For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരു പിടി പെരുംജീരകം

|

പ്രസവശേഷം പല അമ്മമാരുടേയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും വേണ്ടത്ര മുലപ്പാല്‍ ഇല്ലാത്തത്. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. കുഞ്ഞിന് ജനന ശേഷം ആകെ ലഭിക്കുന്ന ഭക്ഷണം എന്ന് പറയുന്നത് മുലപ്പാല്‍ ആണ്. ഇത് കുഞ്ഞിന് ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുലപ്പാല്‍ കുറയുന്നത്.

അതിന് വേണ്ടി പല മരുന്നുകളും കഴിക്കുന്ന അമ്മമാര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരം മരുന്നുകള്‍ക്കുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ച് പല അമ്മമാര്‍ക്കും അറിയുകയില്ല. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നത്.

<strong>Most read: കുഞ്ഞിന് ബുദ്ധിയും തൂക്കവും;ഈ ഭക്ഷണം ശീലമാക്കാം</strong>Most read: കുഞ്ഞിന് ബുദ്ധിയും തൂക്കവും;ഈ ഭക്ഷണം ശീലമാക്കാം

എന്നാല്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇനി അല്‍പം പെരുംജീരകം കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പെരുംജീരകം ഉപയോഗിച്ച് ഇത്തരം അവസ്ഥകള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ എങ്ങനെ കഴിക്കണം എത്ര കഴിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. പെരംജീരകത്തിന്റെ ഉപയോഗം നിങ്ങളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ വളരെയധികം ഗുണങ്ങള്‍ പെരുംജീരകം അമ്മമാര്‍ക്ക് നല്‍കുന്നുണ്ട്. ഗലാക്ടഗോഗ് ആണ് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാരില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പെരുംജീരകത്തിന്റെ ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരില്‍.

 ജീരകം എങ്ങനെ ഉപയോഗിക്കണം

ജീരകം എങ്ങനെ ഉപയോഗിക്കണം

എന്നാല്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ജീരകം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പല അമ്മമാര്‍ക്കും അറിയില്ല. കൃത്യമായ രീതിയില്‍ ഉപയോഗിക്കേണ്ടതു പോലെ ഉപയോഗിച്ചാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. പല വഴികളിലൂടെ നമുക്ക് പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എങ്ങനെയെല്ലാം പെരുംജീരകം ആരോഗ്യത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.

മൗത്ത് ഫ്രഷ്‌നര്‍

മൗത്ത് ഫ്രഷ്‌നര്‍

പലരും ഭക്ഷണത്തിന് ശേഷം മൗത്ത് ഫ്രഷ്‌നര്‍ എന്ന നിലക്ക് പെരുംജീരകം ഉപയോഗിക്കുന്നുണ്ട്. മൗത്ത് ഫ്രഷ്‌നര്‍ ആയി ഉപയോഗിക്കുമ്പോള്‍ വളരെ ചെറിയ അളവില്‍ ഉള്ള പെരുംജീരകം ആണ് ഉള്ളില്‍ പോവുന്നത്. എന്നാല്‍ ഇതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് ഇത്തരത്തില്‍ പെരുംജീരകം ചവക്കുന്നതിലൂടെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

 ജീരകച്ചായ

ജീരകച്ചായ

ജീരകച്ചായയും സ്ത്രീകള്‍ക്ക് കഴിക്കാവുന്നതാണ്. പെരുംജീരകവും അതിന്റെ ഇലയും എല്ലാം വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കാവുന്നതാണ്. വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്കും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ മുലപ്പാല്‍ കുറവെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ജീരകച്ചായ.

പെരുംജീരകം എണ്ണ

പെരുംജീരകം എണ്ണ

പെരുംജീരകത്തിന്റെ എണ്ണയും ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാന്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ കുടിക്കുന്ന കാപ്പിയിലോ ചായയിലോ അല്‍പം പെരുംജീരകത്തിന്റെ എണ്ണ ഒഴിച്ച് കുടിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. കാരണം അല്ലെങ്കില്‍ ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നത് തന്നെ കാരണം. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍.

കാപ്‌സ്യൂള്‍

കാപ്‌സ്യൂള്‍

ഇന്നത്തെ കാലത്ത് പെരുംജീരകം ടാബ്ലറ്റ് രൂപത്തിലും കാപ്‌സ്യൂള്‍ രൂപത്തിലും ലഭിക്കുന്നുണ്ട്. ഇത് കഴിക്കുന്നതും മുലപ്പാലില്ല എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഭക്ഷണശേഷം ഇത് കഴിക്കുന്നത് വയറ്റിലെ കനത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥയിലും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ കാപ്‌സ്യൂള്‍.

പെരുംജീരകത്തിന്റെ വേര്

പെരുംജീരകത്തിന്റെ വേര്

ഭക്ഷണത്തില്‍ മാത്രമല്ല ആരോഗ്യപരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും പെരുംജീരകം ഉപയോഗിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ പെരുംജീരകത്തിന്റെ വേര് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ലൊരു ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പെരുംജീരകം പൊടിച്ചത്

പെരുംജീരകം പൊടിച്ചത്

പെരുംജീരകം പൊടിച്ചതും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രസവ ശേഷം പല സ്ത്രീകള്‍ക്കും ഇത് നല്‍കുന്നത് കാണാം. സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും ലഭ്യമായ ഒന്നാണ് പെരുംജീരകത്തിന്റെ പൊടി എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കറികളിലും മറ്റും ചേര്‍ത്ത് ഇത് സ്ഥിരമായി കഴിക്കുക. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു പെരുംജീരകം പൊടിച്ചത്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ പെരുംജീരകത്തിന്റെ എണ്ണ, പൊടി എന്നിവ വാങ്ങിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇതില്‍ പല വിധത്തിലുള്ള പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കുന്നുണ്ട്. ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ ഇത് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ അതിന് വളരെ വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യവും ഓര്‍മ്മയില്‍ ഉണ്ടാവണം.

ഭക്ഷണത്തിന്റെ അലര്‍ജി

ഭക്ഷണത്തിന്റെ അലര്‍ജി

അമ്മക്കും കുഞ്ഞിനും എന്തെങ്കിലും തരത്തിലുള്ള ഭക്ഷണത്തിന്റെ അലര്‍ജി ഉണ്ടെങ്കിലും ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഭക്ഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ള അമ്മമാര്‍ ഒരു കാരണവശാലും മുകളില്‍ പറഞ്ഞ രീതിയില്‍ പെരുംജീരകം ഉപയോഗിക്കരുത്. ഇത് ആരോഗ്യത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

How to consume fennel seeds while breast feeding

How to consume fennel seeds when breast feeding? Here are some of the options, check it out
Story first published: Friday, November 30, 2018, 10:45 [IST]
X
Desktop Bottom Promotion