For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭാശയമുഴകൾക്ക് ശസ്ത്രക്രിയ ആവശ്യമാണോ?

അർബുദം എന്ന ഭയം കാരണം ധാരാളം സ്ത്രീകൾ ഗർഭാശയമുഴകളെ നീക്കം ചെയ്യുവാൻ നിർബന്ധിതരാകുന്നു.

|

എന്താണ് ഗർഭാശയമുഴകൾ?

സ്ത്രീകളുടെ പ്രത്യുല്പാദന വ്യവസ്ഥയിൽ കാണപ്പെടുന്ന മുഴകളാണ് ഗർഭാശയമുഴകൾ (fibroids). ലോലമായ പേശീകോശങ്ങളും സംയോജക നാരുകോശങ്ങളുംകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ദൃഢവും ചെറുതുമായ ഈ മുഴകൾ ഇംഗ്ലീഷിൽ യൂട്ടെറിൻ മയോമാ (uterine myoma), ലയോമയോമ (leiomyoma) ഫൈബ്രോമാ (fibroma) എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. പ്രത്യുല്പാദനത്തിനുള്ള പ്രായത്തിലെത്തിയ ഏകദേശം 20 മുതൽ 50 ശതമാനം സ്ത്രീകളിലും പരിശോധനകളൊന്നും നടത്തിയിട്ടില്ലെങ്കിൽക്കൂടി ഇത് കാണപ്പെടും എന്നതാണ് പൊതുവിലുള്ള നിഗമനം. ചില കണക്കുകൾ സൂചിപ്പിക്കുന്നത്, 30 മുതൽ 77 ശതമാനംവരെ സ്ത്രീകളിൽ അവരുടെ ഗർഭപ്രാപ്തി വർഷങ്ങൾക്കിടയിൽ ഗർഭാശയമുഴകൾ വികസിതമാകാറുണ്ട് എന്നാണ്, എങ്കിലും ഇതിന്റെ മൂന്നിലൊന്ന് മുഴകളേ ചികിത്സകരുടെ രോഗനിർണ്ണയത്തിൽ കാണപ്പെടാറുള്ളൂ.

fib

ഗർഭാശയമുഴയുമായി ബന്ധപ്പെട്ട 99 ശതമാനം കേസുകളിലും, ഈ മുഴകൾ അപകടകരമല്ല (അർബുദമുഴകളല്ല). അർബുദവുമായി ബന്ധപ്പെട്ടവയല്ല ഗർഭാശയമുഴ എന്നതുകൊണ്ട് സ്ത്രീകളിലെ ഗർഭാശയാർബുദത്തിന്റെ ആശങ്കയെ ഇവ സൃഷ്ടിക്കുന്നില്ല. ചെറിയ പയർമണിയുടെ വലിപ്പം തുടങ്ങി ഒരു നാരങ്ങയോളം വലിപ്പം ഇവയ്ക്ക് ഉണ്ടാകാറുണ്ട്.
fib


ഗർഭാശയമുഴകളുടെ കാരണങ്ങൾ എന്താണ്?

ഗർഭാശയമുഴകളുടെ വ്യക്തമായ കാരണങ്ങൾ ഇപ്പോഴും അറിയപ്പെടുന്നവ അല്ലെങ്കിലും, ഗർഭാശയത്തിലെ ക്രമംതെറ്റിയ ഒരു പേശീകോശത്തിൽനിന്നും ഉടലെടുത്ത് ഈസ്ട്രജൻ ഹോർമോണിന്റെ സ്വാധീനം കാരണം വളരെവേഗം പെരുകുന്നതായി വിശ്വസിക്കപ്പെടുന്നു.
fib

ഗർഭാശയമുഴകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

ആർത്തവവിരാമം സമീപിക്കപ്പെടുന്ന സ്ത്രീകളാണ് ഗർഭാശയമുഴകളിൽ കൂടുതലായി ആശങ്കപ്പെടേണ്ടവർ, ഇവരിൽ വളരെക്കാലം അത്യധികമായി ഈസ്ട്രജൻ ഉല്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. പൊണ്ണത്തടിയുള്ള സ്ത്രീകളും മാംസാഹാരം അമിതമായി കഴിക്കുന്ന സ്ത്രീകളും ആശങ്കയിൽ നിലകൊള്ളുന്നു. ചെറു പ്രായത്തിലുള്ള ആർത്തവാരംഭം, ജനനനിയന്ത്രണങ്ങൾ, ജീവകം ഡി. യുടെ അപര്യാപ്തത, പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കാതിരിക്കുന്നത്, മദ്യം തുടങ്ങിയവയും ആശങ്കയുണ്ടാക്കുന്നു.

fib


ഗർഭാശയമുഴകളുടെ സാധ്യത

ഗർഭാശയമുഴകൾ രൂപംകൊള്ളുന്നതിൽനിന്നും ചില ഘടകങ്ങൾ സ്ത്രീകളെ സംരക്ഷിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതാനും സ്ത്രീകളിൽ നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് രണ്ട് കുട്ടികളുള്ള സ്ത്രീകൾക്ക് കുട്ടികളൊന്നും ഇല്ലാത്ത സ്ത്രീകൾക്കുള്ളതിന്റെ പകുതിമാത്രമേ സാധ്യതയുള്ളൂ എന്നാണ്. എങ്കിലും കുട്ടികളുണ്ടായിരിക്കുന്നത് ഗർഭാശയമുഴകൾ ഉണ്ടാകുന്നതിൽനിന്ന് സംരക്ഷിക്കുമെന്നോ കുട്ടികളില്ലാത്ത സ്ത്രീകളുടെ വന്ധ്യതയ്ക്ക് ഗർഭാശയമുഴകൾ കാരണമാണെന്നോ ശാസ്ത്രജ്ഞർക്ക്‌ തീർച്ചയൊന്നുമില്ല. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവുമായി നിലകൊള്ളുന്ന ആരോഗ്യ ഗവേഷണ സ്ഥാപനങ്ങൾ ഈ വിഷയത്തിലും ഗർഭാശയമുഴകളുടെ രോഗനിർണ്ണയത്തിലും ചികിത്സയിലും അടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങളിലും കൂടുതൽ ഗവേഷണങ്ങൾ നടത്തിവരുന്നു.

fib


വിവിധതരം ഗർഭാശയമുഴകൾ

ഗർഭാശയത്തിലുണ്ടാകുന്ന അർബുദമല്ലാത്ത ഈ മുഴ ഒരെണ്ണം മാത്രമായിരിക്കാം, അതുമല്ലെങ്കിൽ വളരെയധികം എണ്ണം ഉണ്ടായിരിക്കാം. പ്രധാനമായും നാല് തരത്തിലുള്ള മുഴകളാണുള്ളത്. ഇതിന്റെ സ്ഥാനം ഗർഭാശയഭിത്തിയുടെ മാംസപേശിക്കുള്ളിലാണെങ്കിൽ അതിനെ ഇൻട്രാമ്യൂറൽ ഫൈബ്രോയ്ഡ്‌ (intramural fibroid) എന്ന് പറയും. ഗർഭാശയത്തിലെ ഉപശ്ലേഷ്മപടലത്തിലാണെങ്കിൽ അതിനെ സബ് മ്യൂക്കോസൽ ഫൈബ്രോയ്ഡ്‌ (submucosal fibroid) എന്നും, ഗർഭാശയത്തിന്റെ ഉപരിഭാഗത്താണെങ്കിൽ സബ് സെറോസൽ ഫൈബ്രോയ്ഡ്‌ (subserosal fibroid) എന്നും പറയുന്നു. ഗർഭാശയമുഖത്തുണ്ടാകുന്ന മുഴയാണ് സെർവിക്കൽ ഫൈബ്രോയ്ഡ്‌ (cervical fibroid).

