ഒറ്റയ്‌ക്ക്‌ കുട്ടിയെ വളര്‍ത്തുമ്പോള്‍

By Archana V
Subscribe to Boldsky

ഇന്നത്തെ കുടുംബങ്ങള്‍ പല രൂപത്തിലും വലുപ്പത്തിലും ഉള്ളതാണ്‌. അച്ഛനും അമ്മയും രണ്ട്‌ കുട്ടികളും എന്ന സാധാരണ കുടുംബ മാതൃകയ്‌ക്ക്‌ മാറ്റം സംഭവിച്ച്‌ തുടങ്ങിയിരിക്കുന്നു.

നിങ്ങള്‍ക്ക്‌ തനിയെ വേണമെങ്കില്‍ കുട്ടിയെ വളര്‍ത്താം.എന്നാല്‍ ഒറ്റ രക്ഷകര്‍ത്താവായിരിക്കുക എന്നത്‌ ഏറെ വെല്ലുവിളി നിറഞ്ഞതാണ്‌. അതുപോലെ ബഹുമാനം അര്‍ഹിക്കുന്നതുമാണ്‌.

മെച്ചപ്പപ്പെട്ട അവസ്ഥയിലേക്കുള്ള വഴി

മെച്ചപ്പപ്പെട്ട അവസ്ഥയിലേക്കുള്ള വഴി

പങ്കാളിയുടെ മരണം അല്ലെങ്കില്‍ വിവാഹമോചനം എന്നിവ കൊണ്ടായിരിക്കാം നിങ്ങള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ കുട്ടിയെ വളര്‍ത്തേണ്ടി വരുന്നത്‌. ഒരു പക്ഷെ ഈ വഴി നിങ്ങള്‍ തനിയെ തിരഞ്ഞെടുത്തതും ആകാം. ഒറ്റയ്‌ക്ക്‌ കുട്ടിയെ വളര്‍ത്തുന്നു എന്നത്‌ കൊണ്ട്‌ നിങ്ങള്‍ ഒറ്റയ്‌ക്ക്‌ ആയി പോയി എന്ന്‌ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ ആശ്രയിക്കാവുന്ന തരത്തില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരെല്ലാം സമീപത്തായി ഉണ്ടായിരിക്കും. സമൂഹത്തില്‍ ഒറ്റക്ക്‌ കുട്ടികളെ വളര്‍ത്തുന്നവരെ പിന്തുണയ്‌ക്കുന്ന കൂട്ടായ്‌മകള്‍ കണ്ടെത്താനും കഴിയും. ഇത്തരം സഹായങ്ങള്‍ ലഭ്യമാക്കുന്ന പ്രാദേശിക സാമൂഹിക കേന്ദ്രങ്ങളും മതസ്ഥാപനങ്ങളും കണ്ടെത്താന്‍ കഴിയും. കൂടാതെ നിങ്ങളുടെ അതേ സാഹചര്യത്തിലുള്ള മറ്റ്‌ വ്യക്തികളെ പരിചയപ്പെടാം. പിന്തുണ നല്‍കുന്നവരുടെ സംഘത്തില്‍ പങ്കാളികളാകുന്നത്‌ വഴി നിങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്‌ക്കാനും ഉപദേശങ്ങള്‍ തേടാനും കഴിയും.

ഒറ്റയ്‌ക്ക്‌ കുട്ടിയെ വളര്‍ത്തുമ്പോള്‍ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടതായി വരും. പല പ്രശ്‌നങ്ങളും നിങ്ങള്‍ക്ക്‌ തനിയെ നേരിടേണ്ടതായി വരും. ഒറ്റയ്‌ക്ക്‌ കുട്ടിയെ വളര്‍ത്തുമ്പോള്‍ നിങ്ങളുടെ ജീവിതം വളരെ തിരക്കുള്ളതായിരിക്കും. കുട്ടിയുടെ കാര്യങ്ങളും വീട്ടു കാര്യങ്ങളും നോക്കുന്നതിന്‌ പുറമെ നിങ്ങള്‍ക്ക്‌ ജോലിക്ക്‌ പോകേണ്ടതായും വരും. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയണം. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളെ കീഴടക്കുന്നതായി തോന്നാതിരിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

സഹായം സ്വീകരിക്കുക

സഹായം സ്വീകരിക്കുക

സുഹൃത്തുക്കളും കുടുബാംഗങ്ങളും സഹായം വാഗ്‌ദാനം ചെയ്യുകയാണെങ്കില്‍ സ്വീകരിക്കുക. നിങ്ങള്‍ തിരക്കിട്ട്‌ ജോലി ചെയ്യമ്പോള്‍ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ ഒരാള്‍ , എന്തെങ്കിലും ആവശ്യത്തിന്‌ വിളിച്ചാല്‍ സംസാരിക്കാന്‍ ഒരാള്‍ തുടങ്ങി സഹായം എന്തുമാവാം ്‌.

