For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിക്കലും ഒരു കുഞ്ഞിനേയും ഇങ്ങനെ ചെയ്യരുത്

|

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏത് അമ്മമാരും പല വിധത്തില്‍ ടെന്‍ഷനടിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും അല്‍പം ശ്രദ്ധിച്ച് വേണം കുഞ്ഞിന്റെ കാര്യം ചെയ്യുന്നതിന്. പ്രത്യേകിച്ച് ആദ്യമായി അമ്മയാവുന്ന സ്ത്രീകള്‍. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന് കാര്യം അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും വിഷമമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അമിതമായി കുട്ടികളെ കെയര്‍ ചെയ്യുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്നു.

<strong>Most read: പൊന്നോമനക്ക് നല്‍കാം റാഗികുറുക്ക് മിടുക്കനാവാന്‍</strong>Most read: പൊന്നോമനക്ക് നല്‍കാം റാഗികുറുക്ക് മിടുക്കനാവാന്‍

എന്നാല്‍ ആദ്യമായി അമ്മയാവുമ്പോള്‍ കുഞ്ഞിനെ എങ്ങനെ ശ്രദ്ധിക്കണ എന്നത് വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. കാരണം ആദ്യമായി അമ്മയാവുന്ന സ്ത്രീക്ക് പല വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ പല കാര്യങ്ങളിലും വരുത്തുന്ന പിഴവുകള്‍ കുട്ടികള്‍ക്ക് ദോഷകരമായാണ് ബാധിയ്ക്കാറുള്ളത്. ഇത് കുട്ടികളുടെ ആരോഗ്യത്തേയും വളരെ മോശമായാണ് ബാധിക്കുന്നത്. കുഞ്ഞിന് അമിത ശ്രദ്ധയും പരിചരണവും നല്‍കുമ്പോള്‍ അത് കുഞ്ഞിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 കുഞ്ഞുങ്ങളെ എടുത്ത് കുലുക്കുന്നത്

കുഞ്ഞുങ്ങളെ എടുത്ത് കുലുക്കുന്നത്

കുഞ്ഞുങ്ങളെ പലപ്പോഴും എടുത്ത് കുലുക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളാണ് പലപ്പോഴും കുഞ്ഞിന് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കുഞ്ഞിനെ എടുത്ത് കുലുക്കുന്നതിലൂടെ കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. തലച്ചോറിന്റെ വളര്‍ച്ചയെ തന്നെ ഇത് ഇല്ലാതാക്കും. അതുകൊണ്ട് അമ്മമാര്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം. അമ്മമാര്‍ മാത്രമല്ല ആര് കുഞ്ഞിനെ എടുത്താലും ചെറിയ കുഞ്ഞാണെങ്കില്‍ ഒരിക്കലും എടുത്ത് കുലുക്കാന്‍ പാടില്ല.

മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കാം

മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കാം

ആദ്യം അമ്മയാവുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും മുലപ്പാല്‍ നല്‍കേണ്ടത് എങ്ങനെയെന്ന് കൃത്യമായി അറിയാന്‍ സാധിക്കുകയില്ല. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് മുലപ്പാല്‍. അതുകൊണ്ട് തന്നെ കുഞ്ഞിന് കൃത്യമായി പാല് കൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ ദഹനത്തിന് മുലപ്പാല് അത്യാവശ്യമാണ്. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചയേയും ഇത് കാര്യമായി തന്നെ സഹായിക്കും. കുഞ്ഞിന് മുലപ്പാല്‍ നല്‍കണമെന്ന് അമ്മമാര്‍ക്ക് തോന്നുന്നുവോ അപ്പോഴെല്ലാം നല്‍കേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് ഇത്. അതുകൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

