്കും ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാരാളം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും വേണ്ട അടിസ്ഥാന ഘടകങ്ങള്‍ അടങ്ങിയതാണ്. അമ്മമാര്‍ക്കും കുഞ്ഞിനും മുലയൂട്ടല്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ശരീരഭാരം കുറക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു.

Breastfeeding Week: Fruits

പ്രസവ ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും കുഞ്ഞിന്റെ മുലയൂട്ടല്‍ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നിങ്ങള്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില പഴങ്ങള്‍ ഉണ്ട്. പ്രസവ ശേഷം എല്ലാവരും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കഴിക്കേണ്ട പഴങ്ങള്‍ ഏതൊക്കൈന്നും കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതൊക്കെയെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

പച്ച പപ്പായ

പച്ച പപ്പായ

പച്ച പപ്പായ നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് നിങ്ങളുടെ മുലപ്പാല്‍ ഉത്പ്പാദനത്തിന് സഹായിക്കുന്നു. മുലപ്പാല്‍ ഉത്പ്പാദനത്തെ സഹായിക്കുന്ന ഗാലക്റ്റഗോഗുകള്‍ പച്ചപ്പപ്പായയില്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ പാല്‍വിതരണത്തെ മെച്ചപ്പെടുത്തുന്നു. അതുകൊണ്ട് പ്രസവ ശേഷം പച്ച പപ്പായ കഴിക്കുന്നത് പാല്‍ വിതരണം കുറവുള്ളവര്‍ക്ക് സഹായിക്കുന്നു. ഇതില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും എല്ലാം പച്ചപപ്പായ സഹായിക്കുന്നു. പപ്പായ കറി വെക്കുന്നതും പപ്പായ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നതും എല്ലാം എന്തുകൊണ്ടും നല്ലതാണ്.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെ ഇത് മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ക്കും വളരെ മികച്ചതാണ്. ഇത് മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ക്ക് നിര്‍ബന്ധമായും പഴം കഴിക്കാവുന്നതാണ്. ഇതിലുള്ള പൊട്ടാസ്യത്തിന്റെ അളവാണ് നിങ്ങളുടെ ആരോഗ്യത്തിനും മുലപ്പാലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് പൊട്ടാസ്യം. ദ്രാവകത്തിന്റേയും ഇലക്ട്രോലൈറ്റുകളുടേയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വാഴപ്പഴം കഴിക്കാവുന്നതാണ്.

അവോക്കാഡോ

അവോക്കാഡോ

ആവക്കാഡോ കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ മുലപ്പാല്‍ നല്‍കുന്ന അമ്മമാരെങ്കില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് ഇവര്‍ക്ക് ആവക്കാഡോ എന്നത് അമൃതിന് തുല്യമാണ് എന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അശ്രദ്ധ നമ്മുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആവക്കാഡോ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇതില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാം ആവക്കാഡോ മികച്ചത് തന്നെയാണ്. ഇത് മികച്ച ദഹനത്തിനും പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

സപ്പോട്ട

സപ്പോട്ട

സപ്പോട്ട അഥവാ ചിക്കു കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് വളരെ മികച്ചതാണ്. സപ്പോട്ട കഴിക്കുന്നതിലൂടെ മുലയൂട്ടല്‍ സമയത്ത് ഉണ്ടാവുന്ന അസ്വസ്ഥതകളെ നമുക്ക് കുറക്കാവുന്നതാണ്. ഇത് കൂടാതെ സപ്പോട്ടയില്‍ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും വളരെയധികം ഉണ്ട്. മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് സപ്പോട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട.

അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ഇതിലുള്ള മാംഗനീസ്, മഗ്‌നീഷ്യം, കോപ്പര്‍, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന് അത് വഴി ആരോഗ്യം ലഭിക്കുന്നതിനും സഹായിക്കുന്നു. നാരുകള്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6 എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അത്തിപ്പഴം. അതുകൊണ്ട് തന്നെ പല ബേബി ഫുഡുകളിലും അത്തിപ്പഴം ഒരു അനിവാര്യഘടകമായി മാറിയിട്ടുള്ളത്.

ഒഴിവാക്കേണ്ട പഴങ്ങള്‍

ഒഴിവാക്കേണ്ട പഴങ്ങള്‍

എന്നാല്‍ മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ചില പഴങ്ങള്‍ ഉണ്ട്. എങ്കിലും പഴങ്ങള്‍ എന്നത് അമ്മക്കും കുഞ്ഞിനും ധാരാളം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇവ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് മടിക്കേണ്ടതില്ല. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍ ചേര്‍ക്കുമ്പോള്‍ ചില ചെറിയ കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കേണ്ടതായ ചിലതും ഉണ്ട്. ഇവ ഏതാണെന്നത് കൃത്യമായി നമുക്ക് പറയാന്‍ സാധിക്കില്ല. ചില പഴങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിലൂടെ അത് ചിലപ്പോള്‍ ഛര്‍ദ്ദി, അല്ലെങ്കില്‍ നീര്‍വീക്കം, തണുപ്പ് എന്നീ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുകയും കഴിക്കുന്ന ആ പഴം നിര്‍ത്തുകയും ചെയ്യുക.

നിങ്ങള്‍ കഴിക്കുന്നത് പ്രാധാന്യം

നിങ്ങള്‍ കഴിക്കുന്നത് പ്രാധാന്യം

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം അനുസരിച്ചാണ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യവും ഉള്ളത്. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നത് ശ്രദ്ധേയമായ ഒന്നാണ്. പ്രത്യേകിച്ച് പാലൂട്ടുമ്പോള്‍ കുഞ്ഞിനുണ്ടാവുന്ന മാറ്റങ്ങള്‍ ആരോഗ്യത്തോടെ ഉള്ളതായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുലപ്പാല്‍ നല്‍കുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ പ്രശ്‌നമോ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിനും ശ്രദ്ധിക്കണം.

മുലയൂട്ടുന്ന അമ്മക്ക് പുറംവേദനയോ, അറിയാം കാരണവും പരിഹാരവുംമുലയൂട്ടുന്ന അമ്മക്ക് പുറംവേദനയോ, അറിയാം കാരണവും പരിഹാരവും

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഘടകങ്ങള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളിസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഘടകങ്ങള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി

English summary

Breastfeeding Week: Fruits To Eat And Avoid During Breastfeeding In Malayalam

Here in this article we have listed some fruits to eat and avoid during breastfeeding in breast feeding week in malayalam. Take a look.
Story first published: Wednesday, August 3, 2022, 16:29 [IST]
X
Desktop Bottom Promotion