പ്രാദേശിക മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തുക

പ്രാദേശിക മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തുക

പല സംഘടനകളും കളികൂട്ടുകള്‍, സ്‌കൂളിന്‌ ശേഷമുള്ള പ്രവൃത്തികള്‍, രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സുകള്‍ എന്നിവ ലഭ്യമാക്കാറുണ്ട്‌. ഇത്‌ നിങ്ങള്‍ക്കും കുട്ടിക്കും വിനോദത്തിനും പഠനത്തിനും പുതിയ സൗഹൃദങ്ങള്‍ക്കും ഉള്ള അവസരം നല്‍കും.

കുട്ടിക്ക്‌ ഒപ്പം സമയം ചെലവഴിക്കുക

കുട്ടിക്ക്‌ ഒപ്പം സമയം ചെലവഴിക്കുക

തിരക്കുള്ള ദിവസങ്ങളിലും കുട്ടിക്ക്‌ ഒപ്പം ചെലവിടാന്‍ അല്‍പം സമയം കണ്ടെത്തുക. ജോലി സമയം ക്രമീകരിക്കാനുള്ള അവസരം ഉണ്ടോ എന്ന്‌ നോക്കുക.

രസകരമായിരിക്കുക

രസകരമായിരിക്കുക

തിരക്കുകള്‍ ഒരു ഇടവേള നല്‍കി നിങ്ങള്‍ക്കും കുട്ടിക്കും രസകരമായി ആസ്വദിക്കാന്‍ പറ്റുന്ന എന്തെങ്കിലും ചെയ്യുക. ഉദാഹരണത്തിന്‌, കാഴ്‌ചബംഗ്ലാവ്‌ കാണാന്‍ പോവുക, ഒരുമിച്ച്‌ ഒരു ഐസ്‌ക്രീം കഴിക്കാന്‍ പോവുക തുടങ്ങിയവ.

നിങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ചെയ്യാവുന്ന ചെലവ്‌ കുറഞ്ഞതും സൗജന്യവുമായ കാര്യങ്ങള്‍ എന്തെല്ലാമാണ്‌ ചുറ്റുമുള്ളതെന്ന്‌ മുന്‍കൂട്ടി കണ്ടെത്തുക.

നിങ്ങള്‍ക്ക്‌ വേണ്ടിയും സമയം കണ്ടെത്തുക

നിങ്ങള്‍ക്ക്‌ വേണ്ടിയും സമയം കണ്ടെത്തുക

ഇടയ്‌ക്ക്‌ സ്വന്തം വിശ്രമത്തിനും സമയം കണ്ടെത്തണം. കുട്ടി ഉറങ്ങിയ ശേഷം 15 മിനുട്ട്‌ വായനയ്‌ക്കായി മാറ്റി വയ്‌ക്കാം. കുട്ടികളെ നോക്കുന്നതിന്‌ സുഹൃത്തുക്കളോടും അയല്‍വാസികളോടും ചോദിച്ച്‌ വിശ്വസനീയമായ ഇടം കണ്ടെത്തുക. വല്ലപ്പോഴും ഒരു ദിവസം അവധിയെടുത്ത്‌ വിശ്രമിക്കുക.

സജീവമായിരിക്കുക

സജീവമായിരിക്കുക

എല്ലാ ദിവസവും ഇരുവരും വ്യായാമത്തിനായി കുറച്ച്‌ സമയം മാറ്റി വയ്‌ക്കുക. ശാരീരകവും മാനസികവുമായ ആരോഗ്യത്തിന്‌ വ്യായാമം വളരെ നല്ലതാണ്‌. കുട്ടിക്ക്‌ ഒപ്പം സമയം ചെലവിടാനുള്ള മികച്ച ഒരു വഴി കൂടിയാണിത്‌.

പരിഗണിക്കേണ്ട കാര്യങ്ങള്‍

പരിഗണിക്കേണ്ട കാര്യങ്ങള്‍

നല്ല സ്‌ത്രീ, പുരുഷ മാതൃകകള്‍ കണ്ട്‌ വേണം കുട്ടികള്‍ വളരാന്‍. കുടുബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇത്തരത്തില്‍ മികച്ച ഉദാഹരണങ്ങള്‍ കുട്ടികള്‍ക്കായി കണ്ടെത്തുക. കുട്ടിക്ക്‌ ഒപ്പം സമയം ചെലവിടാന്‍ വിശ്വസ്‌തതയും ഉത്തരവാദിത്തവും ഉള്ള സുഹൃത്തക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുക. അത്തരം കുടുംബാഗങ്ങളും സുഹൃത്തുക്കളും ഇല്ലെങ്കില്‍ വിവിധ കൂട്ടായ്‌മകളുടെയും സംഘടനകളുടെയും സഹായം തേടാം.