fib

ഗർഭാശയമുഴകളുടെ ലക്ഷണങ്ങൾ

ഇവയുടെ സ്ഥാനം എവിടെയാണ് എന്നതിനെ അനുസരിച്ചായിരിക്കും ഗർഭാശയമുഴകൾ സൃഷ്ടിക്കുന്ന ബാഹ്യലക്ഷണങ്ങൾ. വേദനയുള്ള ആർത്തവം, അമിതമായ ആർത്തവസ്രവം, വന്ധ്യത, ചീർത്ത വയർ, മൂത്രസഞ്ചിയിലെയും മലാശയത്തിലെയും പ്രശ്‌നങ്ങൾ തുടങ്ങി വിവിധ ലക്ഷണങ്ങൾ പ്രകടമാകുന്നു. നാഡികളിലോ രക്തക്കുഴലുകളിലോ ഈ മുഴകൾ ഞെരുക്കം ഉണ്ടാക്കുകയാണെങ്കിൽ കാലിന് കീഴിൽ വേദനയും പാദങ്ങളിൽ നീർവീക്കവും ഉണ്ടാകും. 40 കഴിഞ്ഞ എകദേശം 4 ൽ 1 സ്ത്രീകൾക്കും ഗർഭാശയമുഴകൾ ഉണ്ടായിരിക്കും. മാത്രമല്ല ആ പ്രായത്തിൽ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയാണെങ്കിൽ, ആദ്യത്തെ രോഗനിർണ്ണയം ഇതിനെ സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരിക്കും നടത്തുക. വ്യക്തമായ കാരണങ്ങൾ അറിയാത്തതുകൊണ്ട് ഇതിനെ പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഗർഭാശയമുഴ നീക്കം ചെയ്താലും, ആർത്തവം ഉണ്ടാകുന്നിടത്തോളം കാലം കൂടുതൽ മുഴകൾ ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. കാരണം ഇവയുടെ വളർച്ചയെ സഹായിക്കുന്ന പ്രധാന ഘടകം ഈസ്ട്രജനാണ്.

fib

ഗർഭാശയവും മുഴകളും നീക്കംചെയ്യൽ

ആർത്തവവിരാമം ഉണ്ടായി ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ, പുതിയ മുഴകൾ ഉണ്ടാകുകയില്ല. മാത്രമല്ല പഴയ മുഴകൾ 30 ശതമാനത്തോളം ചുരുങ്ങുകയും ചെയ്യും. അതിനാൽ ഗർഭാശയത്തെ നീക്കം ചെയ്യണമോ, അതുമല്ലെങ്കിൽ അതിനെ സംരക്ഷിക്കണമോ എന്നത് പ്രായം, ഗർഭധാരണത്തിന്റെ ആവശ്യം, മുഴകളുടെ എണ്ണം, ആരോഗ്യം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

കഴിഞ്ഞ കാലങ്ങളിൽ ഗർഭധാരണ താല്പര്യം ഉണ്ടായിരുന്ന സ്ത്രീകൾ, മുഴകളുണ്ടെങ്കിൽ അവയെ നീക്കം ചെയ്യുന്നതിന് വിധേയരാകുമായിരുന്നു. അതുപോലെ ഗർഭധാരണത്തിന്റെ ആവശ്യമില്ല എന്നുള്ള സ്ത്രീകൾ, ഗർഭാശയം നീക്കം ചെയ്യുന്നതിനും വിധേയരായിരുന്നു.

