രണ്ടാമത്തെ കുഞ്ഞ് ഉടനെ വേണമോ ? പ്രശ്നങ്ങൾ ഇവയാണ്

By Anjaly Ts
Subscribe to Boldsky

ആദ്യ കുട്ടി ജനിച്ച് ഏതാനും നാളുകള്‍ മാത്രം പിന്നിട്ടതിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് അറിയിച്ചാല്‍ നെറ്റി ചുളിക്കുന്ന നാട്ടുകാരും ബന്ധുക്കളുമാണ് നമുക്കിടയില്‍ കൂടുതല്‍. വലിയ കാല വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളുണ്ടാകുന്നതിനെ പൊതുവെ ഡോക്ടര്‍മാരും പ്രോത്സാഹിപ്പിക്കാറില്ല. അത് സിസേറിയനിലൂടെ ആയാലും, പ്രസവത്തിലൂടെ ആയാലും.

baby

ആദ്യ കുഞ്ഞിന്റെ ജനനം സിസേറിയനിലൂടെ ആയിരുന്നു എങ്കില്‍ രണ്ടാമതം ഗര്‍ഭധാരണത്തിന് ഡോക്ടര്‍മാര്‍ ഒരു കാലപരിധി നിങ്ങള്‍ക്ക് മുന്നില്‍ വെച്ചേക്കും. ആ കാലപരിധിയെ ചിരിച്ച് തള്ളി കളയാനുള്ളതല്ല. രണ്ടാമത്തെ ഗര്‍ഭധാരണം നീട്ടിവയ്‌ക്കേണ്ടതിന്റെ ആവശ്യകതകള്‍ പലതാണ്. രണ്ടാമത്തെ ഗര്‍ഭ ധാരണത്തിന് എത്രനാളത്തെ സമയ പരിധിയാണ് സ്വീകരിക്കേണ്ടത് എന്നതാണ് പലരും ആരായുന്ന ചോദ്യം.

ba

ആദ്യത്തെ സിസേറിയന്‍ കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും ഗര്‍ഭ ധാരണം പാടുള്ളു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആറ് മാസം എന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിയാല്‍ ഉത്തമം എന്നാണ് മെഡിക്കല്‍ ഫീല്‍ഡിലെ സംസാരം. സുഖ പ്രസവം നടന്ന സ്ത്രീകള്‍ക്കാണെങ്കിലും രണ്ടാമത്തെ ഗര്‍ഭധാരണത്തിനായി ഈ സമയ പരിധി തന്നെയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

ആദ്യ ഡെലിവറിയെ തുടര്‍ന്നു നിങ്ങള്‍ക്ക് മാനസീകമായും ശാരീരികവുമായുണ്ടായ ക്ഷതങ്ങള്‍ ഇല്ലാതാക്കാനാണ് ഈ സമയ പരിധി ഡോക്ടര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നത്. ശാരീരിക, മാനസീക ക്ഷമത വീണ്ടെടുക്കാന്‍ ഈ കാലപരിധി അനിവാര്യമാണ്. പ്രവസത്തിലൂടെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ആരോഗ്യം വീണ്ടെടുത്ത് കൂടുതല്‍ ശക്തയാവേണ്ടത് അത്യാവശ്യമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

രണ്ടാമത്തെ കുഞ്ഞിനായി സിസേറിയനാണ് നിങ്ങള്‍ മുന്നില്‍ വയ്ക്കുന്നത് എങ്കിലും ആദ്യ സിസേറിയന്റെ മുറിവുകളും, പാടുകളുമെല്ലാം ഉണങ്ങുവാനുള്ള സമയം നല്‍കേണ്ടതുണ്ട്.

baby

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ് നീട്ടുന്നത് കൊണ്ടുള്ള നേട്ടം?

ക്ഷതങ്ങള്‍ ഇല്ലാക്കാന്‍ സമയം വേണം; 12 മുതല്‍ 18 മാസം വരെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ് നിങ്ങളെ വിഷമിപ്പിച്ചേക്കാം. ആരോഗ്യമുള്ള അമ്മയ്‌ക്കേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുകയുള്ളെന്ന് അറിയാമല്ലോ? ആദ്യ ഗര്‍ഭധാരണത്തിലൂടേയും ഡെലിവറിയിലൂടെയും നിങ്ങളുടെ ശരീരത്തിലെ പോഷക ഘടകങ്ങള്‍ ഭൂരിഭാഗവും നഷ്ടമായിട്ടുണ്ടാകും. ഒരിക്കല്‍ കൂടി ഇവയെല്ലാം ശരീരത്തില്‍ നിറഞ്ഞ് കരുത്തുറ്റ ശരീരം കെട്ടിപ്പടുക്കേണ്ടതുണ്ട് രണ്ടാമത്തെ ഗര്‍ഭ ധാരണത്തിന് മുന്‍പായി.