രക്ഷാകര്‍ത്താവായിരിക്കുക എന്നത്‌ കഠിനാധ്വാനമാണ്‌. ഇത്തരം അവസ്ഥയില്‍ പലപ്പോഴും ദേഷ്യവും നിരാശയും അനുഭവപ്പെടുക സാധാരണമാണ്‌. എന്നാല്‍ കുട്ടികള്‍ക്ക്‌ മേല്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കരുത്‌. പരാജയപ്പെടുന്നതായി തോന്നിയാല്‍ അപ്പോള്‍ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.

വെല്ലുവിളി നിറഞ്ഞതായിരിക്കും

വെല്ലുവിളി നിറഞ്ഞതായിരിക്കും

ഒറ്റയ്‌ക്ക്‌ കുട്ടിയെ വളര്‍ത്തുന്ന കാലയളവ്‌ ഏറെ വെല്ലുവിളിയും സമ്മര്‍ദ്ദവും നിറഞ്ഞതായിരിക്കും. പങ്കാളിയുടെ സഹായം ഇല്ലാതെ നിങ്ങള്‍ തനിയെ കുട്ടികളെ വളര്‍ത്തി വലുതാക്കണം. ആരും ഇതിനായി മുന്‍കൂട്ടി തയ്യാറെടുത്തിട്ട്‌ ഉണ്ടാവില്ല. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ കുടംബത്തിലെ സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഇത്തരം പലതും സംഭവിക്കും.

സാധാരണ രീതിയില്‍ ജീവിതം മുമ്പോട്ട്‌ പോകാന്‍ ശ്രമിക്കുമ്പോഴായിരിക്കും പങ്കാളിയമായി വേര്‍പിരിയേണ്ടി വരുന്നതും ഒറ്റയ്‌ക്കാവുന്നതും. അതോടെ നിങ്ങളുടെ വികാരങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും തീരെ പരിഗണന നല്‍കാതെ ആവും . സ്വന്തമായി അല്‍പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ പരിതപിക്കുന്ന പല മാതാപിതാക്കളെയും നമ്മള്‍ക്ക്‌ കാണാന്‍ കഴിയും.

സമയപരിധി

സമയപരിധി

ഒറ്റയ്‌ക്ക്‌ കുട്ടിയെ നോക്കുമ്പോള്‍ സമയം തികയില്ല എന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍, സ്വന്തം നിലനില്‍പ്പിന്‌ ഇത്‌ ആവശ്യമാണ്‌. ഇതിനായി കുട്ടി ഉറങ്ങിയതിന്‌ ശേഷം ശാന്തമായ ഒരു കുളിക്ക്‌ സമയം കണ്ടെത്താം അല്ലെങ്കില്‍ ചില വൈകുന്നേരങ്ങള്‍ സുഹൃത്തുക്കള്‍ക്ക്‌ ഒപ്പം ചെലവഴിക്കാനായി തരിഞ്ഞെടുക്കാം. നിങ്ങളുടെ സമയപരിധി എത്രതന്നെ ആണെങ്കിലും സന്തോഷകരമായ കുടുംബജീവിത്തിന്‌ ഇത്‌ അത്യാവശ്യമാണ്‌.

സമ്മര്‍ദ്ദം ചെലുത്തുന്നത്‌

സമ്മര്‍ദ്ദം ചെലുത്തുന്നത്‌

ചില സമയങ്ങളില്‍ ജീവിതത്തിലെ പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ വിഷമിക്കും, വീട്ടിലെ കാര്യങ്ങളും ജോലിയും ഒരുമിച്ച്‌ കൊണ്ടുപോവുക ബുദ്ധിമുട്ടായി തീരും. പല സ്‌കൂളുകള്‍ മാറേണ്ടി വരിക, പാചകം, വീട്ടു ജോലികള്‍ ഇങ്ങനെ വെല്ലുവിളികള്‍ നിരവധിയാണ്‌. ഇത്തരം സാഹചര്യത്തില്‍ സ്വയം രണ്ടായി വേര്‍തിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ പല രക്ഷകര്‍ത്താക്കളും ആഗ്രഹിക്കാറുണ്ട്‌. നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ മാത്രമെ നിങ്ങള്‍ ചെയ്യാന്‍ കഴിയു. എന്നാല്‍, സ്വയം കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്‌ വൈകാരികമായി തകര്‍ന്നു പോകാന്‍ കാരണമായേക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: kid കുട്ടി
  English summary

  Tips For Single Parenting.

  When your child is at a certain age, they become a lot more understanding towards the situation you are in. The child understands to a certain extent your feelings of being a single parent. So, whether you are a mum or a dad, being a single parent can be a great deal.
  Story first published: Wednesday, March 28, 2018, 12:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more