പാല്‍ക്കുപ്പിയില്‍ പാല്‍ കൊടുക്കുന്നത്

പാല്‍ക്കുപ്പിയില്‍ പാല്‍ കൊടുക്കുന്നത്

കുഞ്ഞിന് പാല്‍കുപ്പിയില്‍ പാല്‍ കൊടുക്കുന്നത് പല അമ്മമാരുടേയും സ്വഭാവമാണ്. എന്നാല്‍ കുഞ്ഞിന്ആറ് മാസം വരെ ഒരു കാരണവശാലും കുപ്പിപ്പാല്‍ കൊടുക്കരുത്. പലപ്പോഴും പാല്‍ക്കുപ്പി വായില്‍ വെച്ചു അതുപോലെ കുട്ടികളെ ഉറക്കുന്നത് പല അമ്മമാരുടേയും ശീലമാണ്. ഇത് കുഞ്ഞുങ്ങളുടെ പല്ലിനെയും പല്ലിന്റെ ഇനാമലിനേയും നശിപ്പിക്കും. പല്ലിന്റെ ആരോഗ്യം മാത്രമല്ല ഇത് കുഞ്ഞിന് ശ്വാസം മുട്ടല്‍ ഉണ്ടാവുന്നതിന് പോലും പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുക്കുമ്പോള്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കണം.

വെള്ളം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വെള്ളം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കുഞ്ഞിന് കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിനെ വെള്ളം കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ പ്രായം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികള്‍ക്ക് ആറുമാസം പ്രായമാകുന്നതിനു മുന്‍പ് വെള്ളം കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ചെയ്യരുത്. മാത്രമല്ല കൊടുക്കുന്നുവെങ്കില്‍ ആറ് മാസത്തിന് ശേഷം നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.

ബേബിഫുഡ് നല്‍കുന്നത്

ബേബിഫുഡ് നല്‍കുന്നത്

ഇന്നത്തെ കാലത്തെ അമ്മമാര്‍ക്ക് ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഒന്നാണ് ബേബിഫുഡ്. പരസ്യങ്ങളിലും മറ്റും കണ്ട് ഇത് വാങ്ങിച്ചു കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പലവിധത്തിലുള്ളപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുട്ടികള്‍ക്ക് ബേബി ഫുഡ് നല്‍കുന്നവരും കുറവല്ല. എന്നാല് ഇത് പലപ്പോഴും ദോഷമാണ് ചെയ്യുന്നത്. മുലപ്പാല്‍ മാത്രം നല്‍കാന്‍ ശ്രമിക്കുക.

 ദേഹത്ത് കിടത്തി ഉറക്കുക

ദേഹത്ത് കിടത്തി ഉറക്കുക

പല അമ്മമാര്‍ക്കും പല വിധത്തില്‍ ആശ്വാസം നല്‍കുന്ന ഒന്നാണ് കുഞ്ഞിനെ നെഞ്ചില്‍ കിടത്തി ഉറക്കുക എന്നത്. എന്നാല്‍ അത് പലപ്പോഴും കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് അറിയാന്‍ കഴിയുന്നില്ല. സുഖകരമായ ഉറക്കം കുഞ്ഞിന് ലഭിച്ചില്ലെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഒന്നാണ്. മാത്രമല്ല ഇത്തരത്തിലുള്ള ഉറക്കം കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കുഞ്ഞിന് തലയിണ

കുഞ്ഞിന് തലയിണ

കുട്ടികള്‍ക്ക് തലയിണ കൊടുക്കുന്നവരും കുറവല്ല. ഇതും ശ്വാസതടസ്സത്തിന് കാരണമാകുന്നു. ചെറിയ കുട്ടികളാണെങ്കില്‍ മലര്‍ന്നും കമിഴ്ന്നും കിടക്കുമ്പോള്‍ അത് എല്ലാ വിധത്തിലും കുഞ്ഞിന് വെല്ലുവിളിയായി മാറുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കുഞ്ഞിന് തലയിണ കൊടുക്കാതിരിക്കുക. അതുകൊണ്ട് കുഞ്ഞിന് കൂടുതല്‍ സൗകര്യം എന്ന് കരുതി കുഞ്ഞിന് തലയിണ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

English summary

Mistakes New Parents Make in the First Year

Mistakes New Parents Make in the First Year, read on.
Story first published: Saturday, May 11, 2019, 16:44 [IST]
X
Desktop Bottom Promotion