സുഖ പ്രസവത്തില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ രക്തം സിസേറിയനിലൂടെ ശരീരത്തില്‍ നിന്നും നഷ്ടമായേക്കാം. ശരീരത്തില്‍ നിന്നും പോകുന്ന ഈ രക്തത്തിന്റെ അളവ് നിങ്ങളുടെ ജീവനെ പോലും ആപത്തിലേക്കാക്കും. രക്തത്തിന്റെ അളവ് കൂട്ടാനും, രക്തയോട്ടം ശരീയായ വിധത്തിലാക്കാനും സഹായിക്കുന്ന ആഹാരങ്ങള്‍ കൂടുതലായി കഴിച്ച് ഗര്‍ഭധാരണത്തിന് ഒരുങ്ങാന്‍ ഈ സമയം പ്രയോജനപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.

ba

റിസ്ക് എടുക്കണോ?

സിസേറിയന് ശേഷം അധിക നാളുകൾ പിന്നിടുന്നതിന് മുൻപ് തന്നെ രണ്ടാമത്തെ ഗർഭധാരണം നടക്കുകയാണെങ്കിൽ അത് അമ്മയ്ക്ക് പല തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും . ഒരു കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ പെട്ടെന്നുണ്ടാകുന്ന ഗർഭധാരണം സ്ത്രീയുടെ ആരോഗ്യനില വഷളാക്കും .ഗർഭപാത്രത്തെ ഇത് ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല മാസം തികയാതെയുള്ള ഡെലിവറികൾക്കും ഇത് കാരണമാകുന്നു. നവജാത ശിശുവിന്റെ ഭാര കുറവിലേക്കും ഇത് നയിക്കും .

baby

ഒരു പ്ലാനൊക്കെ വേണ്ടേ ?

ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇപ്പോഴേ പൂട്ടിടാം എങ്കിൽ അതല്ലേ നല്ലത്. രണ്ടാമത്തെ കുട്ടി ജനിക്കുന്നതിന് ഡോക്ടർ നിർദ്ദേശിക്കുന്ന ഇടവേള , അത് ആറ് മാസമായാലും 16 മാസമായാലും നിങ്ങൾ മുഖവിലയ്ക്ക് എടുക്കാതെ പോവരുത്. ആദ്യ കുട്ടിയെ നന്നായി പരിപാലിക്കുന്നതിനും , മാത്യത്വം ആസ്വദിക്കുന്നതിനും നിങ്ങൾക്ക് ആ സമയം ഉപയോഗിക്കാം . രണ്ടാമത്തെ കുഞ്ഞിന്റെ വരവ് എപ്പോൾ വേണമെന്ന് ഈ സമയം കൊണ്ട് പ്ലാൻ ചെയ്യുകയും ആവാം .

ba

ആരോഗ്യം ആദ്യം തിരിച്ചു പിടിക്കാന്നേ...

ഒൻപത് മാസത്തെ ഗർഭധാരണവും അതിന് പിന്നാലെയുള്ള മുലയൂട്ടലും നിങ്ങളുടെ ആരോഗ്യത്തെ ഒരു പരിവത്തിൽ ആക്കിയിട്ടുണ്ടാവും. ശരീരത്തിലെ പോഷക ഘടകങ്ങളുടെ ശേഖരവും കാലിയായിട്ടുണ്ടാകും . ആ സാഹചര്യത്തിൽ പെട്ടെന്ന് രണ്ടാമത്തെ ഗർഭധാരണം ഉണ്ടാകുന്നത് ശുഭകരമാവില്ല എന്ന് നിങ്ങൾ മനസിലാക്കി കഴിഞ്ഞല്ലോ ? ശുഭകരമാവില്ല എന്ന് മാത്രമല്ല നിങ്ങളുടേയും കുഞ്ഞിന്റെയും ജീവൻ അപകടത്തിൽ വെച്ചുള്ള കളിയാണത്.

ba

ഗർഭപാത്രത്തിലെ പ്രശ്നങ്ങൾ

സിസേറിയന് ശേഷം രണ്ടാമത്തെ ഗർഭധാരണം നടത്തുമ്പോൾ ഗർഭവേഷ്ടനം ഗർഭപാത്രത്തിന്റെ താഴേക്ക് ചേർന്നുള്ള ഭാഗത്തേക്കാവുന്നു. ഗർഭാശയ മുഖം പൂർണമായോ ഭാഗികമായോ ഇതിലൂടെ മൂടപ്പെടുന്നു.

c sectio

മാസം പത്ത് തികയണ്ടേ?

ആറ് മാസത്തെ ഇടവേള പോലുമില്ലാതെ രണ്ടാമത്തെ ഗർഭധാരണം നടന്നത് മാസം തികയാതെയുള്ള ഡെലിവറി യിലേക്ക് അത് നയിക്കും. 36-37 ആഴ്ചകൾക്കുള്ളിൽ ഇത്തരം കേസുകളിൽ ഡെലിവറി നടക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    How Long Should I Wait For Second Baby

    How Does Waiting For A Longer Period For My Second Pregnancy Help Me?To heal enough: May be for you the recommended 12- 18 months wait can appear a very long time.
    Story first published: Saturday, March 17, 2018, 13:15 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more