fib

ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങൾ

ഗർഭാശയ മുഴകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് വളരെയധികം വികാസങ്ങൾ ഉണ്ടായിട്ടുണ്ട്. തുറന്ന ശസ്ത്രക്രിയയ്ക്ക്‌ പുറമെ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ (ഗർഭാശയത്തിനുള്ളിൽ എന്നതിന് പകരമായി വയറിനുള്ളിൽ ടെലിസ്‌കോപ്പ് കടത്തുന്നത്), ഹിസ്റ്റെറോസ്‌കോപ്പിക് ശസ്ത്രക്രിയ (യോനിയിലൂടെ ടെലിസ്‌കോപ് ഗർഭാശയത്തിലേക്ക് കടത്തുന്നത്), റേഡിയോളജിക്കൽ നിയന്ത്രണത്തിൻ കീഴിൽ ഗർഭാശയ ധമനിയുടെ രക്തവാഹികാരോധം, എം.ആർ.ഐ. ന്റെ കീഴിൽ ഉന്നത തീവ്രതയിൽ ശ്രവണാധീതശബ്ദത്തെ കേന്ദ്രീകരിച്ചുള്ള ചികിത്സ തുടങ്ങിയവയും നിലവിലുണ്ട്. താരതമ്യേന കാഠിന്യംകുറഞ്ഞ ഈ പ്രക്രിയകൾ ഗർഭാശയത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. ഈ ചികിത്സകളെത്തുടർന്ന് ഗർഭധാരണം കാര്യക്ഷമമായിരിക്കുമോ എന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തായാലും ലാപ്രോസ്‌കോപ്പിയേയും ഹിസ്റ്റെറോസ്‌കോപ്പിയേയും തുടർന്നുള്ള സഫലത സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഭാവിയിലുള്ള ഗർഭധാരണത്തിന് ഇവ സുരക്ഷിതവുമാണ്.

fib


ചികിത്സയുടെ കാര്യത്തിൽ ഓർമ്മിക്കേണ്ടത്

ഒരു സ്ത്രീയ്ക്ക് ഗർഭാശയ മുഴകളുടെ ലക്ഷണങ്ങളൊന്നുംതന്നെ ഇല്ലാതിരിക്കുകയും, എന്നാൽ മുഴകൾ വളരെ ചെറുതുമാണെങ്കിൽ യാതൊരു തരത്തിലുള്ള കൈകടത്തലുകളും ആവശ്യമില്ല. എന്നാൽ പെട്ടെന്നുള്ള വളർച്ച അവയ്ക്ക് ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കണം.

അർബുദം എന്ന ഭയം കാരണം ധാരാളം സ്ത്രീകൾ ഗർഭാശയമുഴകളെ നീക്കം ചെയ്യുവാൻ നിർബന്ധിതരാകുന്നു. ഈ മുഴകളെ അപ്രത്യക്ഷമാക്കാൻ വൈദ്യശാസ്ത്രപരമായി മറ്റ് വഴികളൊന്നുമില്ല. എന്നാൽ വൈദ്യചികിത്സ തുടങ്ങുന്ന സമയംവരെ താൽക്കാലികമായി ഇവയെ സങ്കോചിപ്പിക്കാൻ കഴിയുന്ന ഔഷധസേവ നിലവിലുണ്ട്. ഗർഭാശയ മുഴകളെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുക. മാത്രമല്ല, മറ്റ് നടപടിക്രമങ്ങളെ ആരായാതെ പെട്ടെന്ന് ശസ്ത്രക്രിയയ്ക്കുവേണ്ടി തുനിയുകയും ചെയ്യരുത്. ഗർഭധാരണത്തിന് ആവശ്യമില്ല എന്നതുകൊണ്ട് ഗർഭാശയത്തെ നീക്കംചെയ്യുവാൻ തുനിയരുത്. കാരണം ഇത് ശരീരത്തിന്റെ ഒരു ഭാഗമാണ്. ആർത്തവവിരാമത്തിന് മുമ്പാണ് ഗർഭാശയത്തെ നീക്കം ചെയ്യുന്നത്. അതിനാൽ ഇത് പ്രായമാകുന്ന പ്രക്രിയയെ വേഗത്തിലാക്കും.

Read more about: pregnancy delivery
English summary

Fibroid and Need For Surgery

Fibroids are the most frequently seen tumors of the female reproductive system. Fibroids, also known as uterine myomas, leiomyomas, or fibromas, are firm, compact tumors that are made of smooth muscle cells and fibrous connective tissue that develop in the uterus. It is estimated that between 20 to 50 percent of women of reproductive age have fibroids, although not all are diagnosed.
Story first published: Monday, April 23, 2018, 16:36 [IST]
X
Desktop Bottom Promotion